കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണര്‍ക്കും കേന്ദ്ര നേതൃത്വത്തിനും കത്ത്, കര്‍ണാടകത്തില്‍ യെഡിയൂരപ്പയ്ക്ക് കുരുക്കിട്ട് ഈശ്വരപ്പ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപിയില്‍ വന്‍ പ്രതിസന്ധി. സീനിയര്‍ മന്ത്രി കെഎസ് ഈശ്വരപ്പ മുഖ്യമന്ത്രി യെഡിയൂരപ്പയ്‌ക്കെതിരെ രംഗത്തെത്തി. ഗവര്‍ണര്‍ക്കും ബിജെപി കേന്ദ്ര നേതൃത്വത്തിനും കത്തയച്ചിരിക്കുകയാണ് മുഖ്യമന്ത്രി യെഡിയൂരപ്പയ്‌ക്കെതിരെയാണ് പരാതി. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങക്കെതിരെ അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്. ഗ്രാമീണ വികസന-പഞ്ചായത്ത് രാജ് മന്ത്രിയാണ് ഈശ്വരപ്പ. തന്റെ മന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ യെഡിയൂരപ്പ ഇടപെടുന്നുവെന്നാണ് പരാതി.

1

തന്നോട് യാതൊന്നും ആലോചിക്കാതെയാണ് സാമ്പത്തിക കാര്യങ്ങള്‍ മുഖ്യമന്ത്രി നിയന്ത്രിക്കുന്നത്. ഗ്രാമീണ വികസന പദ്ധതികള്‍ക്കുള്ള കോടികളുടെ ഫണ്ട് താനറിയാതെയാണ് മുഖ്യമന്ത്രി നല്‍കുന്നത്. ഇത് ചില എംഎല്‍എമാര്‍ക്ക് വേണ്ടിയാണെന്നും ഈശ്വരപ്പ പറയുന്നു. മാര്‍ച്ച് 31ന് ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി നിരവധി മന്ത്രിമാരുടെ വകുപ്പുകളില്‍ ഇടപെടുന്നുവെന്ന് ആരോപിക്കുന്നുണ്ട്. ബെംഗളൂരു അര്‍ബന്‍ സിലാ പരിഷത്തിനായി 65 കോടിയാണ് മുഖ്യമന്ത്രി അനുവദിച്ചത്. ഈ സിലാ പഞ്ചായത്തിന്റെ പ്രസിഡന്റ് ജി മാരിസ്വാമിയാണ്. അത് യെഡിയൂരപ്പയുടെ ബന്ധുവാണ്.

ഈ പഞ്ചായത്തിലെ റോഡ് വികസനത്തിനാണ് മുഖ്യമന്ത്രി പണം അനുവദിച്ചത്. എന്നാല്‍ തന്റെ മന്ത്രാലയം ഇതിന് അനുമതി പോലും നല്‍കിയിട്ടില്ല. 1.17 കോടി രൂപയാണ് ബെംഗളൂരു അര്‍ബന്‍ സിലാ പഞ്ചായത്തിനായി അനുവദിച്ചിട്ടുള്ളതെന്ന് ഈശ്വരപ്പ പരയുന്നു. ശിവമോഗ ജില്ലയിലെ യെഡിയൂരപ്പയുടെ ആധിപത്യം കാരണം ഈശ്വരപ്പ നേരത്തെ തന്നെ യെഡിയൂരപ്പയുമായി ഇടഞ്ഞതാണ്. രണ്ട് പേരും ഒരേ മണ്ഡലത്തില്‍ നിന്നാണ് വരുന്നത്. അതുകൊണ്ട് തന്നെ പലവിധ എതിര്‍പ്പുകള്‍ ഇവര്‍ തമ്മിലുണ്ട്. ഇത്തരം സംഭവങ്ങള്‍ മുഖ്യമന്ത്രി തുടരുകയാണെങ്കില്‍ മന്ത്രിയെന്ന നിലയില്‍ താന്‍ എവിടെ തുടരുമെന്ന് അറിയില്ലെന്നും ഈശ്വരപ്പ പറഞ്ഞു.

Recommended Video

cmsvideo
എ കെ ആൻ്റണി മനസ്സുതുറക്കുമ്പോൾ | Oneindia Malayalam

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട് ഈശ്വരപ്പ. അതേസമയം ഗവര്‍ണര്‍ക്ക് കത്തെഴുതി വിഷയം പരസ്യമാക്കിയതില്‍ ബിജെപി കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചിട്ടുണ്ട്. കടുത്ത അച്ചടക്ക ലംഘനമായിട്ടാണ് ബിജെപി നേതൃത്വം ഇതിനെ കാണുന്നത്. എന്തൊക്കെ പറഞ്ഞാലും ഈ നീക്കം ഈശ്വരപ്പയ്ക്ക് ഈ നടപടി തിരിച്ചടിയാവുമെന്നാണ് സീനിയര്‍ നേതാക്കള്‍ പറയുന്നു. ഗവര്‍ണര്‍ക്ക് കത്തയക്കുന്നതിന് മുമ്പ് പാര്‍ട്ടിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നാണ് പരാതി. ഈശ്വരപ്പയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനാണ് യെഡിയൂരപ്പയുടെ നീക്കം. എന്നാല്‍ തീരുമാനത്തില്‍ യാതൊരു തെറ്റുമില്ലെന്ന് ഈശ്വരപ്പ പറയുന്നു.

സൂപ്പർ ലുക്കിൽ ബിഗ് ബോസ് താരം; നിധി അഗർവാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

English summary
senior minister in karnataka send letter against yediyurappa to modi and governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X