Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഡി കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലിടിച്ചു, എംഎൽഎയുടെ മകനടക്കം 7 മരണം, സിസിടിവി ദൃശ്യം പുറത്ത്

ബെംഗളൂരു: കര്‍ണാടകത്തിലെ കൊറമംഗലയിലുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അതിവേഗത്തില്‍ വന്ന ഓഡി Q3 കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഡിഎംകെയുടെ ഹൊസൂര്‍ എംഎല്‍എ പ്രകാശ് വൈയുടെ മകന്‍ കരുണാസാഗറും ഭാര്യ ബിന്ദുവും അടക്കമുളളവരാണ് അപകടത്തില്‍ മരണപ്പെട്ടിരിക്കുന്നത്. പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരുന്നു നാടിനെ നടുക്കിയ വാഹനാപകടം.

പ്രണയത്തിന് വീട്ടുകാരുടെ പച്ചക്കൊടി, ബിഗ് ബോസ് താരം എലീന പടിക്കൽ വിവാഹിതയായി, ചിത്രങ്ങൾ

ബെംഗളൂരുവിലെ കൊറമംഗലത്തിന് അടുത്തുളള മംഗല കല്യാണ മണ്ഡപത്തിന് സമീപത്താണ് വാഹനാപകടം ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ പുരുഷന്മാരും മൂന്ന് പേര്‍ സ്ത്രീകളുമാണ്. വാഹനത്തിലുണ്ടായിരുന്ന ആറ് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഒരാളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

1

പുലര്‍ച്ചെ അതിവേഗത്തില്‍ വന്ന ഓഡി കാര്‍ നിയന്ത്രണം വിട്ട് ഫുട്ട്പാത്തിലേക്ക് കയറുകയും റോഡരികിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് കെട്ടിടത്തില്‍ ഇടിച്ച് തകരുകയുമായിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വാഹനം വേഗത്തില്‍ വന്ന് കെട്ടിടത്തില്‍ ഇടിക്കുന്നതും ടയര്‍ അടക്കം ഊരിത്തെറിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇഷിത, ധനുഷ്, അക്ഷയ്, ഗോയല്‍, രോഹിത് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് അഞ്ച് പേര്‍.

എല്ലാവരും 20 മുതല്‍ 30 വരെയുളള പ്രായത്തിനിടയിലുളളവരാണ്. അപകടം നടക്കുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു എന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അപകടം നടന്ന സ്ഥലത്തുളള സ്വകാര്യ കെട്ടിടത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുളളത്. അപകട സമയത്ത് വാഹനത്തിലുളളവര്‍ മദ്യപിച്ചിരുന്നുവോ എന്നുളളത് വ്യക്തമല്ലെന്ന് പോലീസ് പറയുന്നു. ഇവര്‍ കേരളത്തില്‍ നിന്നും കര്‍ണാടകത്തിലേക്കുളള യാത്രയില്‍ ആയിരുന്നുവെന്നും പോലീസ് പറയുന്നു. മൂന്ന് പേര്‍ മുന്നിലെ സീറ്റിലും നാല് പേര്‍ പിറകിലെ സീറ്റിലുമായിരുന്നു ഇരുന്നത്. ഒരാളും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും പോലീസ് പറയുന്നു. അതുകൊണ്ട് തന്നെ കാറിലെ എയര്‍ ബാഗ് പ്രവര്‍ത്തിച്ചതുമില്ല. വിഐപി നമ്പര്‍ പ്ലേറ്റാണ് കാറിനുളളതെന്നും പോലീസ് വ്യക്തമാക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. സംഭവത്തില്‍ അഡുഗോഡി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
    E Bull Jet Controversy: Suresh Gopi & Mukesh's reaction to the phone calls goes viral

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+