കങ്കണയുടെ പോസ്റ്ററില്‍ ചെരുപ്പ് കൊണ്ടടിച്ച് ശിവസേന പ്രവര്‍ത്തകര്‍, മുംബൈയ്ക്ക് ചോര കൊതിയെന്ന് നടി!!
മുംബൈ: കങ്കണ റനൗത്തിനെതിരെയുള്ള പ്രതിഷേധം മുംബൈയില്‍ ശക്തമാകുന്നു. ദിന്‍ദോശി വിധാന്‍ സഭാ മണ്ഡലത്തിലെ ശിവസേന വനിതാ വിംഗ് പ്രവര്‍ത്തകര്‍ കങ്കണയുടെ പോസ്റ്ററുകളും കോലവുമുയര്‍ത്തിയാണ് പ്രതിഷേധിച്ചത്. ഈ പോസ്റ്ററുകളും കോലങ്ങളിലും ഇവര്‍ ചെരുപ്പ് കൊണ്ടടിക്കുകയും ചെയ്തു. ചെരുപ്പുകളും ഷൂസുകളും കൊണ്ടാണ് ഇവര്‍ പ്രതിഷേധത്തിനെത്തിയത്. കങ്കണയ്‌ക്കെതിരെ മുദ്രാവാക്യം വിളികളുമുണ്ടായിരുന്നു. മുംബൈയിലും സബര്‍ബന്‍ മേഖലയിലും ശക്തമായ പ്രതിഷേധങ്ങളാണ് നടന്നത്.

താനെ, പാല്‍ഗഡ്, പൂനെ, ഔറംഗബാദ്, നാഷിക് എന്നീ നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ അതിശക്തമായിരുന്നു. മുംബൈ പാകധീന കശ്മീര്‍ പോലെയാണെന്ന കങ്കണ റനൗത്തിന്റെ പരാമര്‍ശം വൈകാരികമായി മഹാരാഷ്ട്ര കണ്ടിരിക്കുകയാണ്. പോലീസ് സേനയ്ക്ക് തന്നെ മുംബൈ പോലീസ് അപമാനമാണെന്ന് കങ്കണ പറഞ്ഞിരുന്നു. അതേസമയം കങ്കണ രൂക്ഷമായിട്ടാണ് ഇവര്‍ക്കെതിരെ പ്രതികരിച്ചത്. എനിക്കെതിരെ പരസ്യമായ ഭീഷണിയാണ് അവര്‍ മുഴക്കിയത്. പാല്‍ഗഡിലെ സന്ന്യാസിമാരെ പോലെ തന്നെ കൊല്ലുമെന്നാണ് അവര്‍ പറഞ്ഞു. സാധാരണക്കാരെ കൊന്നിട്ടും നിങ്ങള്‍ക്ക് ഒന്നും സംഭവിക്കാത്തതാണ് ഈ ധൈര്യത്തിന് കാരണം. പാല്‍ഗര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്നും കങ്കണ പറഞ്ഞു.
Recommended Video
കങ്കണ റനൗത്തിന് മുംബൈയിലെ മഹാരാഷ്ട്രയിലോ തുടരാന്‍ യാതൊരു അര്‍ഹതയുമില്ലെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. എന്റെ ജനാധിപത്യ അവകാശത്തിന്‍ മേല്‍ സ്വന്തം തീരുമാനം കൊണ്ടുവരാനാണ് ദേശ്മുഖിന്റെ ശ്രമം. പാകധീന കശ്മീരില്‍ നിന്ന് താലിബാനിലേക്കാണ് മുംബൈ മാറിയതെന്നും കങ്കണ തുറന്നടിച്ചു. സുശാന്തിന്റെ സന്ന്യാസിമാരുടെയും കൊലപാതകങ്ങള്‍ക്ക് ശേഷം എന്റെ പോസ്റ്ററുകള്‍ക്ക് മേല്‍ അവര്‍ ചെരുപ്പ് കൊണ്ടടിക്കുകയാണ്. അതും അഭിപ്രായം പറഞ്ഞതിന്റെ പേരില്‍. മുംബൈ രക്തദാഹികളായി മാറിയെന്നും കങ്കണ കുറ്റപ്പെടുത്തി.
അതേസമയം മുംബൈ കങ്കണയ്ക്ക് എല്ലാം നല്‍കി. എന്നാല്‍ പകരം ഇതാണോ അവര്‍ തിരിച്ചുതരുന്നതെന്നും ശിവസേന നേതാക്കള്‍ ചോദിക്കുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ കങ്കണയോട് മാപ്പുപറയാന്‍ ആവശ്യപ്പെടുമെന്നാണ് സൂചന. മഹാരാഷ്ട്ര പോലീസ് കാരണം കാണിക്കല്‍ നോട്ടീസും കങ്കണയ്ക്ക് നല്‍കും. കങ്കണ ഇത്തവണ അതിരുകടന്നതായി സര്‍ക്കാരും പോലീസും പറഞ്ഞു. നിരവധി താരങ്ങള്‍ കങ്കണയെ തള്ളുകയും മുംബൈയെ പുകഴ്ത്തുകയും ചെയ്ത് രംഗത്തെത്തി. ബിജെപിയും അത്ര കണ്ട് കങ്കണയെ പിന്തുണയ്ക്കാന്‍ തയ്യാറായിട്ടില്ല. രാഷ്ട്രീയമായി തിരിച്ചടിയുണ്ടാവുമെന്ന് ഭയന്നാണിത്.












Click it and Unblock the Notifications