ബിജെപിക്ക് ഭൂരിപക്ഷം കിട്ടണമെങ്കില്‍ ദക്ഷിണ കര്‍ണാടക പിടിക്കണം, 2 തവണ അനുഭവം!!

ബെംഗളൂരു: കര്‍ണാടകത്തില്‍ അധികാരം പിടിക്കണമെങ്കില്‍ വലിയൊരു കടമ്പ കടക്കണമെന്ന തിരിച്ചറിവില്‍ ബിജെപി. ദക്ഷിണ കര്‍ണാടകയാണ് ആ കോട്ട. 15 വര്‍ഷത്തിനിടെ രണ്ട് തവണയാണ് ഭൂരിപക്ഷത്തിനടുത്തെത്തി ബിജെപി വീണത്. ഇതിനെല്ലാം യെഡിയൂരപ്പയായിരുന്നു കാരണം. വളരെ അടുത്തെത്തിയിട്ടും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
ഇത്തവണ ദക്ഷിണ കര്‍ണാടകത്തില്‍ 15 മുതല്‍ 20 സീറ്റ് അധികമായി നേടാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എങ്കില്‍ മാത്രമേ ഭൂരിപക്ഷമെന്ന സ്വപ്‌നം സാധ്യമാകൂ. ഉത്തര കര്‍ണാടകത്തിലെ 13 ജില്ലകളിലാണ് യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ കരുത്ത് ഉള്ളത്. ഇവിടെയാണ് ലിംഗായത്തുകള്‍ ധാരാളമുള്ളത്.
ദക്ഷിണ ജില്ലകളിലേക്കുള്ള ബിജെപിയുടെ ശ്രമങ്ങളൊന്നും ഇതുവരെ വിജയം കണ്ടിട്ടില്ല. കാരണം ഇവിടെയുള്ള സാമൂഹിക രീതി ബിജെപിയുടെ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതല്ല. പത്ത് ജില്ലകളാണ് ഇവിടെയുള്ളത്. വൊക്കലിഗ സമുദായത്തില്‍ നിന്ന് ഇപ്പോഴും അകന്ന് നില്‍ക്കുകയാണ് ബിജെപി. ലിംഗായത്തുകള്‍ കഴിഞ്ഞാല്‍ മുന്‍തൂക്കം ഇവര്‍ക്കാണ്.

ഈ പത്ത് ജില്ലകളിലായി 61 സീറ്റാണ് ഉള്ളത്. ബിജെപി ഏറ്റവും കരുത്ത് കാണിച്ചപ്പോള്‍ പോലും ആകെ നേടാനായത് 11 സീറ്റാണ്. അത് 2008ലാണ്. ആ വര്‍ഷം 110 സീറ്റാണ് ബിജെപി നേടിയത്. പക്ഷേ മൂന്ന് സീറ്റിന് ഭൂരിപക്ഷം നഷ്ടമായി. ഇത് വീണ്ടും ആവര്‍ത്തിക്കുന്നതും കര്‍ണാടകയില്‍ കണ്ടു.
2018ല്‍ ബിജെപി സമാനമായ പ്രശ്‌നം നേരിട്ടിരുന്നു. ആ സമയത്തും പതിനൊന്ന് സീറ്റാണ് ലഭിച്ചത്. ഇത്തവണയും ബിജെപി വലിയ കക്ഷിയായി. പക്ഷേ 104 സീറ്റില്‍ പാര്‍ട്ടി ഒതുങ്ങി പോയി. ഭൂരിപക്ഷമില്ലാത്ത അവസ്ഥ വീണ്ടും വന്നു. ഒടുവില്‍ 17 കൂറുമാറ്റിയെടുത്താണ് ഭരണത്തിലെത്താന്‍ സാധിച്ചത്.
കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം
ഇത്തവണ സാഹചര്യം മെച്ചപ്പെട്ടുവെന്നാണ് നേതൃത്വം കരുതുന്നത്. ഇത്തവണ ദക്ഷിണ കര്‍ണാടകത്തില്‍ നല്ല പ്രകടനം നടത്തുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഇവിടെ പാര്‍ട്ടി ശക്തിപ്പെട്ടത് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ചിക്കബല്ലാപൂര്‍, മാണ്ഡ്യ, ഹസന്‍ ജില്ലകളിലായി ബിജെപിക്ക് എംഎല്‍എമാരുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ രവി കുമാര്‍ പറഞ്ഞു.
മുമ്പ് സീറ്റുകളൊന്നും ഇല്ലാത്ത മണ്ഡലങ്ങളാണ് ബിജെപി പിടിച്ചത്. ഇത് പാര്‍ട്ടി വളരുന്നതിന്റെ സൂചനയാണെന്ന് രവി കുമാര്‍ അവകാശപ്പെടുന്നു. പതിനഞ്ച് സീറ്റുകള്‍ അധികമായി ഇത്തവണ നേടുമെന്നാണ് രവി പറയുന്നത്. എന്നാല്‍ ദക്ഷിണ മേഖലയില്‍ ബിജെപിക്ക് ജനസമ്മിതിയുള്ള നേതാക്കളില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
പാര്‍ട്ടി നേതൃത്വവും ഇവിടെ ദുര്‍ബലമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയും മോശമാണ്. എന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ കൃത്യമായ മറുപടിയും ബിജെപി പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ സാധിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് മാത്രമാണ് പറയാന്‍ സാധിക്കുന്നത്. അതേസമയം മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ എത്തിച്ച് പാര്‍ട്ടി വളര്‍ത്താനാണ് ബിജെപിയുടെ ശ്രമം.












Click it and Unblock the Notifications