Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാദവ്പുര്‍ യൂണി. വിദ്യാര്‍ഥിനികള്‍ നാണമില്ലാത്തവരാണെന്ന് ബിജെപി നേതാവ്

കൊല്‍ക്കത്ത: ജാദവ്പുര്‍ യൂണി. വിദ്യാര്‍ഥിനികള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി നേതാവ് വിവാദത്തില്‍. ബിജെപി പശ്ചിമ ബംഗാള്‍ പ്രസിഡന്റ് ദിലീപ് ഘോഷ് ആണ് വിദ്യാര്‍ഥിനികളെ ആക്ഷേപിച്ച് രംഗത്തെത്തിയത്. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനികള്‍ നിലവാരം കുറഞ്ഞവരും നാണമില്ലാത്തവരുമാണെന്ന് അദ്ദേഹം പരിഹസിച്ചു.

ഒരു സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റില്‍ എബിവിപി വിദ്യാര്‍ഥി സംഘടനയും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ എബിവിപി പ്രവര്‍ത്തകര്‍ തന്നെ ലൈംഗികമായി അപമാനിച്ചെന്നുകാട്ടി ഒരു വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയതാണ് ബിജെപി നേതാവിനെ ചൊടിപ്പിച്ചത്.

bjp-flag1

വിദ്യാര്‍ഥിനികളുടെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് ഘോഷ് പറഞ്ഞു. ഇത്തരം ആരോപണം ഇന്നയിച്ച വിദ്യാര്‍ഥിനികള്‍ നിലവാരമില്ലാത്തവരും നാണമില്ലാത്തവരുമാണ്. ഇവര്‍ എല്ലായിപ്പോഴും ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാന്‍ അവസരം നോക്കി നടക്കുന്നവരാണെന്നും ഘോഷ് ആക്ഷേപിച്ചു.

കോളേജില്‍ ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതു മാത്രമാണ് എബിവിപി ചെയ്തിരിക്കുന്നത്. ഏതെങ്കിലും ഒരു പാര്‍ട്ടിക്കുമാത്രമായി ജനാധിപത്യം പതിച്ചു നല്‍കിയിട്ടില്ല. എബിവിപി പ്രവര്‍ത്തകരെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ആക്രമിക്കുകയായിരുന്നു. ഇപ്പോള്‍ അവര്‍ ലൈംഗിക പരാതി ഉന്നയിക്കുയാണെന്നും ഘോഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+