Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃഷ്ണപട്ടണത്ത് കടലിലൂടെ എണ്ണ വരും; കുരുക്കിനിടെ ലോട്ടറി അടിച്ച് അദാനി... പൊതുതാല്‍പ്പര്യം എന്ന് കേന്ദ്രം

അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണപട്ടണം തുറമുഖത്ത് കടല്‍ വഴി പെട്രോളിയം ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. പൊതു താല്‍പ്പര്യം കണക്കിലെടുത്താണ് അനുമതി നല്‍കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നാവിഗേഷന്‍ സേഫ്റ്റി അറ്റ് പോര്‍ട്ട് കമ്മിറ്റി (എന്‍എസ്പിസി) യുടെ അനുമതി ലഭിച്ചത് അദാനി ഗ്രൂപ്പിന് നേട്ടമായി.

2026 മാര്‍ച്ച് ഒന്ന് വരെയാണ് അനുമതിയുടെ കാലാവധി. അതു കഴിഞ്ഞാല്‍ സര്‍ക്കാര്‍ അവലോകനം ചെയ്ത് നീട്ടുകയോ അവസാനിപ്പിക്കുകയോ ചെയ്യും. രാജ്യത്തെ പത്തിലധികം തുറമുഖങ്ങള്‍ നിയന്ത്രിക്കുന്ന അദാനി ഗ്രൂപ്പിന് വലിയ അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് കൃഷ്ണപട്ടണം തുറമുഖത്ത് തിരക്കേറുമെന്ന് ചുരുക്കം.

gautam-adani

ആന്ധ്ര പ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് കൃഷ്ണപട്ടണം തുറമുഖം. രാജ്യത്തെ പ്രധാന സ്വകാര്യ തുറമുഖമാണിത്. കെപിസിഎല്‍ എന്ന ചുരക്കപ്പേരില്‍ അറിയപ്പെടുന്ന തുറമുഖം നെല്ലൂര്‍ നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ്. തുറമുഖത്തെ ബന്ധിപ്പിച്ച് ആറുവരി പാതയില്‍ റോഡ് നിര്‍മിച്ചത് ചരക്കു ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ്.

കൃഷ്ണപട്ടണം തുറമുഖത്ത് വരുന്ന ചരക്കുകള്‍ ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും വേഗത്തില്‍ എത്തിക്കാന്‍ പറ്റും. 2020ലാണ് അദാനി തുറമുഖം കെപിസിഎല്ലിന്റെ 75 ശതമാനം ഓഹരിയും വാങ്ങിയത്. 2021ല്‍ 100 ശതമാനം ഓഹരിയും സ്വന്തമാക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന വസ്തുവാണ് പെട്രോളിയം. അതിന് കൃഷ്ണപട്ടണം വഴി തുറക്കുമ്പോള്‍ അദാനിയുടെ കമ്പനിക്ക് ലാഭം ഉറപ്പാണ്.

പശ്ചിമേഷ്യ, ആഫ്രിക്ക, യൂറോപ്പ്, വടക്കന്‍ അമേരിക്ക, തെക്കന്‍ അമേരിക്ക, സൗത്ത്-ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇന്ത്യ എണ്ണയും വാതകവും വരുന്നുണ്ട്. റഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ വരുന്നത്. ഇന്ത്യയില്‍ നിന്ന് തുടങ്ങി പശ്ചിമേഷ്യ വഴി യൂറോപ്പിലേക്ക് പുതിയ സാമ്പത്തിക ഇടനാഴിയും ചര്‍ച്ചയിലുണ്ട്. ഇസ്രായേലിലെ തുറമുഖവും അദാനിയുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ പുതിയ പദ്ധതികള്‍ അദാനിക്ക് നേട്ടമാകും.

ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്നതു കൊണ്ടുതന്നെ ഇന്ത്യയുടെ ആസ്തി വിദേശത്തേക്ക് ഒഴുകാന്‍ പ്രധാന കാരണങ്ങളിലൊന്നാണിത്. ആഭ്യന്തര എണ്ണ ഉല്‍പ്പാദനം കൂട്ടി ഇറക്കുമതി കുറയ്ക്കണമെന്നാണ് ഇന്ത്യയുടെ ഉദ്ദേശം. എന്നാല്‍ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ വന്‍തോതില്‍ ഫണ്ട് വേണ്ടി വരും. അതുകൊണ്ടുതന്നെ സമീപകാലത്തൊന്നും വിദേശത്തു നിന്നുള്ള ഇറക്കുമതി കുറയാന്‍ സാധ്യതയില്ല.

അതേസമയം, വിവാദമായ ഇടപാടുകള്‍ കാരണം അദാനി ഗ്രൂപ്പിനെതിരെ അമേരിക്ക നടപടി എടുത്തിരുന്നു. ആന്ധ്ര പ്രദേശിലെ ഉദ്യോഗസ്ഥര്‍ക്ക് കൂടി ഇതില്‍ പങ്കുണ്ടെന്നാണ് ആരോപണം. ഈ വേളയില്‍ തന്നെയാണ് ആന്ധ്രയിലെ തുറമുഖം വഴി ലാഭം കൊയ്യാന്‍ അദാനി ഗ്രൂപ്പിന് അവസരം ലഭിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+