എയര്‍ ഇന്ത്യയില്‍ ഊണിനൊപ്പം ഇനി സാലഡില്ല,വായിക്കാന്‍ മാഗസിനുമില്ല!!!

Subscribe to Oneindia Malayalam

ദില്ലി: ബുദ്ധിമുട്ടുള്ള സമയങ്ങളാണ് ചില ബുദ്ധിമുട്ടുള്ള തീരുമാനങ്ങളെടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. അത്തരത്തിലൊരു തീരുമാനമാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ എടുത്തിരിക്കുന്നത്. ഇനി മുതല്‍ എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര വിമാനങ്ങളിലെ ഇക്കണോമി ക്ലാസുകളില്‍ യാത്രക്കാര്‍ക്ക് ഊണിനൊപ്പം സാലഡ് ഉണ്ടാകില്ല. വായിക്കാനായി നല്‍കുന്ന മാഗസിനുകളുടെ എണ്ണവും കുറക്കും.

ചെലവു ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായാണ് എയര്‍ ഇന്ത്യയുടെ പുതിയ നീക്കം. നിലവില്‍ 52,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയെ സ്വകാര്യ കമ്പനികള്‍ക്കു കൈമാറാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കൂടുതല്‍ ഉത്പന്നങ്ങള്‍ വിമാനത്തില്‍ ശേഖരിച്ചാല്‍ അത് ഭാരം കൂടാന്‍ കാരണമാകും. ഭാരം കൂടിയാല്‍ വിമാനം പറക്കുന്നതിന് ആവശ്യമായ ഇന്ധനവും കൂടുതല്‍ വേണ്ടിവരും. അതിനാലാണ് സാലഡും മാഗസിനുകളും ഒഴിവാക്കുന്നതെന്നാണ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

air-india-fligh

എയര്‍ ഇന്ത്യയുടെ വില്‍പന സംബന്ധിച്ച് നീതി ആയോഗ് സര്‍ക്കാരിന് ശുപാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ 30,000 കോടി രൂപയുടെ കടം എഴുതിത്തള്ളാനാണ് നിര്‍ദ്ദേശം. സ്വകാര്യ കമ്പനിക്കു നല്‍കുകയാണെങ്കില്‍ എയര്‍ ഇന്ത്യക്കു വേണ്ടി സര്‍ക്കാരിന് ഇനി പണം കണ്ടെത്തേണ്ടിവരില്ലെന്നും ആ പണം വിദ്യാഭ്യാസ ആരോഗ്യ ആവശ്യങ്ങള്‍ക്കു വേണ്ടി ചെലവഴിക്കാമെന്നും നീതി ആയോഗിന്റെ ശുപാര്‍ശയില്‍ പറയുന്നു. ധനമന്ത്രി അരുണ്‍ ജയ്റ്റിലിയുടെ പിന്തുണയോടെയാണ് നീതി ആയോഗിന്റെ നിര്‍ദ്ദേശം.

English summary
airline management suggesting ways to save the company by excluding salad and magazines
Please Wait while comments are loading...