ബജറ്റ് തകര്‍ത്തു! ഇന്ത്യയില്‍ പണമൊഴുക്കാന്‍ അമേരിയ്ക്കയ്ക്ക് 100ശതമാനം ആത്മവിശ്വാസം
മുംബൈ: ഇന്ത്യയുടെ ബജറ്റ് അവതരണത്തെ അമേരിക്കന്‍ കമ്പനികള്‍ ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ഏറെ അനുകൂലമായ സാഹചര്യമായിരിയ്ക്കും ഇന്ത്യയില്‍ ഉണ്ടാകാന്‍ പോകുന്നതെന്നായാരുന്നു ഭൂരിഭാഗം കമ്പനികളുടേയും പ്രതീക്ഷ.ഈ പ്രതീക്ഷ യാഥാര്‍ത്ഥ്യമായതിന്‍റെ സന്തോഷത്തിലാണ് കന്പനികള്‍.
ഇന്ത്യയില്‍ നിക്ഷേപത്തിന് തയ്യാറെടുത്ത പല പ്രമുഖ അമേരിയ്ക്കന്‍ കമ്പനികളും ബജറ്റിനെപ്പറ്റി മികച്ച അഭിപ്രായമാണ് പറഞ്ഞതെന്ന് യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (യുഎസ്‌ഐബിസി) പ്രസിഡന്റ് മുകേഷ് അഖി പറഞ്ഞു. ധനക്കമ്മി 3.9 ശതമാനത്തില്‍ നിന്നും 3.5 ശതമാനമായി കുറയ്ക്കുന്നത് ആശ്വാസമാകുന്നു. സാന്പത്തിക രംഗത്ത് സ്ഥിരത നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും കന്പിനകള്‍ പ്രതീക്ഷിയ്ക്കുന്നു.

പുതിയ വിപണികള്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ പ്രഖ്യാപനം.കഴിഞ്ഞ 18 മാസത്തിനിടെ അമേരിയ്ക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍ നേരിട്ട് നടത്തിയ വിദേശ നിക്ഷേപം 15 ബില്യണ്‍ ഡോളര്‍ ആണ്. വരും വര്‍ഷം 27 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് പ്രതീക്ഷിയ്ക്കുന്നത്. ഫുഡ് പ്രോഡക്ട് മാര്‍ക്കറ്റിംഗ് രംഗത്തും നിക്ഷേപം നടത്താന്‍ കമ്പനികള്‍ ആലോചിയ്ക്കു്‌നനുണ്ട്. നികുതി ബാധ്യതകള്‍ കുറയ്ക്കുന്നതും ബജറ്റിനെ ബിസിനസ് ഫ്രണ്ട്‌ലി ആക്കുന്നു. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചത്.












Click it and Unblock the Notifications