കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയുടെ പേരില്‍ ഭൂമി വാങ്ങിയാല്‍ പിടിവീഴും, ബിനാമി ഭേദഗതി നിയമത്തിലെ കുരുക്കുകള്‍ ഇതെല്ലാം

Google Oneindia Malayalam News

ദില്ലി: അമ്മയുടെ പേരില്‍ വസ്തുവകകള്‍ വാങ്ങിക്കൂട്ടുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബിനാമി ട്രാന്‍സാക്ഷന്‍ ആക്ടിലെ ഭേദഗതി. 2016 നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന ബിനാമി ട്രാന്‍സാക്ഷന്‍സ് അമെന്‍ഡ്മെന്റ് ആക്ട് 2016ലെ വകുപ്പുകളാണ് ബിനാമികളെ ഉപയോഗിച്ച് വസ്തുവകകള്‍ വാങ്ങിക്കൂട്ടുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ലഭിയ്ക്കാമെന്ന് ചൂണ്ടിക്കാണിക്കുന്നത്.

2016ല്‍ ലോക്‌സഭ പാസാക്കിയ ബിനാമി ഇടപാട്(നിരോധന) നിയമം ബിനാമി സ്വത്ത് പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ്. എന്നാല്‍ ആരാധനാലയങ്ങളുടെ പേരിലുള്ള സ്വത്തുക്കള്‍ക്ക് മാത്രമാണ് ഭേദഗതി ചെയ്ത നിയമത്തില്‍ ഇളവുള്ളത്. 1988ല്‍ കൊണ്ടുവന്ന 28 വര്‍ഷം പഴക്കമുള്ള നിയമമാണ് ഇപ്പോള്‍ ഭേദഗതി ചെയ്തിട്ടുള്ളത്.

കൂട്ടുകച്ചവടങ്ങള്‍ പുറത്തുവരും

കൂട്ടുകച്ചവടങ്ങള്‍ പുറത്തുവരും

മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരുമായി ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ഭൂമിയിടപാടുകള്‍ ബിനാമി ഇടപാടുകളായി കണക്കാക്കപ്പെടുകയും നിയമപ്രകാരം ശിക്ഷയുടെ പരിധിയില്‍ വരികയും ചെയ്യുന്നു.

സംയുക്ത ഇടപാടുകള്‍ നിരീക്ഷണത്തില്‍

സംയുക്ത ഇടപാടുകള്‍ നിരീക്ഷണത്തില്‍

ഭേദഗതി ചെയ്ത ബിനാമി ട്രാന്‍സാക്ഷന്‍സ് ആക്ട് പ്രകാരം ദമ്പതികളില്‍ ഒരാളുടെ പേരിലോ മക്കളുടെ പേരിലോ സ്വത്ത് വാങ്ങാമെങ്കിലും കക്ഷിചേരാതെ മാത്രമുള്ള ഇടപാടുകളാണ് അനുവദിയ്ക്കപ്പെടുന്നത്.

റിയല്‍ എസ്റ്റേറ്റില്‍ കണ്ണുവച്ച് ഐടി

റിയല്‍ എസ്റ്റേറ്റില്‍ കണ്ണുവച്ച് ഐടി

ബിനാമി ട്രാന്‍സാക്ഷന്‍സ് ആക്ട് ഭേദഗതി നിയമം ഇതിനകം ആദായ നികുതി വകുപ്പ് നടപ്പിലാക്കി വരുന്നുണ്ടെന്നും കോടിക്കണക്കിന് രൂപയുടെ ബാങ്ക് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് ആദായികുതി വകുപ്പ് ഇതിനകം 87 നോട്ടീസുകള്‍ അയച്ചതായും റിപ്പോര്‍ട്ടുണ്ട്. റിയല്‍ എസ്‌റ്റേറ്റ്, സ്‌റ്റോക്ക് എന്നിവയുമായി ബന്ധപ്പെട്ട കേസുകളും ആദായ നികുതി വകുപ്പ് പരിശോധിച്ചുവരികയാണ്.

 ബിനാമി ഭേദഗതി നിയമം

ബിനാമി ഭേദഗതി നിയമം

ബിനാമി പേരില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നത് നിയന്ത്രിയ്ക്കുന്ന ബിനാമി ഇടപാട്( നിരോധന) ഭേദഗതി നിയമം 2016ലാണ് ലോക്‌സഭ പാസാക്കിയത്. ബിനാമി സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഭേദഗതി ചെയ്ത നിയമം.

 ബിനാമി സ്വത്തുക്കള്‍ ഏതെല്ലാം

ബിനാമി സ്വത്തുക്കള്‍ ഏതെല്ലാം

ഇല്ലാത്ത കമ്പനികളുടെ പേരിലുള്ളവയും നേരിട്ട് ഒരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് മറ്റൊരാള്‍ അനുഭവിച്ചുവരുന്നതുമായ സ്വത്തും ബിനാമിയായി കണക്കാക്കും. ഇത്തരത്തില്‍ ബിനാമി സ്വത്തിന്റെ നിര്‍വചനത്തിലും ഭേദഗതി നിര്‍ണ്ണായക മാറ്റം വരുത്തിയിട്ടുണ്ട്.

 ഇളവ് ആരാധനാലയങ്ങള്‍ക്ക്

ഇളവ് ആരാധനാലയങ്ങള്‍ക്ക്

ഭേദഗതി ചെയ്ത നിയമത്തില്‍ ആരാധനലായങ്ങള്‍ക്ക് മാത്രമാണ് ഇളവുള്ളത്. നിമയത്തിലെ സെക്ഷന്‍ 58ലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്. ആരാധനാലയങ്ങളുടെ സ്വത്താണെന്ന് ബോധ്യപ്പെട്ടാല്‍ സര്‍ക്കാരിന് ഈ വസ്തുവകകള്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് നീക്കാന്‍ അധികാരമുണ്ടായിരിക്കും.

കേന്ദ്ര സര്‍ക്കാരിന് കീഴില്‍

കേന്ദ്ര സര്‍ക്കാരിന് കീഴില്‍

ഭൂമിയുടെ നിയന്ത്രണം സംസ്ഥാനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നതിനാല്‍ ബിനാമി സ്വത്താണെന്ന് കണ്ടെത്തുന്ന ഭൂമി സംസ്ഥാന സര്‍ക്കാരുകള്‍ കൈവശം വയ്ക്കമെന്ന് എംപിമാര്‍ വാദിച്ചെങ്കിലും പിടിച്ചെടുക്കുന്ന ഭൂമി കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആയിരിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി വ്യക്തമാക്കുകയായിരുന്നു.

English summary
Buying property in your mother’s name could now fetch you seven years in jail. According to the Benami Transactions (Prohibition) Amendment Act 2016, which came into force on November 1, last year unless you are a joint holder in the property with your mother, father, or sibling you could go to jail for indulging in benami transactions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X