രണ്ട് പ്ലാനുകളിൽ അധിക ഡാറ്റ: ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കൊപ്പം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പ്രീ പെയ്ഡ് പ്ലാനുകൾ പുനഃക്രമീകരിച്ച് ബിഎസ്എൻഎൽ. നിലവിലുള്ള ജനപ്രിയ പ്ലാനുകളായ 146 രൂപയുടെ പ്ലാനും പ്രതിദിനം മൂന്ന് ജിബി വരെ ഡാറ്റയും നല്‍കുന്ന പ്ലാനുമാണ് പുനഃക്രമീകരിച്ചിട്ടുള്ളത്.

ബിഎസ്എന്നിൽ നിന്ന് ബിഎസ്എന്‍എല്ലിയേക്ക് സൗജന്യ കോളിംഗ് അനുവദിക്കുന്നതാണ് 146 രൂപയുടെ പ്ലാൻ. അൺലിമിറ്റഡ് വോയ്സ് കോളിനൊപ്പം ഒരു ജിബി ഡാറ്റയും ഈ ഓഫറിൽ ലഭിക്കും. നേരത്തെ നൽകിവന്നിരുന്ന 500 എംബി ഡാറ്റയാണ് ഒരു ജിബിയാക്കി ഉയർത്തിയിട്ടുള്ളത്. പ്ലാൻ വാലിഡിറ്റി 28 ദിവസത്തിൽ നിന്ന് 26 ആക്കി കുറച്ചിട്ടുണ്ട്.

bsnl

339യുടെ പ്ലാനിൽ നിലവിൽ ബിഎസ്എൻഎല്‍ ൽ നിന്ന് ബിഎസ്എൻഎല്ലിലേയ്ക്ക് അൺലിമിറ്റഡ് വോയ്സ് കോളും പ്രതിദിനം മൂന്ന് ജിബി വീതം ഡാറ്റയുമാണ് കമ്പനി നൽകിവന്നിരുന്ന സേവനം. മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് 25 മിനിറ്റ് സൗജന്യം കോളുകളും ഈ പ്ലാനിലുണ്ട്. ഈ 25 മിനിറ്റ് 30 മിനിറ്റായി ഉയർത്തിയിട്ടുണ്ട്. പ്ലാനിന്‍റെ വാലിഡിറ്റിയില്‍ സമാനമായ മാറ്റമാണ് വരുത്തിയിട്ടുള്ളത്. പുതുക്കിയ പ്ലാനുകൾ ജൂണ്‍ 14 മുതല്‍ തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്തു.

English summary
BSNL upgrades two plans to pre paid customers
Please Wait while comments are loading...