Get Updates
Get notified of breaking news, exclusive insights, and must-see stories!

10വര്‍ഷത്തിനിടെ ആദ്യമായി ഡീസല്‍ ഡിമാന്‍റ് കുറഞ്ഞു

ദില്ലി: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇതാദ്യമായി ഡീസല്‍ ഡിമാന്റില്‍ കുറവ് രേഖപ്പെടുത്തി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍എസ് ബുട്ടോല പറഞ്ഞു. ഡിസംബര്‍ 5 വ്യാഴാഴ്ചയാണ് ബുട്ടോല ഇക്കര്യം പറഞ്ഞത്. 2013ല്‍ ഡീസല്‍ വില്‍പ്പനയില്‍ 0.81ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. മൂന്നാം ലോകരാഷ്ട്രങ്ങളുടെ എനര്‍ജി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

മെച്ചപ്പെട്ട രീതിയില്‍ വൈദ്യുതി ഉത്പ്പാദിപ്പിയ്ക്കാന്‍ തുടങ്ങിയതോടെ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിയ്ക്കുന്ന ജനറേറ്ററുകളുടെ ആവശ്യം കുറഞ്ഞു. ഇതിന് പുറമെ പ്രതിമാസം 50 പൈസ നിരക്കില്‍ ഡീസല്‍ വില ഉയര്‍ത്തുന്നതും ഡിമാന്റ് കുറയ്ക്കാന്‍ കാരണമായെന്ന് ബുട്ടോല പറഞ്ഞു.

Diesel

മാസം തോറുമുള്ള വിലവര്‍ദ്ധനവ് തന്നെയാണ് ഡിമാന്റ് കുറയാനുള്ള പ്രധാനകാരണമായി പറയുന്നത്. ജനുവരി മുതല്‍ 50 പൈസ നിരക്കില്‍ വിലകൂട്ടാന്‍ തുടങ്ങിയതോടെ 6.62 രൂപയുടെ വര്‍ദ്ധനവാണ് ഡീസല്‍ വിലയില്‍ ഉണ്ടായിരിയ്ക്കുന്നത്.

ഡീസലിന് വില വര്‍ദ്ധിച്ചതോടെ ഡീസല്‍ കാറുകളുടെ ഡിമാന്റും കുറഞ്ഞ് തുടങ്ങി. ഇന്ത്യയില്‍ ഏറ്റവും അധികം ആവശ്യക്കാരുള്ള പെട്രോളിയം ഉത്പ്പനമായിരുന്നു ഡീസല്‍. പെട്രോളിയം ഉത്പന്നങ്ങളില്‍ 45 ശതമാനത്തോളവും ഡിമാന്റ് ഡീസലിനായിരുന്നു. ഈ ഡിമാന്റാണ് ഇപ്പോള്‍ കുറഞ്ഞിരിയ്ക്കുന്നത്.

2010 ല്‍ പെട്രോള്‍ ഡിമാന്റില്‍ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഡീസലിനെ അത് ബാധിച്ചിരുന്നില്ല. സാമ്പത്തിക വര്‍ഷം ആരംഭിച്ച് ഏഴ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഡീസലിന്റെ ഡിമാന്റ് കുറവ് ദൃശ്യമായിത്തുടങ്ങി. വളര്‍ച്ച നിരക്കില്‍ കുറ്വ രേഖപ്പെടുത്തുന്നതും ഡീസലിന്റെ ഡിമാന്റ് കുറയുന്നതിനുള്ള കാരണമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+