സ്വർണ്ണത്തില്‍ ഇന്ത്യയുടെ പാത പിന്തുടർന്നു: നേപ്പാളില്‍ ഗ്രാമിന് ഇന്ന് മാത്രം കുറഞ്ഞത് 900 രൂപയോളം
മറ്റ് പല രാജ്യങ്ങളേയും അപേക്ഷിച്ച് സ്വർണ വില ഉയർന്ന് നില്‍ക്കുന്ന നാടാണ് നമ്മുടെ ഇന്ത്യ. ഇറക്കുമതി തീരുവ ഉള്‍പ്പെടേയുള്ള നികുതികളാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. കഴിഞ്ഞ ബജറ്റില്‍ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ 15 ശതമാനത്തില്‍ നിന്നും ആറായി കുറച്ചിരുന്നു. ഇതോടെ സ്വർണത്തിന്റെ വിലയില്‍ കുറവുണ്ടായതിനോടൊപ്പം തന്നെ കള്ളക്കടത്തായി സ്വർണം രാജ്യത്തേക്ക് എത്തുന്നത് നിയന്ത്രിക്കപ്പെടുന്നുവെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയുടെ പാതപിന്തുടർന്നുകൊണ്ട് നേപ്പാളും സ്വർണത്തിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ വലിയ ഇടിവാണ് സ്വർണവിലയില്‍ നേപ്പാളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കസ്റ്റംസ് തീരുവ പകുതിയായിട്ടാണ് വെട്ടിക്കുറയ്ക്കാനായിരുന്നു നേപ്പാളി സർക്കാറിന്റെ തീരുമാനം. ഇതോടെ ഇന്ന് ഒരു ടോള (11.6638 ഗ്രാം) സ്വർണ്ണത്തിന് 15900 നേപ്പാളി രൂപയാണ് കുറഞ്ഞിരിക്കുന്നത്. അതായത് 9968 ഇന്ത്യന്‍ രൂപ.

സ്വർണ ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കാനായ് കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നേരത്തെ 15 ശതമാനമായിരുന്നു ഇറക്കുമതി തീരുവ അടുത്തിടെയായിരുന്നു നേപ്പാള്‍ 20 ശതമാനമായി ഉയർത്തിയത്. ഇതോടെ രാജ്യത്തെ സ്വർണത്തിന്റെ വില കുത്തനെ ഉയരുകയും കള്ളക്കടത്തുകള്‍ വർധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ തീരുവ പകുതിയായി കുറച്ചിരിക്കുന്നത്.
ഇന്ത്യയിലേതിന് സമാനമായി നേപ്പാളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വർണത്തിന് വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യയിലേയും നേപ്പാളിലേയും സ്വർണം വില തുല്യമായ നിരക്കിലേക്കിലേക്ക് എത്തിയിരിക്കുകയാണ്. നേപ്പാളില്‍ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7080 രൂപയും പവന് 56640 രൂപയുമാണ് നല്‍കേണ്ടത്. കേരളത്തിന് സമാനമായ നിരക്കിലാണ് ഇന്നത്തെ സ്വർണ വില്‍പ്പന.
അന്താരാഷ്ട്ര വിപണിയിലെ വിലയിടിവും ഇന്ത്യയിലേയും നേപ്പാളിലേയും സ്വർണവിലയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഒക്ടോബർ 31 സർവ്വകാല റെക്കോർഡായ 59640 എന്ന നിലയിലായി. നവംബറിന്റെ തുടക്കത്തില്‍ വില സ്ഥിരത പുലർത്തിയിരുന്ന സ്വർണം അമേരിക്കയില്‍ ട്രംപ് അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചതോടെ വലയി തോതില്‍ ഇടിയാന്‍ തുടങ്ങി. തുടർച്ചയായ ഇടിവിനൊടുവില്‍ വില നവംബർ 14 ന് പവന് 55480 രൂപയിലേക്ക് എത്തി. നവംബറിലേത് മാത്രമല്ല സമീപ മാസങ്ങളിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കായരുന്നു ഇത്.
നവംബറിന്റെ ആദ്യപകുതിക്ക് ശേഷം വില വീണ്ടും മുകളിലേക്ക് പോകുന്നതാണ് കണ്ടത്. ഈ വർധനവിന് ഒടുവില്‍ 58400 ലേക്ക് വരെ നിരക്ക് എത്തി. എന്നാല്‍ ഇന്നും ഇന്നലേയുമായി കേരളത്തില്‍ യഥാക്രമം 800, 960 എന്നിങ്ങനെ കുറഞ്ഞതോടെ വില 56640 ലേക്ക് എത്തിയിരിക്കുകയാണ്.












Click it and Unblock the Notifications