ഗൂഗിളിന്‍റെ പേയ്മെന്‍റ് ആപ്പ് അടുത്ത ആഴ്ച: പേടിഎമ്മിനും മൊബിക്വിക്കിനും പണി വരുന്നു, എന്താണ് ടെസ്?

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്‍റ് സര്‍വീസ് ആരംഭിക്കാനുള്ള നീക്കവുമായി ഗൂഗിള്‍. അടുത്ത ആഴ്ച തന്നെ പേയ്മെന്‍റ് സര്‍വീസ് ആരംഭിക്കുമെന്നാണ് ടെക് വെബ്സൈറ്റ് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലുള്ള ഗൂഗിള്‍ വാലറ്റ്, ആന്‍ഡ്രോയ്ഡ് പേ എന്നിവയേക്കാള്‍ മികച്ചതായിരിക്കും ടെസ് എന്ന് പേരിട്ടിട്ടുള്ള പേയ്മെന്‍റ് സര്‍വ്വീസെന്നാണ് പുറത്തുവരുന്ന വിവരം. മൊബിക്വിക്കിനേയും പേടിഎമ്മിനെയും പോലെ തേര്‍ഡ് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും ഗൂഗിളിന്‍റെ ആപ്പെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആപ്പിന് പുറമേ പേയ്മെന്‍റ് സര്‍വീസ് ഡെസ്ക് ടോപ്പിലും ക്രോമിലും ലഭ്യമാകും.

ഹിന്ദിയില്‍ ടെസ് എന്നാല്‍ വേഗത എന്നാണര്‍ത്ഥം. സര്‍ക്കാര്‍ ആരംഭിച്ച യൂണിഫൈഡ് പേയ്മെന്‍റ്സ് ഇന്‍റര്‍ഫേസ് ഉപയോഗിച്ച് പേടിഎം, മൊബിക്വിക്ക് ​എന്നിവ പ്രവര്‍ത്തിക്കുന്ന രീതിയിലായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഗൂഗിളിള്‍ അമേരിക്കയില്‍ ആന്‍ഡ്രോയ്ഡ് പേ എന്ന പേരില്‍ പേയ്മെന്‍റ് ആപ്പ് ആരംഭിച്ചിരുന്നു. എന്നാല്‍ ഗൂഗിള്‍ ഇന്ത്യ വക്താവ് ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. നേരത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയും നാഷണല്‍ പേയ്മെന്‍റ് സര്‍വീസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പേയ്മെന്‍റ് ആപ്പുകള്‍ ആരംഭിച്ചിരുന്നു.

 കൂടുതല്‍ മികച്ചത്

കൂടുതല്‍ മികച്ചത്

ഗൂഗിളിന്‍റെ പുതിയ പേയ്മെന്‍റ് അടുത്ത ആഴ്ച പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട് ടെക് വെബ്സൈറ്റ് ടെക് ക്രഞ്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവിലുള്ള ഗൂഗിള്‍ വാലറ്റ്, ആന്‍ഡ്രോയ്ഡ് പേ എന്നിവയേക്കാള്‍ മികച്ചതായിരിക്കും ടെസ് എന്ന് പേരിട്ടിട്ടുള്ള പേയ്മെന്‍റ് സര്‍വ്വീസെന്നാണ് പുറത്തുവരുന്ന വിവരം. ആപ്പിന് പുറമേ പേയ്മെന്‍റ് സര്‍വീസ് ഡെസ്ക് ടോപ്പിലും ക്രോമിലും ലഭ്യമാകും.

 സേവനങ്ങള്‍ എന്തെല്ലാം

സേവനങ്ങള്‍ എന്തെല്ലാം

ഗൂഗിള്‍ ആരംഭിക്കാനിരിക്കുന്ന പേയ്മെന്‍റ് സര്‍വ്വീസില്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍, സാമ്പത്തിക ഇടപാടുകള്‍, ഇലക്ട്രോണിക് കോണ്ടാക്ട് ലെസ് പേയ്മെന്‍റ് എന്നിവയും ലഭ്യമായിരിക്കും. പ്രീ പെയ്ഡ് പര്‍ച്ചേസ് സര്‍വ്വീസ്, ഇലക്ട്രോണിക് ഇ കാര്‍ഡ് ഇടപാട്, ഇ- പേയ്മെന്‍റ്, വയര്‍ലെസ് ക്രെഡിറ്റ് എന്നിവയും ആപ്പില്‍ ലഭ്യമാകുമെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.

ഗൂഗിളും ബാങ്കിംഗില്‍!

ഗൂഗിളും ബാങ്കിംഗില്‍!

വാട്സ്ആപ്പിന് പിന്നാലെ ഗൂഗിളും പേയ്മെന്‍റ് ബാങ്കിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഫേസ്ബുക്കും യുപിഐ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ആന്‍ഡ്രോയ്ഡ് പേ ആപ്പിന് പ്രത്യേകം ആപ്പ് പുറത്തിറക്കാനാണ് ഗൂഗിളിന്‍റെ നീക്കം.

ഹൈക്ക് നേരത്തെയെത്തി

ഹൈക്ക് നേരത്തെയെത്തി

ഇന്‍സ്റ്റന്‍റ് ബാങ്ക് ടു ബാങ്ക് ട്രാന്‍സ്ഫറുമായി ഹൈക്ക് മെസ്സഞ്ചര്‍. ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഹൈക്ക് മെസ്സഞ്ചര്‍ ഇലക്ട്രോണിക് പേയ്മെന്‍റ് വാലറ്റ് ആരംഭിച്ചത്. 2016 നവംബറില്‍ നോട്ട് നിരോധനത്തെ തുടര്‍ന്നാണ് രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളില്‍ കുത്തനെ വര്‍ധനവുണ്ടായത്. യുപിഐയില്‍ അധിഷ്ഠിതമായ പേയ്‌മെന്റ് സംവിധാനമാണ് വാട്‌സ്ആപ്പിന് മുമ്പേ ഹൈക്ക് കൊണ്ടുവന്നിട്ടുള്ളത്. യുപിഐ സംവിധാനത്തിലധിഷ്ഠിതമായ സംവിധാനം യെസ് ബാങ്കുമായി ചേര്‍ന്നാണ് നടപ്പിലാക്കിയിട്ടുള്ളത്. ടീസെന്‍റിന്‍റെ വീചാറ്റ് ചൈനയില്‍ നടപ്പിലാക്കിയ പേയ്മെന്‍റ് സംവിധാനമാണ് ഹൈക്ക് മെസ്സഞ്ചറിലും നടപ്പിലാക്കിയിട്ടുള്ളതെന്ന് ഹൈക്ക് ചീഫ് എക്സിക്യൂട്ടീവ് കവിന്‍ മിത്തല്‍ വ്യക്തമാക്കി. മൊബൈല്‍ ബില്‍, വാലറ്റ് ടു വാലറ്റ് പണമിടപാടുകള്‍ എന്നിവയ്ക്ക് ഹൈക്ക് പേയ്മെന്‍റ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്ത്യയില്‍ ഭാരതി എന്‍റര്‍പ്രൈസിന്‍റെ ഭാഗമായ ഹൈക്കിന് നിലവില്‍ 100 മില്യണ്‍ രജിസ്റ്റേര്‍ഡ് ഉപയോക്താക്കളുണ്ട്.

നോട്ട് നിരോധനം തുണച്ചു

നോട്ട് നിരോധനം തുണച്ചു

മൊബൈല്‍ റീച്ചാര്‍ജ് വഴി കഴിഞ്ഞ വര്‍ഷം കോടിക്കണക്കിന് രൂപയുണ്ടാക്കിയതിന് പിന്നാലെയാണ് ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വേണ്ടി ഇന്ത്യന്‍ ബാങ്കുകളുമായി ഹൈക്ക് മെസ്സഞ്ചര്‍ ചര്‍ച്ച നടത്തുന്നത്. രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തോടെയാണ് പേടിഎം ഉള്‍പ്പെടെയുള്ള മണിവാലറ്റുകള്‍ രാജ്യത്ത് പിടിമുറുക്കിയത്. യുപിഐ അധിഷ്ഠിതമാക്കിയുള്ള പണമിടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാരും രാജ്യത്തെ ബാങ്കുകളും പ്രാമുഖ്യ നല്‍കിയത് ഈ മേഖലയില്‍ ഏറെ പ്രതീക്ഷ നല്‍കുകയും ചെയ്തു. ഇതോടെയാണ് ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേയ്ക്ക് കൂടുതല്‍ കമ്പനികള്‍ കടന്നുവരുന്നത്.

ഇന്‍സ്റ്റന്‍റ് ബാങ്കിംഗ്

ഇന്‍സ്റ്റന്‍റ് ബാങ്കിംഗ്

2016 നവംബറില്‍ നോട്ട് നിരോധനത്തെ തുടര്‍ന്നാണ് രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളില്‍ കുത്തനെ വര്‍ധനവുണ്ടായത്. യുപിഐയില്‍ അധിഷ്ഠിതമായ പേയ്‌മെന്റ് സംവിധാനമാണ് വാട്‌സ്ആപ്പിന് മുമ്പേ ഹൈക്ക് കൊണ്ടുവന്നിട്ടുള്ളത്. യുപിഐ സംവിധാനത്തിലധിഷ്ഠിതമായ സംവിധാനം യെസ് ബാങ്കുമായി ചേര്‍ന്നാണ് നടപ്പിലാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള യുപിഐ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഇന്‍സ്റ്റന്‍റായി പണമിടപാട് നടത്താമെന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത. ടീസെന്‍റിന്‍റെ വീചാറ്റ് ചൈനയില്‍ നടപ്പിലാക്കിയ പേയ്മെന്‍റ് സംവിധാനമാണ് ഹൈക്ക് മെസ്സഞ്ചറിലും നടപ്പിലാക്കിയിട്ടുള്ളതെന്ന് ഹൈക്ക് ചീഫ് എക്സിക്യൂട്ടീവ് കവിന്‍ മിത്തല്‍ വ്യക്തമാക്കി. മൊബൈല്‍ ബില്‍, വാലറ്റ് ടു വാലറ്റ് പണമിടപാടുകള്‍ എന്നിവയ്ക്ക് ഹൈക്ക് പേയ്മെന്‍റ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

 എ​ല്ലാം മിനിറ്റുകള്‍ക്കുള്ളില്‍

എ​ല്ലാം മിനിറ്റുകള്‍ക്കുള്ളില്‍

ബാങ്കിംഗ് വിവരങ്ങള്‍ ഇല്ലാതെ ആധാര്‍ കാര്‍ഡ് വഴി ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താവുന്ന ആധാര്‍ പേ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരുന്നു. വാട്‌സ്പ്പ്, പേടിഎം, ട്രൂ കോളര്‍, ഹൈക്ക്, മൊബിവിക്ക് എന്നിവയുള്‍പ്പെടെയുള്ള ആപ്പുകള്‍ കേന്ദ്രത്തിന്റെ ക്യാഷ്‌ലെസ്സ് ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. ഇന്റര്‍നെറ്റിലോ ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെയോ പ്രവര്‍ത്തിക്കാവുന്ന ആപ്പുകളും പുറത്തിറക്കിയേക്കും

യുപിഐ പ്ലാറ്റ്ഫോമില്‍

യുപിഐ പ്ലാറ്റ്ഫോമില്‍

യുപിഐ അടിസ്ഥാനമാക്കി ആപ്പ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പേയ്‌മെന്റ് ആപ്പ് ഭീം, യുപിഐ എന്നിവ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് ആപ്പാണ് ലോകത്ത് 200 മില്യണ്‍ ഉപയോക്താക്കളുള്ള വാ്ട്‌സ്ആപ്പ് ആരംഭിക്കാനിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Google plans to introduce a localised digital payment service in India as early as next week, technology website TechCrunch reported, citing a report from news site The Ken.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്