എല്‍പിജി പ്രതിമാസ വില വര്‍ധനവ് നിര്‍ത്തലാക്കി! മാറ്റത്തിന് പ്രേരിപ്പിച്ചത് ആഗോളവിപണിയിലെ പരിഷ്കാരം!

 • Written By:
Subscribe to Oneindia Malayalam
cmsvideo
  പാചക വാതകത്തിന്റെ വില ഉയര്‍ത്തുന്നത് സർക്കാർ അവസാനിപ്പിച്ചു | Oneindia Malayalam

  ദില്ലി: പാചക വാതകത്തിന്റെ വില വില ഉയര്‍ത്തുന്നത് അവസാനിപ്പിച്ച് സര്‍ക്കാര്‍ നീക്കം. എല്‍പിജിയിക്ക് പ്രതിമാനം 4 രൂപ വീതം വര്‍ധിപ്പിച്ചുകൊണ്ടിരുന്നതാണ് ഇതോടെ നിര്‍ത്തലാക്കിയിട്ടുള്ളത്. ഇന്ധനവില ഉയരുന്നത് ജനങ്ങള്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് റീട്ടെയില്‍ ഇന്ധവില്‍പ്പന കമ്പനികളോട് വിലവര്‍ധിപ്പിക്കുന്നത് നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സബ്സിഡിയുള്ള എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്ന പ്രവണതയാണ് ഇതോടെ അവസാനിക്കുന്നത്.

  നിങ്ങളുടെ എല്‍പിജി സബ്സിഡി എവിടെ പോകുന്നു!! പണിതരുന്നത് ആധാറോ സര്‍ക്കാരോ?? ഉത്തരമിതാ..

  ശശികല മൗനത്തിലെന്ന് ടിടിവി ദിനകരന്‍: ആര്‍കെ നഗര്‍ വിജയം സന്തോഷിപ്പിച്ചില്ല!! ഭയക്കുന്നത് ജയലളിതയുടെ മരണത്തിലുള്ള അന്വേഷണം!

  ഒക്ടോബറിലാണ് എല്‍പിജി സിലിണ്ടറുകള്‍ക്ക് പ്രതിമാസം 4 രൂപ വീതം ഉയര്‍ത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അതേ സമയത്തുതന്നെ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയും സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ലിറ്ററിന് രണ്ട് രൂപ എന്ന നിരക്കിലാണ് തീരുവ കുറച്ചത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി ഇന്ധനവില പരിഷ്കരിക്കുന്നതില്‍ ജനങ്ങള്‍ അമര്‍ഷം പ്രകടിപ്പിച്ചതോടെയായിരുന്നു ഈ നീക്കം.

   മൊറട്ടോറിയം പ്രഖ്യാപിച്ചു!!

  മൊറട്ടോറിയം പ്രഖ്യാപിച്ചു!!

  ഇന്ധന ഉല്‍പ്പാദനം വെട്ടിക്കുറച്ചുകൊണ്ടുള്ള ഉടമ്പടി നവംബര്‍ 31ന് നീട്ടി നല്‍കാന്‍ ഒപെകും റഷ്യയും തീരുമാനിച്ചിരുന്നു.
  എണ്ണ വില വര്‍ധനവ് സര്‍ക്കാരിന് വെല്ലിവിളിയാവുന്ന സാഹചര്യത്തിലാണ് ഈ നടപടിയുണ്ടാകുന്നത്. ഇത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ചെയ്തുു. ഇതോടെയാണ് ഇന്ധന വില പരിഷ്കാരത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയതെന്നാണ് എണ്ണ കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ക്രൂഡ് ഓയില്‍ വിലയില്‍ വരുന്ന മാറ്റത്തിനനുസൃതമായി മറ്റ് ഇന്ധനവിലയിലും മാറ്റം വരില്ലെന്നാണ് സൂചന.

  എല്‍പിജി വില പരിഷ്കരണം

  എല്‍പിജി വില പരിഷ്കരണം


  2016 ജുലൈയിലാണ് എണ്ണ മന്ത്രാലയം സബ്സിഡിയുള്ള എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില ഓരോ മാസവും രണ്ട് രൂപ വീതം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സബ്സിഡി തുടച്ചുനീക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പൊതുമേഖലാ എണ്ണക്കമ്പനികളോട് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ കമ്പനികളോടാണ് വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

   രണ്ടില്‍ നിന്ന് നാലിലേയ്ക്ക്

  രണ്ടില്‍ നിന്ന് നാലിലേയ്ക്ക്

  എന്നാല്‍ ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതോടെ പ്രതിമാസമുള്ള വര്‍ധന രണ്ട് രൂപയില്‍ നിന്ന് നാല് രൂപയാക്കി സര്‍ക്കാര്‍ ഉയര്‍ത്തുകയും ചെയ്തുു. മെയ് മൂന്നിനായിരുന്നു സര്‍ക്കാര്‍ നീക്കം. ഇതോടെ 2017 ജൂണ്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തുു. 2018 മാര്‍ച്ച് മാസത്തോടെ എല്‍പിജി സബ്സിഡി തുടച്ചുനീക്കുന്നതിന്റെ ഭാഗമായിരുന്നു സര്‍ക്കാര്‍ നീക്കം. എണ്ണ ഉല്‍പ്പാദനം കുറയ്ക്കുന്നതിനുള്ള ഉടമ്പടി ഒപെക് നീട്ടിയതോടെ കഴിഞ്ഞ ആറ് മാസത്തിനിടെ അന്താരാഷ്ട്ര എണ്ണവിലയില്‍ 40 ശതമാനം വര്‍ധനവുണ്ടായി.

  ഗ്യാസ് സബ്സിഡി

  ഗ്യാസ് സബ്സിഡി

  പത്ത് ലക്ഷംവരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ 14.2 കിലോഗ്രാം ഭാരമുള്ള 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കില്‍ ലഭിക്കുക. എന്നാല്‍ മറ്റ് ആവശ്യങ്ങള്‍ക്ക് വിപണി വിലയില്‍ മാത്രമേ എല്‍പിജി സിലിണ്ടര്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ.

   ഉജ്വല യോജന പദ്ധതി

  ഉജ്വല യോജന പദ്ധതി


  മൂന്നു വര്‍ഷത്തിനുളളില്‍ രാജ്യത്തെ ദാരിദ്ര്യ രേഖയ്ക്കു താഴെയുളള അഞ്ചു കോടി കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കുന്ന ഉജ്വയ യോജന പദ്ധതി 2016ലാണ് രാജ്യത്ത് തുടക്കം കുറിച്ചത്. ഉത്തര്‍പ്രദേശിലെ ബല്ലിയയിലായിരുന്നു പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. 8000 കോടി രൂപ ചിലവു വരുന്ന പദ്ധതിയാണ് ഉജ്വല യോജന. പാചക വാതകസബ്‌സിഡി ഉപേക്ഷിച്ചവരില്‍ നിന്നും സമാഹരിച്ച തുകയാണ് ഉജ്വല യോജന പദ്ധതിക്കായി കേന്ദ്രം വിനിയോഗിച്ചുവരുന്നത്.

   2016 ജൂലൈ മുതലുള്ള മാറ്റം

  2016 ജൂലൈ മുതലുള്ള മാറ്റം

  2016 ജൂലൈ ഒന്നുമുതലാണ് സിലിണ്ടറിന് പ്രതിമാസം രണ്ടു രൂപ വച്ച് വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഇപ്പോള്‍ വര്‍ധന നാല് രൂപയാക്കിയിരിക്കുകയാണ്. നേരത്തെയുള്ള നിര്‍ദേശം എണ്ണ കമ്പനികള്‍ നടപ്പാക്കിയിട്ടുണ്ട്. ഈ വര്‍ഷം മെയ് 30നാണ് വില നാല് രൂപ വച്ച് വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇക്കാര്യം പരസ്യമാക്കിയിരുന്നില്ല.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  In a clear indication of the nervousness over rising oil prices evoking popular anger, the government has asked state-run fuel retailers to stop raising the price of subsidised cooking gas cylinders by Rs 4 a month.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്