കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈൽ വിൽപ്പനയിൽ ആമസോണിനും ഫ്ലിപ്പ്കാർട്ടിനും കടിഞ്ഞാണിടണം: മോദിക്ക് കത്ത്, നിയന്ത്രണം ഉടൻ?

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ ഓൺലൈൻ മൊബൈൽ ഫോൺ വില്പനയിൽ ആമസോണിനും ഫ്ലിപ്കാർട്ടിനും കടിഞ്ഞാണിടണമെന്നാവശ്യപ്പെട്ട് മൊബൈൽ കടയുടമകൾ രംഗത്ത്. ഇതോടെ ഇന്ത്യൻ ഓൺലൈൻ വിപണിയിലെ രണ്ട് അതികായർക്കും നിയന്ത്രണങ്ങളേർപ്പെടുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

സിപിഎം-ആര്‍എസ്എസ് ചര്‍ച്ചയില്ലെന്ന് എംവി ഗോവിന്ദന്‍, ചര്‍ച്ചയ്ക്ക് മധ്യസ്ഥനായെന്ന് ശ്രീ എം, വിവാദം!!സിപിഎം-ആര്‍എസ്എസ് ചര്‍ച്ചയില്ലെന്ന് എംവി ഗോവിന്ദന്‍, ചര്‍ച്ചയ്ക്ക് മധ്യസ്ഥനായെന്ന് ശ്രീ എം, വിവാദം!!

പ്രതിദിനം വിൽക്കാവുന്ന പരമാവധി ഫോണുകളുടെ എണ്ണത്തിൽ ഇവർക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ഒന്നര ലക്ഷം കട ഉടമകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഓൺലൈൻ മൊബൈൽ വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

നിയന്ത്രണം അനിവാര്യം

നിയന്ത്രണം അനിവാര്യം

രാജ്യത്തെ വിദേശ നിക്ഷേപ ചട്ടങ്ങൾ മറികടക്കുന്നതിനായി ഇവർ വർഷങ്ങളായി ഇന്ത്യയിലെ ഒരു ചെറിയൊരു സംഘം വിൽപ്പനക്കാർക്ക് മുൻഗണന നൽകുകയാണെന്നും കട ഉടമകൾ കത്തിൽ ആരോപിക്കുന്നു. ഓൺലൈൻ വെബ്സൈറ്റുകള്‍ ഇന്ത്യയിൽ വിപണനം നടത്തുന്നത് ശരിയായ രീതിയിലല്ലെന്നും അതുകൊണ്ട് തന്നെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനും അതുവരെ ഇവരുടെ ഇന്ത്യയിലെ വിപണനം നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

മൊബൈൽ വിൽപ്പനയിൽ ആധിപത്യം

മൊബൈൽ വിൽപ്പനയിൽ ആധിപത്യം

ആമസോണിലെ 400000ലധികം ഇന്ത്യൻ വിൽപ്പനക്കാരിൽ 35ഓളം പേരാണ് 2019ൽ ഇന്ത്യയിലെ ആകെ മൊബൈൽ വില്പനയുടെ മൂന്നിൽ രണ്ടും നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ ഒരു ദിവസം ഒരു വിൽപ്പനക്കാരന് വിൽക്കാവുന്ന മൊബൈൽ പരിധി പരമാവധി അഞ്ച് ലക്ഷം രൂപ വരെയായി നിജപ്പെടുത്തണമെന്നാണ് ഇവരുന്നയിക്കുന്ന ആവശ്യം.അതേ സമയം ഈ വിഷയത്തിൽ കേന്ദ്രസർക്കാരോ ഫ്ലിപ്കാർട്ടോ ആമസോണോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

റോയിറ്റേഴ്സ് റിപ്പോർട്ട്

റോയിറ്റേഴ്സ് റിപ്പോർട്ട്

ആമസോൺ- ഫ്ലിപ്പ്കാർട്ട് ഫോൺ വിൽപ്പനയെക്കുറിച്ച് റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച പ്രത്യേക റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് മൊബൈൽ കടയുടമകൾ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുള്ളത്. 2012 നും 2019 നും ഇടയിലുള്ള ആഭ്യന്തര ആമസോൺ രേഖകളെ അടിസ്ഥാനമാക്കിയാണ് റോയിറ്റേഴ്സ് തയ്യാറാക്കിയ റിപ്പോർട്ട്. കമ്പനിയുടെ നടപടികളെക്കുറിച്ച് അന്വേഷണം ഉണ്ടാകുന്നതുവരെ "ഇന്ത്യയിലെ ആമസോണിന്റെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തണമെന്നും സംഘടന കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

 പ്രതികരണമില്ല

പ്രതികരണമില്ല

ഈ സംഭവത്തിൽ ഫ്ലിപ്പ്കാർട്ടും പ്രതികരിച്ചിട്ടില്ല. ഇത് ഇന്ത്യയിലെ ചെറുകിട ബിസിനസുകളെ സഹായിക്കുന്നുണ്ടെന്നും ഇത് എല്ലാ വിൽപ്പനക്കാരെയും ന്യായമായും സുതാര്യമായും വിവേചനരഹിതമായും കൈകാര്യം ചെയ്യുന്നുണ്ടെന്നുമാണ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പ്രത്യേക റിപ്പോർട്ടിൽ ആമസോൺ ഒരു പ്രസ്താവനയിൽ പറഞ്ഞത്.

 44% ഓൺലൈനിൽ

44% ഓൺലൈനിൽ


ഓൺലൈൻ സ്മാർട്ട്‌ഫോൺ വിൽപ്പന കുതിച്ചുയരുന്നതിനാൽ ടെക് ഭീമന്മാരുമായി മത്സരിക്കാൻ തങ്ങൾ പാടുപെടുകയാണെന്ന് ബ്രിക്ക് ആൻഡ് മോർട്ടാർ റീട്ടെയിലർമാരും പറയുന്നുണ്ട്. 2019 ആയപ്പോഴേക്കും ഇന്ത്യയിലെ 44% സ്മാർട്ട്‌ഫോണുകൾ ഓൺലൈനിലാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ആമസോണും ഫ്ലിപ്കാർട്ടും വിൽപ്പനയിൽ മുൻപന്തിയിലാണെന്ന് ഫോറസ്റ്റർ റിസർച്ചും ചൂണ്ടിക്കാണിക്കുന്നു.

English summary
Indian Mobile Retailers Call to restrict domination of Amazon and Flipkart mobile sale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X