Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷ് അംബാനിയുടെ ആദ്യ 'കുഞ്ഞിന്' 2002 ല്‍ പറ്റിയത് ജിയോയ്ക്ക് സംഭവിക്കുമോ?

റിലയന്‍സ് ജിയോ ലോഞ്ചിങ് ആഘോഷങ്ങളും കോളിളക്കങ്ങളും കാണുമ്പോള്‍ ആരെങ്കിലും 2002 ലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയാല്‍ അത്ഭുതം കൊള്ളേണ്ടതില്ല. കാരണം ഇതിലും വലിയ ആഘോഷങ്ങളായിരുന്നു അന്ന് നടന്നത്.

മുകേഷ് അംബാനിയുടെ തലയില്‍ ഉദിച്ച റിലയന്‍സ് കമ്യൂണിക്കേഷന്‍ രാജ്യത്ത് കമ്യൂണിക്കേഷന്‍ വിപ്ലവം കൊണ്ടുവരുന്നു എന്നായിരുന്നു പറഞ്ഞത്. ലക്ഷക്കണക്കിന് ഫോണുകള്‍ ജനങ്ങളിലെത്തി. സിഡിഎംഎ വിപ്ലവത്തിലൂടെ രാജ്യത്തിന്റെ ഗതി തന്നെ മാറ്റിമറിക്കപ്പെടും എന്ന് പറഞ്ഞു.

501 രൂപയും റേഷന്‍ കാര്‍ഡിന്റെ കോപ്പിയും ഉണ്ടെങ്കില്‍ ആര്‍ക്കും റിലയന്‍സിന്റെ ഫോണ്‍ കിട്ടും എന്ന അവസ്ഥയായിരുന്നു. പക്ഷേ പിന്നീടുള്ള വര്‍ഷങ്ങളില്‍ എന്താണ് സംഭവിച്ചത്. സിഡിഎംഎ വിപ്ലവത്തിന് എന്താണ് സംഭവിച്ചത്.

മുകേഷ് അംബാനിയുടെ കുഞ്ഞായിരുന്നു റിലയന്‍സ് കമ്യൂണിക്കേഷന്‍സ്. ഇന്നത് അനിലിന്റെ കൈയ്യിലാണ്. പക്ഷേ പഴയ സ്വപ്‌നങ്ങള്‍ ഇപ്പോള്‍ 4ജിയിലൂടെ പിടിച്ചെടുക്കന്‍ മുകേഷ് ശ്രമിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുമോ?

മുകേഷ് അംബാനി

മുകേഷ് അംബാനി

ധീരുഭായ് അംബാനി മരിക്കുന്നതിന് മുമ്പ് ഒറ്റ റിലയന്‍സേ ഉള്ളൂ. അന്ന് തുടങ്ങിയതായിരുന്നു റിലയന്‍സ് കമ്യൂണിക്കേഷന്‍സ്. മൂത്ത പുത്രനായിരുന്ന മുകേഷ് അംബാനി ആയിരുന്നു ആ ആശയത്തിന് പിറകില്‍.

2002 ല്‍

2002 ല്‍

മൊബൈല്‍ ഫോണുകള്‍ ആഡംബരമായി കരുതിയിരുന്ന കാലത്താണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് എല്ലാവര്‍ക്കും മൊബൈല്‍ ഫോണ്‍ എന്ന ആശയവുമായി വരുന്നത്. സിഡിഎംഎ സാങ്കേതിക വിദ്യയിലൂടെ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി ഏറ്റവും ചെലവ് കുറഞ്ഞതാക്കും എന്നായിരുന്നു വാഗ്ദാനം.

ഇന്‍കമിങ് കോള്‍

ഇന്‍കമിങ് കോള്‍

ഇന്‍കമിങ് കോളിന് പൈസയുള്ള കാലമാണ്. എന്നാല്‍ ഇന്‍കമിങ് കോള്‍ ഫ്രീ ആയിരിക്കും എന്ന് പ്രഖ്യാപിച്ചാണ് അന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് രംഗത്ത് വന്നത്. ഇന്ന് ജിയോ പ്രഖ്യാപനങ്ങള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ചതുപോലെ അന്നും ആളുകള്‍ മൂക്കത്ത് വിരല്‍ വച്ചിരുന്നു.

എന്തൊരത്ഭുതം

എന്തൊരത്ഭുതം

മിനിട്ടിന് രണ്ടും മൂന്നും രൂപ ആയിരുന്നു സാധാരണ മൊബൈല്‍ ഫോണുകള്‍ക്കെല്ലാം. എന്നാല്‍ 15 സെക്കന്റിന് പത്ത് പൈസ നിരക്കിലായിരുന്നു റിലയന്‍സിന്റെ ഔട്ടോ ഗോയിങ് കോളുകള്‍. ആളുകള്‍ അന്നും ഞെട്ടിയിരുന്നു.

കണക്ഷന്‍ ഫ്രീ

കണക്ഷന്‍ ഫ്രീ

പതിനായിരം രൂപയുടെ ഫോണ്‍ വാങ്ങുമ്പോള്‍ കണക്ഷനും ഫ്രീ എന്നായിരുന്നു ആദ്യത്തെ ഓഫറുകള്‍. ആളുകള്‍ വീണ്ടും വീണ്ടും ഞെട്ടിയിരുന്നു അന്ന്.

501 രൂപയ്ക്ക്

501 രൂപയ്ക്ക്

501 രൂപയും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും ഫോട്ടോയും ഉണ്ടെങ്കില്‍ റിലയന്‍സിന്റെ എക്‌സിക്യൂട്ടീവുകള്‍ വീട്ടില്‍ വന്ന് ഫോണും കണക്ഷനും തരുന്ന സാഹചര്യം വരെ ഉണ്ടായി.

എന്ത് സംഭവിച്ചു

എന്ത് സംഭവിച്ചു

എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചത്. മുടക്കിയ മുതല്‍ തിരിച്ച് നേടാന്‍ പോലും ആകാതെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് കഷ്ടപ്പെട്ടു. കസ്റ്റമര്‍ കെയര്‍ എന്ന സംവിധാനം അതിന്റെ അസ്തിത്വം നഷ്ടപ്പെട്ട് പ്രവര്‍ത്തിച്ചു.ഉപഭോക്താക്കള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട സേവനങ്ങള്‍ ലഭിക്കാതെ വന്നു

ബില്ലിന്റെ പേരില്‍

ബില്ലിന്റെ പേരില്‍

ഫോണ്‍ ബില്ലിന്റെ പേരില്‍ കമ്പനിയും ഉപഭോക്താക്കളും തമ്മിലുള്ള തര്‍ക്കം സ്ഥിരം സംഭവമായി. പലരും ബില്‍ അടക്കാതെ രക്ഷപ്പെട്ടു. ചിലര്‍ക്കെതിരെ കമ്പനി വക്കീല്‍ നോട്ടീസ് അയച്ചു(ഇതെല്ലാം പോസ്റ്റ് പെയ്ഡിന്റെ കാര്യത്തില്‍ ആയിരുന്നു)

നഷ്ടം?

നഷ്ടം?

പിതാവിന്റെ മരണ ശേഷം മക്കള്‍ക്കിടയിലെ സ്വത്ത് തര്‍ക്കം രൂക്ഷമായപ്പോഴാണ് അമ്മ രംഗത്തിറങ്ങിയത്. അങ്ങിനെ സ്വത്ത് പങ്കുവച്ചപ്പോള്‍ മുകേഷിന്റെ പ്രിയപ്പെട്ട റിലയന്‍സ് കമ്യൂണിക്കേഷന്‍സ് അനിയന്‍ അനിലിന്റെ കൈവശം എത്തി.

ഇപ്പോള്‍ ചെയ്യുന്നത്

ഇപ്പോള്‍ ചെയ്യുന്നത്

ഇപ്പോള്‍ റിലയന്‍സ് ജിയോ ലോഞ്ച് ചെയ്യുമ്പോഴും ആ പഴയ കാര്യങ്ങള്‍ ഓര്‍ത്ത് നോക്കാവുന്നതാണ്. അന്ന് ഇതുപോലെ തന്നെ ആയിരുന്നു കാര്യങ്ങള്‍... ഓഫറുകളും എല്ലാം.

പുത്തന്‍ ടെക്‌നോളജി

പുത്തന്‍ ടെക്‌നോളജി

അന്ന് സിഡിഎംഎ എന്ന പുത്തന്‍ ടെക്‌നോളജിയായിരുന്നു റിലയന്‍സ് അവതരിപ്പിച്ചത്. ഇന്നാകട്ടെ വിലക്കുറവിന്റെ ആകര്‍ഷണവും. പക്ഷേ അന്നത്തെ പോലെ പോസ്റ്റ് പെയ്ഡ് ഓഫറുകള്‍ ഇപ്പോള്‍ ജിയോ നല്‍കുന്നില്ല. സിഡിഎംഎ വിപ്ലവം പോലെ ജിയോ വിപ്ലവും ഒടുങ്ങാതിരിക്കട്ടെ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+