കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഫറുകളില്‍ അടിമുടി പരിഷ്കാരം: പോസ്റ്റ് പെ‍യ്ഡില്‍ പ്രതിദിനം 1 ജിബി മുതല്‍ 3 ജിബി വരെ ഡാറ്റ!

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെച്ചത് അംബാനിയുടെ റിലയന്‍സ് ജിയോയുടെ വരവായിരുന്നു. 2016 സെപ്തംബറിലാണ് റിലയന്‍സ് ജിയോ ഇന്ത്യയില്‍ സര്‍വീസ് ആരംഭിച്ചതെങ്കിലും 2017 ആണ് ജിയോയെ സംബന്ധിച്ച് നിര്‍ണായകമായ കാര്യം. കഴിഞ്ഞ ഒക്ടോബറില്‍ പോസ്റ്റ് പെയ്ഡ്- പ്രീ പെയ്‍ഡ് ഓഫറുകള്‍ പരിഷ്കരിച്ചതിന് പിന്നാലെ ഡിസംബറില്‍ ജിയോ വീണ്ടും പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ പരിഷ്കരിച്ചിട്ടുണ്ട്. ഓഫര്‍ പരിഷ്കരിക്കുന്നതിനൊപ്പം പ്രതിദിന ഡാറ്റാ പരിധി ഉയര്‍ത്തിയെങ്കിലും ജിയോ ഓഫര്‍ കാലയളവ് വെട്ടിക്കുറയ്ക്കുകയും നിരക്ക് ഉയര്‍ത്തുകയും ചെയ്തിരുന്നു.

<strong>എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്കിലെത്തിയത് 167 കോടി: എല്‍പിജി സബ്സിഡി എത്തിയതിന് പിന്നില്‍ അട്ടിമറി!! പണികിട്ടിയത് വെറുതെയല്ല</strong>എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്കിലെത്തിയത് 167 കോടി: എല്‍പിജി സബ്സിഡി എത്തിയതിന് പിന്നില്‍ അട്ടിമറി!! പണികിട്ടിയത് വെറുതെയല്ല

<strong>ചിങ്ങം രാശിയില്‍ ജനിക്കുന്ന കുട്ടികളില്‍ ആധിപത്യ മനോഭാവം അധികമായിരിക്കും: ചിങ്ങം രാശിക്കാരായ കുട്ടികളെക്കുറിച്ച് അ‍ഞ്ച് കാര്യങ്ങള്‍!!</strong>ചിങ്ങം രാശിയില്‍ ജനിക്കുന്ന കുട്ടികളില്‍ ആധിപത്യ മനോഭാവം അധികമായിരിക്കും: ചിങ്ങം രാശിക്കാരായ കുട്ടികളെക്കുറിച്ച് അ‍ഞ്ച് കാര്യങ്ങള്‍!!

19 രൂപ മുതല്‍ 9999 രൂപവരെയുള്ള പ്രീ പെയ്ഡ് പ്ലാനുകളാണ് റിലയന്‍സ് ജിയോയിലുള്ളത്. റിലയന്‍സ് ജിയോ പ്രൈം അംഗങ്ങള്‍ക്കുള്ള പോസ്റ്റ് പെയ്ഡ് ഓഫറുകളാണ് റിലയന്‍സ് ജിയോ ഒടുവിലായി പരിഷ്കരിച്ചിട്ടുള്ളത്. 309 രൂപ മുതല്‍ 999 രൂപവരെയാണ് റിലയന്‍സ് ജിയോയുടെ ലഭ്യമായ പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍.

<strong>പടിഞ്ഞാറ് ദിശയിലാണ് കിടപ്പുമുറിയെങ്കില്‍ പെണ്‍കുട്ടി ജനിക്കും! ദാമ്പത്യത്തിന് 15 വാസ്തുുനിര്‍ദേശം!</strong>പടിഞ്ഞാറ് ദിശയിലാണ് കിടപ്പുമുറിയെങ്കില്‍ പെണ്‍കുട്ടി ജനിക്കും! ദാമ്പത്യത്തിന് 15 വാസ്തുുനിര്‍ദേശം!

 309 രൂപയുടെ പ്ലാന്‍

309 രൂപയുടെ പ്ലാന്‍

റീഫണ്ട് ചെയ്യാവുന്ന 400 രൂപയുടെ ഡെപ്പോസിറ്റ് നല്‍കുന്നതാണ് റിലയന്‍സ് ജിയോയുടെ 309 രൂപയുടെ പ്ലാന്‍. അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, 30 ദിവസത്തേയ്ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസുകള്‍, അണ്‍ലിമിറ്റ് ജിയോ ആപ്പ് സര്‍വ്വീസ്, സൗജന്യ റോമിംഗ് തുടങ്ങിയ ആനുകൂല്യങ്ങളാണ് ഈ ഓഫറില്‍ ലഭിക്കുക.

 409 രൂപയുടെ പ്ലാന്‍

409 രൂപയുടെ പ്ലാന്‍


500 രൂപയുടെ സെക്യൂരിറ്റി തുക അടയ്ക്കുന്നതോടെയാണ് റിലയന്‍സ് ജിയോയുടെ 409 രൂപയുടെ പോസ്റ്റ് പെയ്ഡ് ഓഫര്‍ ലഭിക്കുക. അണ്‍ലിമിറ്റ‍ഡ് വോയ്സ് കോളുകള്‍ക്ക് പുറമേ പ്രതിദിനം 100 എസ്എംഎസ്, അണ്‍ലിമിറ്റ‍ഡ് ജിയോ ആപ്പ് സേവനങ്ങള്‍, സൗജന്യ റോമിംഗ് എന്നിവയും ലഭിക്കും.

 509 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍

509 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍


റിലയന്‍സ് ജിയോയുടെ 509 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് 600 രൂപയാണ് ഡെപ്പോസിറ്റായി നല്‍കേണ്ടത്. 30 ദിവസത്തേയ്ക്ക് പ്രതിദിനം രണ്ട് ജിബി ഡാറ്റ വീതം ലഭിക്കുന്ന ഈ ഓഫറില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ക്ക് പുറമേ പ്രതിദിനം 100 എസ്എംഎസുകള്‍, സൗജന്യ റോമിംഗ്, ജിയോ ആപ്പ് സേവനങ്ങളും ലഭിക്കും.

799 രൂപയുടെ ഓഫര്‍

799 രൂപയുടെ ഓഫര്‍


950 സെക്യൂരിറ്റി ഡെപ്പോസിറ്റുള്ളതാണ് റിലയന്‍സ് ജിയോയുടെ 799 രൂപയുടെ പോസ്റ്റ് പെയ്ഡ് ഓഫര്‍. മറ്റ് ഓഫറുകളില്‍ നിന്ന് വിപരീതമായി ഒരുമാസത്തേയ്ക്ക്പ്രതിദിനം മൂന്ന് ജിബി ഡാറ്റയാണ് ഈ ഓഫറില്‍ ലഭിക്കുക. പ്രതിദിനം 100 എസ്എംഎസുകള്‍ക്കൊപ്പം സൗജന്യ റോമിംഗും ജിയോ ആപ്പ്സേവനങ്ങളും ലഭിക്കും.

 റിലയന്‍സ് ജിയോയില്‍ 999 പ്ലാന്‍

റിലയന്‍സ് ജിയോയില്‍ 999 പ്ലാന്‍


റിലയന്‍സ് ജിയോയിലെ 999 രുപയുടെ പ്ലാനിന്‍റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക 1150 രൂപയാണ്. മൊത്തം 60ജിബി ഡാറ്റയും സൗജന്യ അണ്‍ലിമിറ്റ‍ഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ജിയോ ആപ്പ് സേവനങ്ങളും ലഭിക്കും. സൗജന്യ റോമിംഗാണ് ഓഫറിന്‍റെ മറ്റൊരു പ്രത്യേകത.

English summary
Year 2017 has been an important year for Reliance Jio. The company launched new plans, a new JioPhone and intermittently revamped its old plans. Jio last updated its postpaid and prepaid plans in October this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X