Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരേയൊരു യൂസഫലി മാത്രം: ആ പട്ടികയില്‍ അഭിമാനമായി ലുലു ഗ്രൂപ്പ് അമരക്കാരന്‍ , ആസ്തി 54165.71 കോടി

1970 കളില്‍ യു എ ഇയില്‍ ചെറിയ ഒരു വ്യാപാര കേന്ദ്രമായി ആരംഭിച്ച ലുലു ഗ്രൂപ്പ് ഇന്ന് ലോകത്തെ തന്നെ ഏറ്റവും പ്രമുഖമായ റീട്ടെയില്‍ കമ്പനികളില്‍ ഒന്നായി മാറിയിരിക്കുകയാണ്. അന്നും ഇന്നും എം എ യൂസഫ് അലി നയിക്കുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പ്. ഇന്ന് 25 രാജ്യങ്ങളിലായി 260-ലധികം ഹൈപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും ലുലുവിന് ഇന്ന് സ്വന്തമായുണ്ട്. വിജയകരമായ ഈ ബിസിനസ് എംഎ യൂസഫ് അലിയെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത് അഭിമാനകരമായ മറ്റൊരു നേട്ടത്തിലേക്കാണ്.

ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക കഴിഞ്ഞ ദിവസമാണ് ബ്ലൂംബെർഗ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയില്‍ ഇടംപിടിച്ച ഒരേയൊരു മലയാളി എന്ന് പറയുന്നത് ലുലു ഗ്രൂപ്പിന്റെ ചെയർമാനും എം ഡിയുമായ എം എ യൂസഫ് അലിയാണ്. ഈ പട്ടികയില്‍ മറ്റ് മലയാളികള്‍ ആരും തന്നെ ഇടംപിടിച്ചിട്ടില്ല.

mayusuffali-

പട്ടികയില്‍ ഉള്‍പ്പെട്ട ഓരോരുത്തരുടേയും സ്വത്ത് വിവരങ്ങളും ബ്ലൂംബെർഗ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. യൂസഫ് അലിക്ക് 6.45 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഉള്ളതെന്നാണ് ബ്ലൂംബെർഗ് പറയുന്നത്. അതായത് 54165.71 കോടി രൂപ. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യൂസഫ് അലിയുടെ സ്വത്തില്‍ അല്‍പം ഇടിവുണ്ടായതായും ബ്ലൂംബർഗ് വ്യക്തമാക്കുന്നത്. 11.4 മില്യണ്‍ ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

അതേസമയം പട്ടികയിലെ ആദ്യ നൂറ് പേരില്‍ 59 പേരും മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എന്നതാണ് ശ്രദ്ധേയം. യുഎസ്, ഇന്ത്യ, ചൈന എന്നിവയാണ് ആ രാജ്യങ്ങള്‍. ഇതില്‍ തന്നെ അമേരിക്കയില്‍ നിന്ന് 35 പേരും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും 12 പേരും ആദ്യ നൂറ് പേരുടെ പട്ടികയില്‍ ഇടം പിടിച്ചു.

ഇന്ത്യക്കാരുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ പട്ടികയില്‍ ഏറ്റവും മുന്നിലെത്തിയത് റിലയന്‍സ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനിയാണ്. പട്ടികയില്‍ പതിന്നാലാം സ്ഥാനത്തുള്ള മുകേഷ് അംബാനിക്ക് 105 ബില്യന്‍ ഡോളറിന്റെ ആസ്തിയാണുള്ളത്. ഇന്ത്യക്കാരുടെ കാര്യത്തില്‍ രണ്ടാമതുള്ള അദാനി ഗ്രൂപ്പ് ചെയർമാന്‍ ഗൗതം അദാനിക്ക് 99.5 ബില്യന്‍ ഡോളറിന്റെ ആസ്തിയാണുള്ളതെന്നും ബ്ലൂംബെർഗ് പറയുന്നത്. ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ കാര്യത്തില്‍ പതിനെട്ടാം സ്ഥാനമാണ് അദാനിക്കുള്ളത്.

എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ 37ആമതും ടാറ്റാ സൺസ് തലവന്മാരിൽ ഒരാളായ ഷാപൂർ മിസ്ത്രി 38-ാമതായും പട്ടികയിലുണ്ട്. ഇരുവരുടേയും ആസ്തി 41 ബില്യണ്‍ ഡോളറാണ്. 35.4 ബില്യൻ ഡോളറിന്റെ ആസ്തിയുമായി ജിൻഡാൽ ഗ്രൂപ്പ് മേധാവി സവിത്രി ജിൻഡാല്‍ പട്ടികയിലെ ഏക ഇന്ത്യന്‍ വനിതയായി. ധനികരുടെ പട്ടികയില്‍ 49-ാം സ്ഥാനമാണ് സാവിത്രി ജിന്‍ഡാലിനുള്ളത്.

സൺ ഫാർമസ്യൂട്ടിക്കൽസ് സ്ഥാപകൻ ദിലീപ് ഷാംഗ്വി, വിപ്രോ സ്ഥാപകൻ അസീം പ്രേംജി, ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തൽ, ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ ബിർള, അവന്യൂ സൂപ്പർമാർക്കറ്റ്സ് തലവൻ രാധാകൃഷ്ണൻ ധമാനി എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് ഇന്ത്യക്കാർ.

അതേസമയം, സ്പേസ്എക്സ്, ടെസ്‌ല, എക്സ് തലവൻ ഇലോൺ മസ്കാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനെന്നും ബ്ലൂംബെർഗ് വ്യക്തമാക്കുന്നു. 263 ബില്യൻ ഡോളർ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ഒരു വർഷത്തിനിടയില്‍ അദ്ദേഹത്തിന്റെ സ്വത്തില്‍ 6.3 ബില്യണ്‍ ഡോളറിന്റെ വർധനവുണ്ടായി. 211 ബില്യന്‍ ഡോളറിന്റെ ആസ്തിയുമായി മെറ്റ തലവന്‍ സക്കർബർഗാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തവണ മൂന്നാമതായിരുന്നു അദ്ദേഹം ഇത്തവണ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു.

209 ബില്യൻ ഡോളറിന്റെ ആസ്തിയാണ് മൂന്നാം സ്ഥാനത്തുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനുള്ളത്. 193 ബില്യൻ ഡോളറിന്റെ ആസ്തിയുമായി ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ എൽവിഎംഎച്ചിന്റെ തലവൻ ബെർണാഡ് അർണോയും 181 ഡോളറിന്റെ ആസ്തിയുമായി ലാറി എല്ലിസണുമാണ് അഞ്ചാം സ്ഥാനത്തുള്ളത്. ആറാം സ്ഥാനത്തുള്ള ബില്‍ഗേറ്റ്സിനുള്ളത് 160 ബില്യന്‍ ഡോളറിന്റെ സ്വത്താണുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+