Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു രണ്ടും കല്‍പിച്ച് തന്നെ! ആഗോള ഐടി ഭീമന്‍ ഉള്‍പ്പെടെ ആറ് പ്രമുഖ കമ്പനികള്‍.. വമ്പന്‍ തൊഴിലവസരം

കാക്കനാട്ടെ സ്മാര്‍ട് സിറ്റി ടൗണ്‍ഷിപ്പ് പദ്ധതിയില്‍ ഒരുങ്ങുന്ന ലുലു ഗ്രൂപ്പിന്റെ വമ്പന്‍ ഐടി ടവറുകള്‍ വാഗ്ദാനം ചെയ്യുന്നത് വമ്പന്‍ തൊഴിലവസരങ്ങള്‍. ലോകത്തിലെ മുന്‍നിര കമ്പനികളില്‍ പലതും ലുലു ട്വിന്‍ ടവറില്‍ ഓഫീസ് തുറക്കും എന്നാണ് വിവരം. ഇതുവഴി 25000 ത്തിലേറെ തൊഴിലവസരങ്ങളാണ് കൊച്ചിയില്‍ ഒറ്റയടിക്ക് തുറക്കപ്പെടുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി ടവര്‍ ആണ് ലുലു ഒരുക്കിയിരിക്കുന്നത്.

153 മീറ്റര്‍ ഉയരത്തില്‍ ഒരുങ്ങുന്ന ട്വിന്‍ ടവര്‍ ഫെബ്രുവരിയില്‍ ആണ് ഉദ്ഘാടനം ചെയ്യുക. 100 ശതമാനം ജോലിയും പൂര്‍ത്തിയാക്കിയ ശേഷം മതി ഉദ്ഘാടനം എന്നതിനാലാണ് നവംബറില്‍ നടത്താന്‍ ഉദ്ദേശിച്ച ഉദ്ഘാടനം ഫെബ്രുവരിയിലേക്ക് മാറ്റിയത് എന്ന് ലുലു ഐ ടി ഇന്‍ഫ്ര ബില്‍ഡ് ഡയറക്ടറും സി ഇ ഒയുമായ അഭിലാഷ് വലിയവളപ്പില്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.

Lulu

ആഗോളരംഗത്തെ ഐടി ഭീമന്‍മാര്‍ ട്വിന്‍ ടവറില്‍ ഉണ്ടാകും എന്നാണ് അഭിലാഷ് പറയുന്നത്. ' പല കമ്പനികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അവസാനവട്ട ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. മാത്രമല്ല ഞങ്ങളും അവരും തമ്മില്‍ നോണ്‍-ഡിസ്‌ക്ലോഷര്‍ അറേഞ്ച്മെന്റ് ഉണ്ട്. അത് അന്തിമമാകാതെ എനിക്ക് കമ്പനികളുടെ പേര് വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല,' അദ്ദേഹം പറഞ്ഞു.

എങ്കിലും ലോകത്തിലെ ആദ്യ അഞ്ചില്‍പ്പെടുന്ന ഐടി കമ്പനികളില്‍ ഒന്ന് അതിലുണ്ടായിരിക്കും എന്നും ടോപ് 10 ഉള്‍പ്പെടുന്ന മൂന്നോ നാലോ കമ്പനികളും ഉണ്ടായിരിക്കും എന്നും അദ്ദേഹം ഉറപ്പ് നല്‍കി. ലോകത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രണ്ടോ മൂന്നോ കമ്പനികളെ ആ ടവറിലേക്ക് കൊണ്ടുവരണം എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും അഭിലാഷ് വലിയവളപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനൊപ്പം കേരളത്തിലെ യുവതീയുവാക്കള്‍ക്ക് ഇവിടെ തന്നെ ജോലി ചെയ്യാനുള്ള അവസരം കൊടുക്കാം എന്ന സാധ്യതയും ഉണ്ട്. ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ പല കമ്പനികളിലും 20 ശതമാനത്തോളം മലയാളികളാണ്. മലയാളികള്‍ ഇവിടെ നിന്ന് പോയി ജോലി ചെയ്യുന്ന സാഹചര്യത്തിന് പകരമായി റിവേഴ്സ് മൈഗ്രേഷന്‍ എന്നതിലേക്ക് കൊണ്ടുവരാന്‍ കഴിയണമെങ്കില്‍ കൊച്ചിയില്‍ നല്ല ശമ്പളമുള്ള നല്ല കമ്പനികള്‍ വേണം.

മലയാളികള്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരാണ് എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട് എന്നും കൊച്ചിക്കും ചുറ്റും നല്ല കുട്ടികളെ കിട്ടാനുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'മാത്രമല്ല മലയാളി കുട്ടികള്‍ക്ക് തൊഴിലുടമയോട് കുറച്ച് കൂടി ലോയല്‍റ്റിയുണ്ട്. ബാംഗ്ലൂരിലെല്ലാം ഒരുപാട് കമ്പനികള്‍ ഉള്ളതിനാല്‍ അവരിങ്ങനെ മാറിക്കൊണ്ടിരിക്കും. ഒരു കമ്പനിയില്‍ ജോലിക്ക് കയറി കാര്യങ്ങള്‍ പഠിച്ച് വരുമ്പോഴേക്ക് അവര്‍ മറ്റൊരിടത്തേക്ക് പോകും,' അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് കമ്പനികളെ സംബന്ധിച്ച് വലിയ പ്രശ്നമാണ് എന്നും ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കമ്പനികളില്‍ എല്ലാം ഇത് നേരിടുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് ഇവിടെയില്ല. നല്ല ഇന്‍ഫ്രാസ്ട്രക്ചറുള്ള ബില്‍ഡിംഗുകള്‍ പണിതിടുക എന്നതാണ് ലുലുവിന് ചെയ്യാനുള്ളത്.

ഒരു കമ്പനി 4 ലക്ഷം സ്‌ക്വയര്‍ ഫീറ്റുള്ള സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ സ്‌പേസ് വേണം എന്ന് പറഞ്ഞ് സര്‍ക്കാരിനെ സമീപിച്ചാല്‍ ചൂണ്ടിക്കാട്ടാന്‍ നമ്മുടെ പ്രൊജക്ട് അല്ലാതെ വേറൊരു പ്രൊജക്ടില്ല. കൊച്ചിയെ ഐടി മേഖലയില്‍ പാന്‍ ഇന്ത്യ ലെവലിലോ ആഗോളതലത്തിലോ മാര്‍ക്കറ്റ് ചെയ്യണമെങ്കില്‍ എല്ലാവരും ഒത്തുപിടിക്കണം. മേജര്‍ ഡെവലപ്പേഴ്സ് ആയിട്ടുള്ള സ്മാര്‍ട്ട് സിറ്റി, ഇന്‍ഫോപാര്‍ക്ക്, കേരള സര്‍ക്കാര്‍ എന്നിവരെല്ലാം ഇതിന് പരിശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+