ലുലു ഒരു വർഷം സർക്കാറിന് നല്‍കും 7 കോടി രൂപ; എല്ലാം അംഗീകരിച്ച് ആന്ധ്ര; പവന്റെ എതിർപ്പ് വിലപ്പോയില്ല
വിജയവാഡ: ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി നേതാവുമായ പവൻ കല്യാൺറെ ശക്തമായ എതിർപ്പുകൾ അവഗണിച്ച ലുലു ഗ്രൂപ്പുമായുള്ള സഹകരണം തുടർന്ന് ആന്ധ്രാപ്രദേശ് സർക്കാർ. വിശാഖപട്ടണത്തെ മെഗാ ഷോപ്പിങ് മാൾ പ്രോജക്ടിനായി ലുലു ഇന്റർനാഷണൽ ഷോപ്പിങ് മാൾസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതുക്കിയ ലീസ് നിബന്ധനകൾ അംഗീകരിച്ച് ആന്ധ്രപ്രദേശ് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
ചൊവ്വാഴ്ച രാത്രിയോടെ പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് ലുലുവിന്റെ അഭ്യർത്ഥനകൾക്ക് സർക്കാർ അനുമതി നൽകിയത് ഇത് പ്രോജക്ടിന്റെ നിർമാണം ത്വരിതപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പവൻ കല്യാൺറെയും സഹമന്ത്രി നാദെന്ദല മനോഹറിന്റെയും ശക്തമായ എതിർപ്പുകൾക്കിടയിലും ലുലുവിന് അനുകൂലമായ തീരുമാനവുമായി മുന്നോട്ട് പോകാനുള്ള ടി ഡി പിയുടെ നീക്കം സഖ്യകക്ഷികള്‍ക്കിടയില്‍ തർക്കങ്ങള്‍ക്കും ഇടയാക്കിയേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒക്ടോബർ 10-ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ ലുലുവിന്റെ പവൻ കല്യാണും ജനസേന മന്ത്രി നാദെന്ദല മനോഹറും ശക്തമായ എതിർപ്പുകളായിരുന്നു ഉയർത്തിയത്. ലുലു കമ്പനി അഭ്യർത്ഥിച്ച പുതുക്കിയ ലീസ് നിബന്ധനകളെക്കുറിച്ച് ഇരുവരും ഗുരുതരമായ ആശങ്കകൾ പ്രകടിപ്പിച്ചു. നിലവിലെ നിയമങ്ങൾ പ്രകാരം ഓരോ മൂന്ന് വർഷത്തിലും 10 ശതമാനം വാടക വർധന നിർബന്ധമാണെങ്കിലും, ലുലു ഓരോ പത്ത് വർഷത്തിലും വാടക വർധിപ്പിക്കാനുള്ള അഭ്യർത്ഥനയാണ് മുന്നോട്ടുവെച്ചത്. ഇതിനെതിരെ പവൻ കല്യാൺറെ നേതൃത്വത്തിലുള്ള മന്ത്രിമാർ ചോദ്യമുയർത്തി.
കൂടാതെ, സർക്കാർ നിർദേശിക്കുന്ന 5 ശതമാനം വർധന ഓരോ അഞ്ച് വർഷത്തിലും മാത്രം അനുവദിക്കുന്നത് 'പ്രത്യേക പരിഗണന'യാണെന്നും, മറ്റ് ബിസിനസ് സ്ഥാപനങ്ങളോട് വിവേചനം കാണിക്കരുതെന്നും അവർ വാദിച്ചു. മന്ത്രിമാർ ഉന്നയിച്ച മറ്റൊരു പ്രധാന ആശങ്ക പ്രാദേശിക തൊഴിലവസരങ്ങളെക്കുറിച്ചായിരുന്നു. ലുലു കമ്പനി പ്രാദേശിക ജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുമോ എന്നതിനെക്കുറിച്ച് മന്ത്രിമാർ ആവർത്തിച്ച് സംശയങ്ങൾ ഉയർത്തി.
വിജയവാഡയിലും വിശാഖപട്ടണത്തിലും പ്രധാനപ്പെട്ട് ഭൂമി നൽകിയിട്ടും, കമ്പനിക്ക് കൂടുതൽ ഇളവുകൾ നൽകുന്നത് ശരിയല്ലെന്നും അവർ ചൂണ്ടിക്കാട്ടി. ലുലുവിന്റെ ഫുഡ് പ്രോസസിങ് ബിസിനസ് മോഡലിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നു, ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് വിരുദ്ധമാകുമോ എന്ന ആശങ്കയാണ് പ്രധാനമായും ഉയർത്തിയത്. എന്നിരുന്നാലും, ഈ എതിർപ്പുകളെല്ലാം മറികടന്ന് സർക്കാർ ലുലുവിന്റെ അഭ്യർത്ഥനകൾ അംഗീകരിക്കുകയായിരുന്നു എന്നതാണ് ശ്രദ്ധേയം.
പുതുക്കിയ ലീസ് നിബന്ധനകൾ പ്രകാരം, വാർഷിക വാടകയായി 7.08 കോടി രൂപയും, ഓരോ പത്ത് വർഷത്തിലും 10 ശതമാനം വർധനയും അനുവദിച്ചു. 2028 മുതൽ വാടക ആരംഭിക്കും, ആദ്യ മൂന്ന് വർഷത്തേക്ക് ലീസ് ഫ്രീ പിരീഡ് അനുവദിച്ചു. കൂടാതെ, 7.08 കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നിബന്ധനകളിൽ ഉൾപ്പെടുന്നു. പ്രോജക്ടിന്റെ ആദ്യകാല പ്രവർത്തനങ്ങളെ സഹായിക്കാൻ വേണ്ടി ഈ ഇളവുകൾ ആന്ധ്രപ്രദേശ് ടൂറിസം ലാൻഡ് അലോട്ട്മെന്റ് പോളിസി 2024-2029-ന് കീഴിലാണ് നൽകിയത്.
നേരത്തെ, ആന്ധ്രപ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ (APIIC) വിശാഖപട്ടണത്തിലെ ബീച്ച് റോഡിലെ ഹാർബർ പാർക്കിൽ 13.74 ഏക്കർ ഭൂമി 99 വർഷത്തെ ലീസിന് ലുലുവിന് അനുവദിച്ചിരുന്നു. 13.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഈ മെഗാ മാൾ പ്രോജക്ടിൽ ലുലു സൂപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് സ്റ്റോറുകൾ, ഫാമിലി എന്റർടെയിൻമെന്റ് സെന്റർ, ലീസ്ഡ് റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ ഉൾപ്പെടും. ഈ പ്രോജക്ട് വിശാഖപട്ടണത്തിന്റെ റീട്ടെയിൽ, എന്റർടെയിൻമെന്റ്, ടൂറിസം ഇൻഫ്രാസ്ട്രക്ചറിനെ ശക്തിപ്പെടുത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
, സ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ കമ്മിറ്റി (SIPC) യുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 8-ന് സ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ബോർഡ് (SIPB) ലുലുവിന്റെ പുതുക്കിയ പ്രൊപ്പോസൽ പരിശോധിച്ചിരുന്നു. പ്രോജക്ടിന്റെ തുടക്കം ത്വരിതപ്പെടുത്തുകയും വിശാഖപട്ടണത്തിന്റെ സാമ്പത്തിക വികസനത്തിന് സഹായിക്കുകയും ചെയ്യുന്നതാണ് ഈ അനുമതിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications