റിലയന്‍സിന്റെ ലാഭം ഞെട്ടിക്കും, മുകേഷ് അംബാനിയും നിതയും ശമ്പളമായി വാങ്ങിയ തുക ഇത്ര
മുംബൈ: മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനാണെന്ന് എല്ലാവര്‍ക്കും അറിയാം. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരാണ് അംബാനി കുടുംബം. 113.5 ബില്യണാണ് അവര്‍ ആസ്തിയെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിലയന്‍സ് ഇന്ത്യയില്‍ 50.33 ശതമാനം ഓഹരി പങ്കാളിത്തവും അംബാനി കുടുംബത്തിനുണ്ട്.
ഈ ഓഹരി പങ്കാളിത്തം വലിയ രനേട്ടങ്ങളായി അംബാനി കുടുംബത്തിന് ലഭിക്കാറുണ്ട്. മുകേഷ് അംബാനിക്ക് മാത്രമല്ല, ഇഷ, ആകാശ്, ആനന്ദ് അംബാനി എന്നിവര്‍ക്കും വലിയ ലാഭം തന്നെ ഓരോ സാമ്പത്തിക വര്‍ഷവും റിലയന്‍സില്‍ നിന്ന് ലഭിക്കുന്നുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇവര്‍ക്ക് ലഭിച്ച ലാഭവിഹിതം അമ്പരപ്പിക്കുന്നതാണ്.

3322.7 കോടിയാണ് ഇക്കാലയളവില്‍ റിലയന്‍സിന് ലാഭമായി ലഭിച്ചത്. അതേസമയം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മുകേഷ് അംബാനി ഒരു രൂപ പോലും ശമ്പളമായി വാങ്ങിയിട്ടില്ല. കൊവിഡ് മഹാമാരിയുടെ സമയത്താണ് മുകേഷ് അംബാനി ഇത്തരമൊരു തീരുമാനമെടുത്തത്. അതേസമയം യാത്രകള്‍, താമസം തുടങ്ങിയ ചെലവുകള്‍ക്കെല്ലാം കമ്പനി മുകേഷ് അംബാനിക്ക് പണം നല്‍കും.
ബിസിനസ് യാത്രകളുടെ സമയത്ത് ഭാര്യ ഒപ്പമുണ്ടെങ്കിലും മറ്റ് സ്റ്റാഫുകളുണ്ടെങ്കിലും അതിന്റെ ചെലവും കമ്പനി വഹിക്കും. അതുപോലെ മുകേഷ് അംബാനിക്കും കുടുംബത്തിനുമുള്ള സുരക്ഷയുടെ ചെലവുകളും റിലയന്‍സ് തന്നെ വഹിക്കും.
അതേസമയം മുകേഷ് അംബാനി ശമ്പളം വേണ്ടെന്ന് വെച്ചിട്ടുണ്ടെങ്കിലും കുടുംബത്തിലെ മറ്റ് അംഗങ്ങളൊന്നും അങ്ങനെ തീരുമാനിച്ചിട്ടില്ല. മുകേഷ് അംബാനിയുടെ ഭാര്യയായ നിത അംബാനി റിലയന്‍സിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. 2023 ഓഗസ്റ്റ് വരെയായിരുന്നു ഈ പദവി നിത വഹിച്ചിരുന്നു. രണ്ട് ലക്ഷമാണ് നിത സിറ്റിംഗ് ഫീസായി ഈടാക്കിയത്.
2023-24 കാലയളവില്‍ 97 ലക്ഷമായിരുന്നു നിതാ അംബാനിയുടെ കമ്മീഷന്‍. ആകാശ് അംബാനി റിലയന്‍സ് ജിയോ ഇന്‍ഫോകോ ലിമിറ്റഡിന്റെ ചെയര്‍മാനാണ്. ഇഷാ അംബാനി റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ്, റിലയന്‍സ് ജിയോ എന്നിവയിലും പദവി വഹിക്കുന്നുണ്ട്. ആനന്ദ് അംബാനി ജിയോ പ്ലാറ്റ്‌ഫോമിന്റെ ഡയറക്ടറാണ്.
മുകേഷ് അംബാനിക്ക് 9 ലക്ഷം കോടിയുടെ സമ്പത്താണ് ഉള്ളത്. അതേസമയം ആനന്ദിന്റെ വിവാഹം നേരത്തെ മുകേഷ് അംബാനി ഗംഭീരമാക്കിയിരുന്നു. ആയിരം കോടിയിലേറെയാണ് ഇതിനായി അദ്ദേഹം ചെലവിട്ടത്. അതേസമയം ആനന്ദിന്റെ വിവാഹ ശേഷം ഓഹരി വിപണിയില്‍ വലിയ തിരിച്ചടി മുകേഷ് അംബാനി നേരിട്ടിരുന്നു.
വലിയ നഷ്ടങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതുപോലെ ജിയോയുടെ നിരക്ക് വര്‍ധനയെ തുടര്‍ന്ന് വലിയ വിമര്‍ശനവും അദ്ദേഹം നേരിട്ടിരുന്നു. നിരവധി യൂസര്‍മാരാണ് ജിയോയില്‍ നിന്ന് ബിഎസ്എന്‍എല്ലിലേക്ക് മാറിയത്. റീച്ചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ചത് പലര്‍ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു.












Click it and Unblock the Notifications