ബിസ്‌കറ്റ് ഭീമന്‍ 'പാര്‍ലേ ജി'യുടെ ഫാക്ടറി പൂട്ടി, രാജ്യത്തെ നമ്പർ വണ്‍ ബിസ്‌കറ്റ് കമ്പനി
മുംബൈ: പാര്‍ലേ ജിയുടെ ബിസ്‌കറ്റ് കഴിയ്ക്കാത്ത ഇന്ത്യക്കാര്‍ ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. താരതമ്യേന കുറഞ്ഞ വിലയില്‍ രാജ്യത്തെവിടേയും ലഭ്യമാണ് പാര്‍ലേ ജി.
പാര്‍ലെ ജിയുടെ കമ്പനി പൂട്ടിപ്പോയി എന്ന് കേട്ടാല്‍ ആരായാലും ഒന്ന് അമ്പരക്കും. കാരണം ഇത്രയും വലിയ കമ്പനി പൂട്ടാന്‍ എന്താണ് കാരണം എന്നായിരിക്കും ആലോചിയ്ക്കുക.
എന്നാല്‍ കമ്പനിയല്ല പൂട്ടിയത്, കമ്പനിയുടെ ഫാക്ടറിയാണ്. വെറും ഫാക്ടറിയല്ല, മുംബൈയില്‍ പാര്‍ലേ ജി തുടങ്ങിയ ആദ്യത്തെ ഫാക്ടറി. ഇപ്പോള്‍ ആ ഫാക്ടറി പൂട്ടാനുള്ള കാരണം എന്താണ്? പാര്‍ലേ ജി ഇനി കഴിയ്ക്കാന്‍ കിട്ടില്ലേ...?

മുംബൈ പാര്‍ലേ
മുംബൈയിലെ വിലേ പാര്‍ലേ എന്ന സ്ഥലത്താണ് ഈ ബസ്‌കറ്റ് കമ്പനി പ്രവര്‍ത്തനം തുടങ്ങുന്നത്. സ്ഥലപ്പേര് പരാമര്‍ശിച്ചാണ് പാര്‍ലേ ഗ്ലൂക്കോ എന്ന പേരില്‍ ബിസ്‌കറ്റ് പുറത്തിറക്കിയത്.

പാരമ്പര്യം
1929 ല്‍ ആണ് വിലെ പാര്‍ലേയില്‍ ആദ്യ ഫാക്ടറി ഉയരുന്നത്. 1939 മുതലാണ് ബിസ്‌കറ്റ് ഉത്പാദനം തുടങ്ങിയത്.

പൂട്ടുന്ന ഫാക്ടറി
ചരിത്രം സൃഷ്ടിച്ചുകൊണ്ട് തുടങ്ങിയ ആ ഫാക്ടറിയാണ് ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുന്നത്. വിലേ പാര്‍ലേ സ്വദേശികളെ സംബന്ധിച്ച് ഇത് ഞെട്ടിപ്പിയ്ക്കുന്ന ഒരു സംഭവം തന്നെയാണ്.

300 ജീവനക്കാര്‍
300 ജീവനക്കാര്‍ ആണ് ഈ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നത്. ഇവരെല്ലാം തന്നെ സ്വയം വിരമിച്ചതായാണ് രേഖകളില്‍ പറയുന്നത്. ആഴ്ചകളായി ഫാക്ടറിയില്‍ ബിസ്‌കറ്റ് ഉത്പാദനം നടക്കുന്നില്ലത്രെ.

അപ്പോള്‍ ബിസ്‌കറ്റ് കിട്ടില്ലേ?
മുംബൈയിലെ ഈ ഫാക്ടറി പൂട്ടിപ്പോയതുകൊണ്ട് പാര്‍ലേ ജി ബിസ്‌കറ്റ് കിട്ടാതിരിക്കുകയൊന്നും ഇല്ല. പ്രവര്‍ത്തന ക്ഷമം അല്ലാത്തതുകൊണ്ടാണ് പഴയ ഫാക്ടറി പൂട്ടിയത് എന്ന് മാത്രം.

നാല്‍പത് കോടി ബിസ്‌കറ്റുകള്‍
പ്രതിദിനം നാല്‍പത് കോടി ബിസ്‌കറ്റുകളാണ് പാര്‍ലേ ജിയുടെ വിവധ ഫാക്ടറികളിലായി ഉത്പാദിപ്പിയ്ക്കപ്പെടുന്നത്. നാല്‍പത് കോടി പാക്കറ്റ് അല്ല, നാല്‍പത് കോടി ബിസ്‌കറ്റുകള്‍.

പേരിന് പഴക്കം
പാര്‍ലേ ഗ്ലൂക്കോ എന്ന പേരിലായിരുന്നു ആദ്യം ബിസ്‌കറ്റ് പുറത്തിറങ്ങിയിരുന്നത്. എന്നാല്‍ 1980 ല്‍ ആണ് പേര് പാര്‍ലേ ജി എന്നാക്കി മാറ്റിയത്.












Click it and Unblock the Notifications