കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീര ഡ്രിങ്ക് ഇനി വിപണിയിലേക്ക്

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: മദ്യാംശം തീരെയില്ലാത്ത പോഷക പാനീയം എന്ന നിലയില്‍ നീര ഡ്രിങ്ക് വിപണിയിലേക്ക്. 1150 കോടിയുടെ വിപണി ലക്ഷ്യമിട്ടാണ് നീര എത്തുന്നത്. കേരളത്തിലെ 173 നാളികേര ഉത്പാദന ഫെഡറേഷനുകളുടെ നേൃത്വത്തില്‍ രണ്ടര ലക്ഷത്തോളം തെങ്ങുകളില്‍ നിന്നാണ് നീര എടുക്കുക. ഫെഡറേഷനു കീഴില്‍ 12 കമ്പനികളാണ് നീര ഉത്പ്പാദിപ്പിയ്ക്കുന്നതിന് തയ്യാറായിരിയ്ക്കുന്നത്.

നീരയുടെ ഉത്പ്പാദനത്തിനോ വിതരണത്തിനോ എക്‌സൈസിന്റെ അനുമതി ആവശ്യമില്ല. എന്നാല്‍ നീര ചെത്തുന്ന തെങ്ങുകള്‍ക്ക് എക്‌സൈസ് അനുമതി വേണം. തെങ്ങുകള്‍ എക്‌സൈസ് അധികൃതര്‍ മാര്‍ക്ക് ചെയ്ത് നല്‍കും. ഇത് പൂര്‍ത്തിയായാല്‍ തെങ്ങുകളില്‍ നിന്ന് നീര ചെത്താം.

Coconut

ഒരു ലിറ്റര്‍ നീര എടുക്കുമ്പോള്‍ കര്‍ഷകന് 50 രൂപ നല്‍കണമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ച് പത്ത് തെങ്ങുകള്‍ നീര ഉത്പാദനത്തിനായി നല്‍കുന്ന ഒരു കര്‍ഷകന് 15,000 രൂപ മുതല്‍ 30,000 രൂപ വരെ ലഭിയ്ക്കും. നീര ഉത്പാദനം വാണിജ്യാടിസ്ഥാനത്തില്‍ ആരംഭിയ്ക്കുന്നതോടെ വന്‍തോതില്‍ തൊഴിലവസരം ഉണ്ടാകും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

തെങ്ങ് കയറി നീര എടുക്കുന്ന നീര ടെക്‌നീഷ്യന്‍മാര്‍ക്കാണ് ഏറ്റവും അധികം തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നത്.ആദ്യഘട്ടത്തില്‍ 13,000 ടെക്‌നീഷന്‍മാരെ ആവശ്യമായി വരും. ഒരു ലിറ്റര്‍ നീര എടുക്കുന്നതിന് 25 രൂപയാണ് വേതനം. ദിവസേന 20 തെങ്ങില്‍ കയറി നീര എടുക്കുന്ന ഒരു ടെക്‌നീഷ്യന് 30,000 രൂപവരെ മാസ വരുമാനം ലഭിയ്ക്കുമെന്നാണ് പ്രാഥമിക കണക്ക്

English summary
Neera's commercial production started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X