തമിഴ്‌നാട് ചതിച്ചു!!! പ്രധാനമന്ത്രി നരേന്ദ്ര മോദി കൊടുക്കേണ്ടത് 5,000 കോടി നഷ്ടപരിഹാരം; നോട്ടീസ്

  • Posted By: Desk
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരും അന്താരാഷ്ട്ര കാര്‍ നിര്‍മാണ കമ്പനിയും ആയ നിസാനും തമ്മിലുള്ള പ്രശ്‌നത്തില്‍ ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നോട്ടീസ്. വെറും നോട്ടീസ് അല്ല, അയ്യായിരം കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആണ് നോട്ടീസ്. അല്ലാത്ത പക്ഷം കേസ് അന്താരാഷ്ട്ര ആര്‍ബിട്രേഷന് ട്രൈബ്യൂണലിനെ സമീപിക്കും എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

അഴിക്കുള്ളിലായ കോടീശ്വരന്‍ ബിന്‍ തലാലിനെ കൂട്ടുകാര്‍ക്ക് പോലും വേണ്ട? കാരണം അരാംകോ... പീഡനങ്ങള്‍

തമിഴ് നാട്ടില്‍ കാര്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ 2008 ല്‍ ആയിരുന്നു കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്. ഫ്രഞ്ച് കമ്പനിയായ റെനോയുമായി ചേര്‍ന്നായിരുന്നു നിസാന്‍ നിര്‍മാണ, ഗവേഷണ യൂണിറ്റ് സ്ഥാപിച്ചത്.

എംപി ആയിട്ടും സുരേഷ് ഗോപിയുടെ വെട്ടിപ്പ്? കുടുങ്ങിയാല്‍ അടപടലം കുടുങ്ങും, ബിജെപിക്ക് എട്ടിന്റെ പണി

സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം നികുതി ഇളവും സഹായ ധനവും ആയി കോടികള്‍ കിട്ടാനുണ്ട്. ഇതൊന്നും കിട്ടിയിട്ടില്ലെന്നാണ് കമ്പനി പറയുന്നത്. എന്തായാലും സംഗതി അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാവുകയാണ്.

നിസാന്‍

നിസാന്‍

2008 ല്‍ ആയിരുന്നു ജാപ്പനീസ് കാര്‍ നിര്‍മാണ കമ്പനിയും തമിഴ് നാട് സര്‍ക്കാരും തമ്മില്‍ കരാര്‍ ഒപ്പിടുന്നത്. ചെന്നൈയില്‍ കാര്‍ നിര്‍മാണ, ഗവേഷണ യൂണിറ്റ് തുടങ്ങുന്നതിനായിരുന്നു കരാര്‍. ഫ്രഞ്ച് കമ്പനിയായ റെനോയുമായി ചേര്‍ന്നായിരുന്നു നിസാന്‍ ഇത്തരം ഒരു യൂണിറ്റ് തുടങ്ങിയത്.

നികുതി ഇളവ്

നികുതി ഇളവ്

തമിഴ് നാട്ടില്‍ കാര്‍ നിര്‍മാണയ യൂണിറ്റ് തുടങ്ങുന്നതിനായി സര്‍ക്കാര്‍ തന്നെ കമ്പനിക്ക് ഒരുപാട് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. വാറ്റും. കേന്ദ്ര നികുതിയും അടക്കം തിരികെ നല്‍കും എന്നായിരുന്നു കരാറില്‍ ഉണ്ടായിരുന്നത്. മറ്റ് ചില ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പണം കിട്ടിയില്ലെന്ന്

പണം കിട്ടിയില്ലെന്ന്

എന്നാല്‍ തമിഴ് നാട് സര്‍ക്കാരില്‍ നിന്ന് ഇനിയും 77 കോടി ഡോളര്‍( ഏതാണ്ട് അയ്യായിരം കോടി രൂപ) കിട്ടാനുണ്ട് എന്നാണ് കമ്പനി പറയുന്നത്. ഇത് സംബന്ധിച്ച് പലതവണ ആശയ വിനിമയം നടത്തിയിരുന്നതായും പറയുന്നുണ്ട്. എന്നാല്‍ ഇതിനോടൊന്നും അനൂകൂല പ്രതികരണം ലഭിച്ചില്ല എന്നാണ് ആക്ഷേപം.

പ്രധാനമന്ത്രിയുടെ ഓഫീസിലും

പ്രധാനമന്ത്രിയുടെ ഓഫീസിലും

തമിഴ് നാട് സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകാതിരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനേയും കമ്പനി ബന്ധപ്പെട്ടു. അതിനും പ്രതികരണം ലഭിച്ചില്ല എന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളുമായി കമ്പനി മുന്നോട്ട് വരുന്നത്.

നഷ്ടപരിഹാര നോട്ടീസ്

നഷ്ടപരിഹാര നോട്ടീസ്

കാര്യങ്ങള്‍ ഈ രീതിയില്‍ മുന്നോട്ട് പോകുമ്പോഴാണ് കമ്പനി പ്രധാനമന്ത്രിക്ക് അയ്യായിരം കോടി രൂപയുടെ നഷ്ടപരിഹാര നോട്ടീസ് അയച്ചിട്ടുള്ളത്. എന്തായാലും പ്രശ്‌നം അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലില്‍ എത്താതെ തന്നെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.

ധൃതിയാണ് പ്രശ്‌നം?

ധൃതിയാണ് പ്രശ്‌നം?

21 വര്‍ഷത്തെ കരാറാണ് നിസാനുമായിട്ടുള്ളത് എന്നാണ് തമിഴ്‌നാട് അധികൃതര്‍ പറയുന്നത്. കമ്പനിക്ക് ഇതുവരെ 1,600 കോടി രൂപ നല്‍കിയിട്ടുണ്ട് എന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ബാക്കി പണവും പെട്ടെന്ന് വേണം എന്ന നിലപാടാണ് പ്രശ്‌നത്തിന് കാരണം എന്നാണ് വിശദീകരണം.

കൊടുക്കാനുള്ളത്

കൊടുക്കാനുള്ളത്

6,100 കോടി രൂപയുടെ നിക്ഷേപം ആണ് കമ്പനി ചെന്നൈയിലെ പ്ലാന്റില്‍ നടത്തിയിട്ടുള്ളത്. സബ്‌സിഡിയായി സംസ്ഥാന സര്‍ക്കാര്‍ 1,901 കോടി രൂപയും ഇന്‍പുട്ട് വാറ്റ് റീഫണ്ട് ആയി 822 കോടി രൂപയും കമ്പനിക്ക് നല്‍കാനുണ്ടെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യാന്തര കരാര്‍

രാജ്യാന്തര കരാര്‍

ഇന്ത്യയും ജപ്പാനും തമ്മില്‍ ഒപ്പുവച്ച ഉഭയകക്ഷി കരാറിലെ വ്യവസ്ഥകള്‍ ഉയര്‍ത്തിക്കാട്ടിയാണ് നിസാന്‍ കമ്പനി ഇപ്പോള്‍ നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നത്. ഇന്ത്യയും ജപ്പാനും തമ്മില്‍ ഒപ്പിട്ട കോംപ്രഹെന്‍സീവ് എക്കണോമിക് പാര്‍ട്ണര്‍ഷിപ് കരാര്‍ ആണ് ഇപ്പോള്‍ നിസാന്‍ കമ്പനിയുടെ തുറുപ്പ് ചീട്ട്.

English summary
Japanese carmaker Nissan has sued the Tamil Nadu government in order to recover around Rs 5,000 crore ($770 million) of promised incentives along with interest charges and damages

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്