മതസംഘടനകള്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണത്തിന് ജിഎസ്ടി ഇല്ല

Subscribe to Oneindia Malayalam

ദില്ലി: മതസംഘടനകള്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണത്തെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തില്ല. അന്നക്ഷേത്രങ്ങളിലും മറ്റും വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണത്തിന് ജിഎസ്ടി ഉണ്ടാകില്ല. അമ്പലങ്ങളുലും ദേവാലയങ്ങളിലും മോസ്‌കുകളിലും നിന്നും ലഭിക്കുന്ന പ്രസാദത്തിനും നേര്‍ച്ചകള്‍ക്കും ജിഎസ്ടി ഉണ്ടാകില്ല. നേരത്തേ തിരുപ്പതി ക്ഷേത്രത്തിലെ മുടിക്കും ലഡ്ഡുവിനും ജിഎസ്ടി ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ പ്രസാദവും നേര്‍ച്ചകളും ഉണ്ടാക്കാനുപയോഗിക്കുന്ന ചില വസ്തുക്കള്‍ ജിഎസ്ടിയുടെ പരിധിയില്‍ വരുന്നതാണ്. പഞ്ചസാര, ഭക്ഷ്യ എണ്ണകള്‍, നെയ്യ്, ബട്ടര്‍ എന്നിവക്കെല്ലാം ജിഎസ്ടി ഉണ്ട്.

gst

ജൂലൈ 1 നാണ് ഒരൊറ്റ ഇന്ത്യ. ഒരൊറ്റ നികുതി എന്ന ആശയത്തിന്റെ ചുവടു പിടിച്ച് രാജ്യം മുഴുവന്‍ ഏകീകൃത നികുതി എന്ന മാറ്റത്തിലേക്ക് വഴിമാറിയത്. പദ്ധതിയുടെ പ്രതിഫലനമറിയാന്‍ ആറു മാസമെങ്കിലും വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പൊതു വിപണിയിലടക്കം ഇപ്പോള്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

ജിഎസ്ടിയെക്കുറിച്ച് സംശയങ്ങളുള്ളവര്‍ക്ക് അതു പരിഹരിക്കാന്‍ കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരുന്നു. ജിഎസ്ടി വിലകള്‍ അറിയാന്‍ പ്രത്യേകം മൊബൈല്‍ ആപ്പും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്.

English summary
No GST on free food supplied by religious institutions
Please Wait while comments are loading...