ഫേസ്ബുക്കുമായും ഗൂഗിളുമായും കൈ കോര്‍ക്കാന്‍ പതഞ്ചലി!!രാംദേവിന്റെ അടുത്ത അങ്കം!!

Subscribe to Oneindia Malayalam

ഫേസ്ബുക്കുമായും ഗൂഗിളുമായും കൈ കോര്‍ക്കാന്‍ പതഞ്ചലി തയ്യാറെടുക്കുന്നു. പതഞ്ചലിയുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് ആണ് ലക്ഷ്യം. ആദ്യമായാണ് ഓണ്‍ലൈന്‍ പരസ്യ രംഗത്ത് പതഞ്ചലി ചുവടു വെയ്ക്കുന്നത്. ഗൂഗിളിലും യുട്യൂബിലും പതഞ്ചലി ഉത്പന്നങ്ങളുടെ സേര്‍ച്ച് വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്.

ലൈവ് ഇന്ററാക്ഷനുകളിലൂടെയും ക്യാംപെയ്‌നുകളിലൂടെയും ജനങ്ങളുടെ പ്രത്യേകിച്ച് യുവാക്കളുടെ ഇടയില്‍ നിന്നും നല്ല പ്രതികരണമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് പതഞ്ചലി അധികൃതര്‍ പറയുന്നു. നിലവില്‍ പതഞ്ചലിക്ക് ഒരു യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും ഉണ്ട്.

യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും

യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും

ഇപ്പോള്‍ പതഞ്ചലിക്ക് ഒരു യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും ഉണ്ട്. യൂട്യൂബ് ചാനലില്‍ 96,000 സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ഉള്ളത്. ഫേസ്ബുക്ക് പേജില്‍ 3,86,709 ഫോളോവേഴ്‌സും പതഞ്ചലിക്ക് ഉണ്ട്.

പതഞ്ചലി ജീന്‍സ്

പതഞ്ചലി ജീന്‍സ്

പതഞ്ചലി ജീന്‍സ് പതഞ്ചലി മരുന്ന, പതഞ്ചലി ഭക്ഷണങ്ങള്‍, കോസ്മെറ്റിക്കുകള്‍ എന്നീ സംരംഭങ്ങള്‍ക്കു ശേഷം പതഞ്ചലി വസ്ത്രങ്ങളുമായും ബാബാ രാംദേവ് രംഗത്തെത്തുകയാണ്.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കുമുള്ള പതഞ്ചലി വസ്ത്രങ്ങള്‍ വിപണിയിലിറക്കുമെന്നാണ് ബാബാ രാംദേവ് അറിയിച്ചിരിക്കുന്നത്.

ബാബാ രാംദേവ്

ബാബാ രാംദേവ്

ബാബാ രാംദേവ് ഹരിയാനയിലെ കര്‍ഷക കുടുംബത്തില്‍ പിറന്ന റാം കൃഷ്ണ യാദവ് ആണ് യോഗാഗുരു ബാബാ രാംദേവ് ആയി മാറിയത്. എട്ടാം ക്ലാസില്‍ സ്‌കൂള്‍ പഠനം അവസാനിപ്പിച്ച രാംദേവ് പിന്നീട് സന്യാസം സ്വീകരിക്കുകയായിരുന്നു.

കോടികളുടെ വരുമാനം

കോടികളുടെ വരുമാനം

യോഗ, മരുന്നു വ്യവസായം എന്നിവയില്‍ നിന്നും കോടികളുടെ വരുമാനമാണ് ബാബാ രാംദേവിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിയാലിറ്റി ഷോ

റിയാലിറ്റി ഷോ

അടുത്തിടെ ഭജന്‍ റിയാലിറ്റി ഷോയുമായും രാംദേവ് രംഗത്തെത്തിയിരുന്നു. ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹയാണ് ഭജന്‍ റിയാലിറ്റി ഷോയില്‍ രാംദേവിനൊപ്പം വിധികര്‍ത്താവായി എത്തുന്നത്.

English summary
Patanjali Teams Up With Facebook, Google For Digital Push
Please Wait while comments are loading...