കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലിശ വാങ്ങാതെ കടം തരാന്‍ പേടിഎം: ഐസിഐസിഐയും പേടിഎമ്മും കൈകോര്‍ക്കും! യുവാക്കള്‍ക്ക് കിടിലന്‍ ഓഫര്‍

Google Oneindia Malayalam News

മുംബൈ: പുതിയ ദൗത്യവുമായി മൊബൈല്‍ വാലറ്റ് പേടിഎമ്മും മള്‍ട്ടി നാഷണല്‍ ബാങ്ക് ഐസിഐസിഐയും കൈകോര്‍ക്കുന്നു. ചെറിയ കാലയളവിലേയ്ക്ക് ഉപയോക്താക്കള്‍ക്ക് പണം കടം നല്‍കുന്നതിനായി പേടിഎം ഐസിഐസിഐ ബാങ്ക് പോസ്റ്റ് പെയ്ഡ് എന്ന പേരിലാണ് പുതിയ സര്‍വീസ് ആരംഭിച്ചിട്ടുള്ളത്. പലിശയില്ലാതെ ചെറിയ കാലയളവിലേയ്ക്കായി ഡിജിറ്റലായി പണം നല്‍കുന്നതാണ് പേടിഎം ഐസിഐസിഐ ബാങ്ക് പോസ്റ്റ് പെയ്ഡ് സേവനം.

23കാരന് ഗേള്‍ഫ്രണ്ട് ഉണ്ടാകാന്‍ പാടില്ലേ? സെക്സ് വീഡിയോയ്ക്ക് ഹര്‍ദികിന്‍റെ മറുപടി, വൈറലായത് വ്യാജനോ23കാരന് ഗേള്‍ഫ്രണ്ട് ഉണ്ടാകാന്‍ പാടില്ലേ? സെക്സ് വീഡിയോയ്ക്ക് ഹര്‍ദികിന്‍റെ മറുപടി, വൈറലായത് വ്യാജനോ

ഇ- കൊമേഴ്സ് വെബ്സൈറ്റുകളില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുന്നതിനും സിനിമാ- വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും ബില്‍ പേയ്മെന്‍റ് നടത്തുന്നതിനും സാധനങ്ങള്‍ വാങ്ങുന്നതിനും പണം ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇരു കമ്പനികളും ചേര്‍ന്ന് ഇന്‍സ്റ്റന്‍റ് ക്രെഡിറ്റ് നല്‍കുന്നത്. നേരത്തെ ആഗസ്റ്റ് മാസത്തില്‍ എന്‍ബിഎഫ്സി ബജാജ്ഫിനാന്‍സുമായി ചേര്‍ന്ന് ക്രെഡിറ്റ് സംവിധാനം ആരംഭിച്ചിരുന്നു.

 ഫീസില്ല ചാര്‍ജും

ഫീസില്ല ചാര്‍ജും


പണമിടപാടുകള്‍ക്ക് യാതൊരു വിധത്തിലുള്ള ചാര്‍ജും ഈടാക്കാത്ത പേടിഎം പണം ഇന്‍സറ്റന്‍റായി അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. മറ്റ് ചാര്‍ജുകളൊന്നും പേടിഎം ഐസിഐസിഐ ബാങ്ക് പോസ്റ്റ് പെയ്ഡിന് വേണ്ടി ഈടാക്കുന്നില്ലെന്ന് പേടിഎം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പേടിഎം ആപ്പ് ഉപയോഗിക്കുന്ന തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് പേടിഎം ഐസിഐസിഐ ബാങ്ക് പോസ്റ്റ് പെയ്ഡ് വഴി ഇന്‍സ്റ്റന്‍റായി പണം നല്‍കുന്ന രീതിയാണ് അവലംബിക്കുന്നത്. എന്നാല്‍ പേടിഎം ആപ്പ് ഉപയോഗിക്കുന്ന ഐസിഐസിഐ ഉപയോക്താക്കള്‍ അല്ലാത്തവര്‍ക്കും ഈ സേവനം ലഭിക്കും.

 കടമെടുക്കുന്ന തുക

കടമെടുക്കുന്ന തുക

ഒരിക്കല്‍ പേടിഎം ഐസിഐസിഐ ബാങ്ക് പോസ്റ്റ് പെയ്ഡില്‍ നിന്ന് കടമായെടുത്ത തുകയനുസരിച്ച് അടുത്ത മാസം ആദ്യം തന്നെ ഉപയോക്താക്കള്‍ക്ക് ബില്‍ ലഭിയ്ക്കും. ബില്ല് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ കടമായെടുത്ത തുക തിരിച്ചടയ്ക്കണമെന്നാണ് ചട്ടം. പേടിഎം വാലറ്റ്, ഡെബിറ്റ് കാര്‍ഡ്, ഇന്‍റര്‍നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടവും എളുപ്പമായിരിക്കും.

 ലക്ഷ്യം യുവാക്കള്‍

ലക്ഷ്യം യുവാക്കള്‍


രാജ്യത്ത് 20 ലക്ഷത്തോളം യുവാക്കള്‍ ഓണ്‍ലൈന്‍ വഴി പര്‍ച്ചേസിംഗ് നടത്തുന്നവരാണ്. ഇവരില്‍ പലരും ക്രെഡ‍ിറ്റ് സേവനങ്ങളും ഉപയോഗപ്പെടുത്തുന്നവരുമാണ്. ഈ രണ്ട് ഘടകങ്ങളെ ഫലപ്രദമായി ഉപയോഗപ്പെ
ടുുത്തി പേടിഎം ഉപയോക്താക്കളിലേയ്ക്ക് ഇന്‍സറ്റന്‍റ് ക്രെഡിറ്റ് സേവനം എത്തിയ്ക്കുകയാണ് പേടിഎം ഐസിഐസിഐ ബാങ്ക് പോസ്റ്റ് പെയ്ഡ് കൊണ്ട് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. പലിശ ഉള്‍പ്പെടെയുള്ള ബാധ്യതകളില്ലാത്തത് കൂടുതല്‍ പേരെ പേടിഎം ഐസിഐസിഐ ബാങ്ക് പോസ്റ്റ് പെയ്ഡിലേയ്ക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.

 ക്രെഡിറ്റ് മാര്‍ക്കറ്റില്‍ മൊബിക്വിക്ക്

ക്രെഡിറ്റ് മാര്‍ക്കറ്റില്‍ മൊബിക്വിക്ക്

നേരത്തെ ആഗസ്റ്റ് മാസത്തില്‍ എന്‍ബിഎഫ്സി ബജാജ്ഫിനാന്‍സുമായി ചേര്‍ന്ന് ക്രെഡിറ്റ് സംവിധാനം ആരംഭിച്ചിരുന്നു. വാലറ്റ് വഴിയും പേയ്മെന്‍റ് ഓപ്ഷന്‍ വഴിയും ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് വേണ്ടിയായിരുന്നു മൊബിക്വിക്ക് ഈ സേവനം ആരംഭിച്ചത്. ഇതിനായി ബജാജ് ഫൈന്‍സെര്‍വ് വാലറ്റ് എന്ന പേരില്‍ ഇഎംഐ ഒഴിവാക്കിക്കൊണ്ട് സംയുക്തമായി വാലറ്റും മൊബിക്വിക്ക് ആരംഭിച്ചിരുന്നു.

 പണമയ്ക്കാനും സ്വീകരിക്കാനും

പണമയ്ക്കാനും സ്വീകരിക്കാനും

ഈ സംവിധാനത്തോടെ ഉപയോക്താക്കള്‍ക്ക് പേടിഎം ആപ്പ് വഴി ഭീം യുപിഐ ഐഡി ഉണ്ടാക്കാന്‍ കഴിയും പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്കായിരിക്കും ഇത് അനുവദിക്കുക. ഈ ഐഡി ഉപയോഗിച്ച് പേടിഎം ഉപയോക്താക്കള്‍ക്ക് ഏത് സേവിംഗ് സ് ബാങ്ക് അക്കൗണ്ടും പേടിഎമ്മുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യവും പണം അയയ്ക്കാനും പണം സ്വീകരിക്കുന്നതിനുമുള്ള സൗകര്യവും ഇതോടെ ലഭിക്കും.

 സമയം ലാഭിക്കാം

സമയം ലാഭിക്കാം

ഭീമില്‍ പണമിടപാട് നടത്തുമ്പോള്‍ പണമിടപാട് നടത്തുന്നതിനുള്ള സമയം ലാഭിക്കാന്‍ കഴിയും. ബെനിഫിഷ്യറിയെ ആഡ് ചെയ്യുന്നതിനായി കാത്തിരിക്കുന്നതിന് പകരം എളുപ്പത്തില്‍ പണമിടപാട് നടത്താന്‍ ഇത് പേടിഎം ഉപയോക്താക്കളെ സഹായിക്കും. ഏത് ബാങ്ക് അക്കൗണ്ടിലേയ്ക്കും എളുപ്പത്തില്‍ പണമിടപാട് നടത്താന്‍ ഭീം ആപ്പ് വഴി കഴിയും. മൊബൈല്‍ വാലറ്റുകള്‍ വാലറ്റുകള്‍ക്കുള്ളില്‍ മാത്രം സാമ്പത്തിക ഇടപാടുകള്‍ നടത്താനാണ് നിലവില്‍ അനുവദിക്കുന്നത്.എന്നാല്‍ ഈ സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ പേടിഎം ഉപയോക്താക്കള്‍ക്ക് പേടിഎംവഴിയും ഭീം വഴിയയും തടസ്സങ്ങളില്ലാതെ പണമിടപാടുകള്‍ നടത്താന്‍ കഴിയുമെന്നും പേടിഎം പറയുന്നു.

 പേടിഎമ്മിന്റെ തന്ത്രം

പേടിഎമ്മിന്റെ തന്ത്രം

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഫോണ്‍ പേ, ഗൂഗിളിന്റെ തേസ്, എന്നിവ യുപിഐ സംവിധാനമുള്ള പേയ്‌മെന്റ് ആപ്പുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് അഞ്ച് മില്യണ്‍ വരുന്ന വ്യാപാരികളെ യുപിഐ ഐഡി ക്രിയേറ്റ് ചെയ്ത് പണം സ്വീകരിക്കുന്നതിന് സഹായിക്കുകയാണ് പേടിഎമ്മിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. പേടിഎം വഴി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാനുള്ള സൗകര്യം വ്യാപാരികള്‍ക്കും ഗുണം ചെയ്യും.

 പണം ട്രാന്‍സ്ഫര്‍

പണം ട്രാന്‍സ്ഫര്‍

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം അനുസരിച്ച്് ഒരു ലക്ഷം വരെയുള്ള തുക പ്രതിദിനം ഭീം ആപ്പ് വഴി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. പേടിഎം ആപ്പുമായി ബന്ധിപ്പിക്കാവുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്കും നിയന്ത്രണമില്ല. എന്നാല്‍ നിലവിലുള്ള ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടാണ് പേടിഎം ഭീം യുപിഐ ഐഡി ക്രിയേറ്റ് ചെയ്യുന്നതിന് സഹായിക്കുക.

English summary
Indian multinational bank ICICI Bank and Indian payments platform Paytm jointly launched ‘Paytm-ICICI Bank Postpaid’, their interest-free, short-term digital credit product.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X