ഇനി ജോലി മാറിയാലും പിഎഫ് അക്കൗണ്ട് മാറണ്ട!!അറിയേണ്ട കാര്യങ്ങള്‍..

Subscribe to Oneindia Malayalam

ദില്ലി: ഇനി മുതല്‍ ജോലി മാറിയാലും പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടും മാറണമല്ലോ എന്നോര്‍ത്ത് തല പുകക്കണ്ട. നിങ്ങള്‍ മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അടുത്ത ജോലി സ്ഥലത്തേക്ക് സ്വയം ട്രാന്‍സ്ഫര്‍ ആയിക്കൊള്ളും. പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വിപി ജോയ് ഇക്കാര്യം അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ പുതിയ രീതി നിലവില്‍ വരും.

ജോലി മാറുമ്പോള്‍ പിഎഫ് അക്കൗണ്ട് മാറാനായി പ്രത്യേകം അപേക്ഷകളൊന്നും സമര്‍പ്പിക്കേണ്ട ആവശ്യം വരുന്നില്ല. മൂന്നു ദിവസത്തിനുള്ളില്‍ അക്കൗണ്ട് തനിയേ മാറിക്കൊള്ളും. ആധാര്‍ ഐഡി വേരിഫൈ ചെയ്തിട്ടുണ്ടെങ്കില്‍ രാജ്യത്തെവിടെയും ഈ പിഎഫ് അക്കൗണ്ട് സാധുവായിരിക്കും. മാറ്റേണ്ട ആവശ്യമില്ല. ഭവനനിര്‍മ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ഗുരുതരരോഗങ്ങള്‍ക്കുള്ള ചികിത്സ എന്നീ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമേ പിഎഫ് അക്കൗണ്ടില്‍ നിന്നുള്ള പണം പിന്‍വലിക്കാന്‍ പാടുള്ള എന്നും വിപി ജോയ് അറിയിച്ചു.

 providentfund-11-

എന്റോള്‍മെന്റിന് ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇപ്പോഴുള്ള പിഎഫ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. ഇത്തരത്തില്‍ ഒരുപാട് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാര്‍ അക്കൗണ്ട് വീണ്ടും പുനരാരംഭിക്കുകയാണ് ചെയ്യാറുള്ളത്. പിഎഫ് അക്കൗണ്ട് എന്നത് സ്ഥിരമായ അക്കൗണ്ട് ആണ്. അത് ജോലിക്കാര്‍ക്ക് എപ്പോഴും തുടരാം. തൊഴിലാളി സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍
(ഇപിഎഫ്ഒ) ശ്രമിക്കുന്നതെന്നും വിപി ജോയ് അറിയിച്ചു.

English summary
PF account to be transferred automatically when you change job
Please Wait while comments are loading...