ലാഭവിഹിതം 106 കോടി, എന്നിട്ടും ഇന്‍ഫോസിസ് വിട്ടു; നാരായണമൂര്‍ത്തിയുടെ മകന്‍ ഇപ്പോള്‍ ഈ കമ്പനിയില്‍
ബെംഗളൂരു: ഇന്‍ഫോസിസ് നാരായണമൂര്‍ത്തിക്ക് പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ല. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അധികം വരാറില്ലെങ്കിലും വാര്‍ത്തകളില്‍ അദ്ദേഹം എപ്പോഴും നിറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ ഐടി ബിസിനസ് ലോകത്ത് നാരായണമൂര്‍ത്തിയോളം പ്രമുഖന്‍ ഇല്ലെന്ന് തന്നെ പറയാം. അതുപോലെ തന്നെ സാമൂഹ്യ സേവനത്തിനും മാനവിക ചര്‍ച്ചകള്‍ക്കുമെല്ലാം അദ്ദേഹം മുന്നില്‍ നില്‍ക്കാറുണ്ട്.
ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെ മുന്‍നിര ഐടി കമ്പനിയാണ് ഇന്‍ഫോസിസ്. 662000 കോടിയാണ് ഈ കമ്പനിയുടെ വിപണി മൂല്യം. നാരായണമൂര്‍ത്തിയുടെ ഭാര്യ സുധ മൂര്‍ത്തിയും അറിയപ്പെടുന്ന ബിസിനസുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമാണ്.

ഇന്‍ഫോസിസ് പോലൊരു സ്ഥാപനത്തെ നയിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് പലര്‍ക്കും അറിയാന്‍ വഴിയില്ല. ഇവരാരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാറില്ല. നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തി വിവാഹം ചെയ്തത് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാകിനെയാണ്. നേരത്തെ നാരായണ മൂര്‍ത്തി 240 കോടിയുടെ ഇന്‍ഫോസിസ് ഓഹരികള്‍ നാല് മാസം പ്രായമുള്ള പേരക്കുട്ടിക്ക് സമ്മാനിച്ചിരുന്നു.
ഏകാഗ്ര മൂര്‍ത്തി എന്നാണ് പേരക്കുട്ടിയുടെ പേര്. നാരായണമൂര്‍ത്തിക്ക് രോഹന്‍ മൂര്‍ത്തിയെന്ന മകനുണ്ട്. പലപ്പോഴും രോഹന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ മടി കാണിച്ചിട്ടുണ്ട്. അദ്ദേഹം വളരെ ഒതുങ്ങി കൂടുന്നയാളാണ്. അതുകൊണ്ട് ആര്‍ക്കും ചിരപരിചിതനല്ല.
രോഹന്‍ പക്ഷേ ബിസിനസ് ലോകത്ത് അറിയപ്പെടുന്നയാളാണ്. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം രോഹന്‍ ഇന്‍ഫോസിസില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തിരിക്കുമ്പോള്‍ അത് ഉപേക്ഷിച്ചിരിക്കുകയാണ് അദ്ദേഹം. സ്വന്തം വഴി വേറെയാണെന്ന് തിരിച്ചറിഞ്ഞാണ് രോഹന്റെ സഞ്ചാരം.
അമ്മ സുധാ മൂര്‍ത്തിയാണ് അതിന് രോഹന് പ്രചോദനമായിരിക്കുന്നത്. സുധ നേരത്തെ ടാറ്റാ മോട്ടോഴ്‌സില്‍ എഞ്ചിനീയരായിരുന്നു. അതേസമയം രോഹന്‍ സൊറോക്കോ എന്ന പുതിയ കമ്പനിയാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതൊരു ഡിജിറ്റല്‍ ട്രാന്‍സ്‌ഫോമേഷന്‍ കമ്പനിയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തനം.
ഈ കമ്പനിയില്‍ സിടിഒയാണ് രോഹന്‍ ഇപ്പോള്‍. അമ്മാവനായ ശ്രീനിവാസ് കുല്‍ക്കര്‍ണിയാണ് ഇത്തരമൊരു കാര്യത്തിന് രോഹന് പ്രചോദനമായത്. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ആസ്‌ട്രോഫിസിക്‌സ് ആന്‍ഡ് പ്ലാനറ്ററി സയന്‍സ് പ്രൊഫസറാണ് അദ്ദേഹം. അതേസമയം രോഹന്‍ എല്ലാ സൗഭാഗ്യങ്ങളോടും കൂടിയാണ് ജനിച്ചത്. ബിഷപ്പ് കോട്ടണ്‍ ബോയ്‌സ് സ്‌കൂളിലാണ് അദ്ദേഹം പഠിച്ചത്.
അതിന് ശേഷം കൂടുതല്‍ പഠനത്തിനായി യുഎസ്സിലേക്ക് പോവുകയായിരുന്നു. കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമെടുത്ത ശഷം ഹാര്‍വാര്‍ഡില്‍ നിന്ന് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ പിഎച്ച്ഡിയും രോഹന്‍ എടുത്തിട്ടുണ്ട്. 6,08,12892 ഓഹരികളാണ് രോഹന് ഇന്‍ഫോസിസില്‍ ഉള്ളത്. 1.67 ശതമാനം ഓഹരിയെന്നും പറയാം. ലാഭവിഹിതത്തില്‍ നിന്ന് 106.42 കോടിയാണ് രോഹന് ലഭിക്കുന്നത്.












Click it and Unblock the Notifications