കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച

  • By Aiswarya
Google Oneindia Malayalam News

മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 883 പോയന്റ് താഴ്ന്ന് 26482 ആയി. നിഫ്റ്റി 244 പോയന്റ് താഴ്ന്നു 8055ലുമത്തെി. ആഗോള വിപണിയിലുണ്ടായ തകര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണിയേയും ബാധിച്ചത്. ഇതോടെ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 66.49 രൂപയായി.

ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി നില്‍ക്കുകയാണ്. 66 രൂപയ്ക്ക് മുകളിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. മുന്‍നിര ഓഹരികളെല്ലാം കനത്ത നഷ്ടം നേരിട്ടു. ചെറുകിട ഇടത്തരം ഓഹരികള്‍ മൂന്ന് ശതമാനം താഴ്ന്നു.

sensex

ആഗോള വിപണിയില്‍ അടുത്തിടെ നേരിട്ട തിരിച്ചടികള്‍ മറികടക്കാന്‍ ചൈന സ്വന്തം നാണയത്തിന്റെ വിനിമയ മൂല്യം കുറച്ചതാണ് വിപണിയെ പ്രതിസന്ധിയിലാക്കിയത്. കയറ്റുമതിയിലെ ഗണ്യമായ കുറവും നിര്‍മാണ മേഖലയിലെ തളര്‍ച്ചയും ചൈനയുടെ സാമ്പത്തിക മേഖലയില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് വിനിമയ മൂല്യം 1.9 ശതമാനം കുറച്ചത്

ചൈനീസ് കയറ്റുമതിയെ കൂടുതലായി ആശ്രയിക്കുന്ന യൂറോപ്യന്‍ ഓഹരികളില്‍ വന്‍ ഇടിവുണ്ടായി. അതേസമയം, ചൈന മൂല്യം കുറച്ചതോടെ അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടു.

English summary
In its biggest intra-day crash this year, stock market benchmark Sensex plunged by 1,006 points while Nifty fell below 8,000 level in early trade today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X