മൂന്നാം ലോകമഹായുദ്ധമോ..? ഇതൊക്കെ എന്ത്!! ബഹിരാകാശത്ത് പറക്കാന്‍ റഷ്യയുടെ ആളില്ലാ വിമാനം

Subscribe to Oneindia Malayalam

മോസ്‌കോ: മൂന്നാം ലോക മഹായുദ്ധമുണ്ടായാല്‍ നേരിടാനുള്ള റഷ്യന്‍ ആളില്ലാ പോര്‍ വിമാനങ്ങള്‍ പണിപ്പുരയിലെന്ന് റിപ്പോര്‍ട്ട്. ബഹിരാകാശത്തും പറക്കാന്‍ ശേഷിയുള്ളതായിരിക്കും ഈ പൈലറ്റില്ലാ വിമാനങ്ങള്‍. മിഗ്-41 ശ്രേണിയിലുള്ള വിമാനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് പുരോഗമിക്കുകയാണ്.

2035 ലായിരിക്കും ബഹിരാകാശത്തു പറക്കാന്‍ കഴിയുന്ന ഈ ആളില്ലാ വിമാനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുക. ശത്രുക്കളെ ബഹികാരശത്തു വെച്ചു പോലും നേരിടാന്‍ ഈ ആളില്ലാ പോര്‍വിമാനങ്ങള്‍ക്കു കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

റഷ്യയുടെ മിഗ് 31 പോര്‍വിമാനങ്ങളുടെ തുടര്‍ച്ചയായിരിക്കും മിഗ് 41. എന്നാല്‍ സാങ്കേതിക വിദ്യയിലും സരക്ഷയിലും മിഗ് 31 നേക്കാള്‍ ഒരുപാട് മുകളിലുമായിരിക്കും മിഗ് 41. പോര്‍വിമാനങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

mig

ആദ്യ ഘട്ടത്തില്‍ അതിര്‍ത്തി നിരീക്ഷിക്കാനുപയോഗിക്കുന്ന മിഗ് 41 വിമാനങ്ങളെ പിന്നീട് പൈലറ്റില്ലാ വിമാനങ്ങളാക്കി മാറ്റും. ശത്രുക്കളുടെ മിസൈലുകളെ തകര്‍ക്കാനും ലേസര്‍ ആക്രമണങ്ങളെ തകര്‍ക്കാനും ഈ വിമാനങ്ങള്‍ക്കു കഴിയും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Some Progress of Russian Advanced Fighter Program

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്