മിനിമം ബാലന്‍സില്ല: എസ്ബിഐ പണികൊ‍ടുത്തത് 41.16 ലക്ഷം സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക്

  • Written By:
Subscribe to Oneindia Malayalam

ഇന്‍ഡോര്‍: മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകള്‍ ക്ലോസ് ചെയ്ത് എസ്ബിഐ. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിനുള്ളില്‍ 41. 16 ലക്ഷം സേവിംഗ്സ് അക്കൗണ്ടുകളാണ് എസ്ബിഐ ക്ലോസ് ചെയ്തത്. വിവരാവകാശത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലിലാണ് എസ്ബിഐ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കിത്തുടങ്ങിയത്. അ‍ഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എസ്ബിഐയില്‍ നിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടാകുന്നത്. തുടര്‍ന്ന് 2017ല്‍ എസ്ബിഐ ഈ ചാര്‍ജുകള്‍ പരിഷ്കരിക്കുകയും ചെയ്തിരുന്നു.

മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതായി കണ്ടെത്തിയ 41.16 ലക്ഷം ബാങ്ക് അക്കൗണ്ടുകളാണ് എസ്ബിഐ ഇതിനകം ക്ലോസ് ചെയ്തിട്ടുണ്ട്. 2017 ഏപ്രില്‍ ഒന്നിനും 2018 ജനുവരി 31നും ഇടയിലുള്ള കാലയളവിലാണ് ഈ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തിട്ടുള്ളത്. മധ്യപ്രദേശില്‍ നിന്ന് ലഭിച്ച വിവരാവകാശത്തിന് എസ്ബിഐ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ചന്ദ്രശേഖര്‍ എന്നയാളാണ് വിവരാവകാശം സമര്‍പ്പിച്ചത്.  മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ രാജ്യത്ത് എത്ര ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തിട്ടുണ്ടെന്ന ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് 41. 16 ലക്ഷം അക്കൗണ്ടുകളാണ് ക്ലോസ് ചെയ്തിട്ടുള്ളതെന്ന് വിവരം ലഭിച്ചത്.

 ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍

ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2017 ഏപ്രില്‍ ഒന്നിനും 2018 ജനുവരി 31നും ഇടയില്‍ ക്ലോസ് ചെയ്ത സേവിംഗ്സ് അക്കൗണ്ടുകളില്‍ പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളും ഉള്‍പ്പെടുന്നുണ്ട്. പ്രായപൂര്‍ത്തിയാവാത്തവര്‍, പെന്‍ഷനേഴ്സ്, സാമൂഹിക ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍ എന്നിവരെ നേരത്തെ തന്നെ പിഴ ഈടാക്കുന്നതില്‍ നിന്ന് എസ്ബിഐ ഒഴിവാക്കിയിരുന്നു. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖര്‍ എന്നയാള്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് ബാങ്ക് ക്ലോസ് ചെയ്ത ബാങ്ക് അക്കൗണ്ടുകളുടെ കണക്ക് പുറത്തുവിട്ടിട്ടുള്ളത്. 41.16 ലക്ഷം ബാങ്ക് അക്കൗണ്ടുകളാണ് എസ്ബിഐ ഇതിനകം തന്നെ ക്ലോസ് ചെയ്തത്.

ഈടാക്കിയത് 1,771 കോടി രൂപ

ഈടാക്കിയത് 1,771 കോടി രൂപ

2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിനുള്ളില്‍ 1,771 കോടി രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയതെന്നാണ് ധനകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടുള്ളത്. പ്രതിമാസ മിനിമം ബാലന്‍സ് അക്കൗണ്ടില്‍ അവശേഷിപ്പിക്കാത്തവരില്‍ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കിയ തുകയുടെ കണക്കുകള്‍ പുറത്തുവന്നത് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജൂലൈ - സെപ്തംബര്‍ പാദത്തില്‍ ബാങ്കിന് ലഭിച്ച ലാഭത്തേക്കാളധികമാണ് ഈ തുകയെന്നും ധനകാര്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഈ കാലയളവില്‍ ബാങ്കിന് ലഭിച്ച മൊത്തം ലാഭം 1581.55 രൂപ മാത്രമാണ്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ലാഭം 3586 കോടിയിലുമാണ് എത്തിനില്‍ക്കുന്നത്.

 പിഴയില്‍ 75 ശതമാനം കുറവ്

പിഴയില്‍ 75 ശതമാനം കുറവ്

എസ്ബിഐ അക്കൗണ്ടുകളില്‍ മിനിമം ബാലൻസ് സൂക്ഷിക്കാത്തവരിൽ നിന്ന് ഈടാക്കുന്ന പിഴ വെട്ടിക്കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപയോക്താക്കളിൽ ഈടാക്കുന്ന പിഴയിൽ 75 ശതമാനമാണ് എസ്ബിഐ ഇപ്പോള്‍ കുറവുവരുത്തിയിട്ടുള്ളത്. 2018 ഏപ്രിൽ ഒന്നുമുതലാണ് പരിഷ്കികരിച്ച ചാർജുകള്‍ പ്രാബല്യത്തിൽ വരിക. നഗരങ്ങളിലും മെട്രോ നഗരങ്ങളിലുമുള്ള അക്കൗണ്ട് ഉമകളിൽ മതിയായ ബാലൻസ് ഇല്ലാത്ത സാഹചര്യത്തിൽ 50 രൂപ വീതമാണ് നേരത്തെ ഈടാക്കിയിരുന്നത്. ഇതാണ് 15 രൂപയാക്കി കുറച്ചിട്ടുള്ളത്. രാജ്യത്തെ 25 കോടി എസ്ബിഐ ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമായ പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയിട്ടുള്ളത്. എസ്ബിഐ ബാങ്ക് ഉപയോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ കണക്കിലെടുത്താണ് മിനിമം ബാലന്‍സ് തുക പരിഷ്കരിച്ചിട്ടുള്ളതെന്ന് എസ്ബിഐ മാനേജിംഗ് ഡയറക്ടർ വ്യക്തമാക്കി. നേരത്തെ ഒക്ടോബറിലും എസ്ബിഐ സർവീസ് 20-50 ശതമാനം വരെ ഈടാക്കാൻ ആരംഭിച്ചത് വൻ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

മെട്രോ നഗരങ്ങളിലും ഗ്രാമങ്ങളിലും

മെട്രോ നഗരങ്ങളിലും ഗ്രാമങ്ങളിലും


മെട്രോ നഗരങ്ങളിലെ സേവിങ് ബാങ്ക് അക്കൗണ്ടുകളില്‍ 5000 രൂപയാണ് മിനിമം ബാലന്‍സായി അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ടിയിരുന്നത്. ബാലന്‍സ് തുകയില്‍ വരുന്ന കുറവിന് അനുസരിച്ച് പിഴ സംഖ്യയിലും മാറ്റം വരുമെന്നും എസ്ബിഐ വ്യക്തമാക്കിയിരുന്നു. നഗരങ്ങളില്‍ 3000 രൂപ ബാലന്‍സ് വേണം. അര്‍ധ നഗരങ്ങളില്‍ 2000 രൂപയും ഗ്രാമങ്ങളില്‍ 1000 രൂപയും ബാക്കി വെയ്ക്കണമെന്നതായിരുന്നു ഒക്ടോബറില്‍ എസ്ബിഐ പുറത്തിറക്കിയ നിര്‍ദേശം. എസ്ബിഐയുടെ നഗരങ്ങളിലേയും മെട്രോ നഗരങ്ങളിലേയും ബ്രാഞ്ചുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തവരിൽ നിന്ന് പരമാവധി 50 രൂപ വരെയാണ് നിലവില്‍ ഈടാക്കിവരുന്നത്. നഗരങ്ങളിലും മെട്രോ നഗരങ്ങളിലും മിനിമം ബാലൻസായി 3000 രൂപയാണ് സൂക്ഷിക്കേണ്ടത്. എന്നാല്‍ മാര്‍ച്ച് 13ലെ പരിഷ്കാരത്തോടെ 10-15 ഇടയിലുള്ള തുകയായിരിക്കും മിനിമം ബാലൻസ് സൂക്ഷിക്കാത്തവരിൽ നിന്ന് ബാങ്ക് ഈടാക്കുക. 50 രൂപയ്ക്ക് പുറമേ ജിഎസ്ടി കൂടി ഉൾപ്പെടുത്തിയാണ് എസ്ബിഐ പിഴ ഈടാക്കിയിരുന്നത്. സെമി അർബൻ ബ്രാഞ്ചുകളിലും ഗ്രാമ പ്രദേശങ്ങളിലും നേരത്തെ 40 വരെയാണ് പിഴയിനത്തിൽ ഈടാക്കിയിരുന്നത്. ഇത് 12, 10 രൂപയാണ് കുറവുവരിത്തിയിട്ടുള്ളത്. എന്നാൽ ഇതിനൊപ്പം ജിഎസ്ടിയും ഈടാക്കും.

മിനിമം ബാലൻസ്: പിഴ കുത്തനെ കുറച്ചു! തുകയില്‍ 70 ശതമാനം കുറവുവരുത്തിയെന്ന് എസ്ബിഐ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
State Bank of India has closed as many as 41.16 lakh savings accounts between April-January in the current fiscal year for not maintaining the average monthly balance, reveals an RTI query.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്