വില കൂടും മുമ്പ് ജ്വല്ലറിയിലേക്ക് വിട്ടോ..? സ്വര്‍ണത്തിന് അനക്കമില്ല, ഇന്നത്തെ വില അറിയാം
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 53000 എന്ന നിലയിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്. ഇന്നും അതേ വിലയിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണ വില താഴേക്ക് വീഴുന്നതിനുള്ള പ്രവണതയാണ് കാണിക്കുന്നത്. ജൂണ്‍ 20 ന് ഒരു പവന്‍ സ്വര്‍ണത്തിന് 53120 രൂപയായിരുന്നു വില.
പിറ്റേ ദിവസം സാധാരണക്കാരുടെ നെഞ്ചില്‍ തീ കോരിയിട്ട് കൊണ്ടാണ് സ്വര്‍ണവില മുകളിലേക്ക് കുതിച്ചത്. ഒറ്റ ദിവസം കൊണ്ട് 600 രൂപ പവന് കൂടിയതോടെ ജൂണ്‍ 21 ന് 53720 എന്ന നിലയിലായി സ്വര്‍ണം. അവിടുന്നങ്ങോട്ട് പിടിവിട്ട് സ്വര്‍ണം കുതിച്ചേക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി സ്വര്‍ണം താഴേക്ക് വീഴുന്നതാണ് കണ്ടത്. 22-ാം തിയതി 640 രൂപ ഒറ്റയടിക്ക് കുറഞ്ഞതോടെ പവന്‍ വില 53080 ല്‍ എത്തി.

പിറ്റേ ദിവസം ഇതേ വിലയിലാണ് സ്വര്‍ണം വ്യാപാരം നടത്തിയത്. അതിനിടെ ഇന്നലെ വീണ്ടും പവന്‍ വില താഴേക്ക് പോയി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 53000 രൂപയായി മാറി. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 6625 രൂപയാണ് കൊടുക്കേണ്ടത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വില 54080 രൂപയായിരുന്നു. ജൂണ്‍ ഏഴിനായിരുന്നു അത്.
എന്നാല്‍ പിന്നീട് തൊട്ടടുത്ത മൂന്ന് ദിവസങ്ങളില്‍ ഈ മാസത്തെ തന്നെ ഏറ്റവും കുറഞ്ഞ വിലക്കാണ് സ്വര്‍ണം വ്യാപാരം നടത്തിയത്. ഒറ്റ ദിവസം 1520 രൂപ കുറഞ്ഞതോടെ ജൂണ്‍ 8, 9, 10 ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52560 രൂപയില്‍ എത്തി. അതിന് ശേഷം ഇന്ന് വരെ ഏറിയും കുറഞ്ഞുമുള്ള സ്ഥിരമായ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. അതേസമയം വിലയിലെ അസ്ഥിരത ഉപഭോക്താക്കളുടെ കാര്യത്തില്‍ ഇല്ല എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്.
സ്വര്‍ണവില റെക്കോഡിലേക്ക് കുതിക്കുമ്പോഴും വാങ്ങാനെത്തുന്നവരുടെ കാര്യത്തില്‍ ഗണ്യമായ ഇടിവുണ്ടായിട്ടില്ല. എന്നാല്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവില്‍ മാറ്റമുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. ഇന്നത്തെ വില അനുസരിച്ച് 53000 രൂപക്ക് 22 കാരറ്റ് സ്വര്‍ണമാണ് ലഭിക്കുക. എന്നാല്‍ 18 കാരറ്റ് സ്വര്‍ണത്തിലേക്ക് വരുമ്പോള്‍ വിലയില്‍ സാധാരണക്കാരന് താങ്ങാനാകുന്ന മാറ്റമുണ്ട്.
18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 5421 രൂപയും ഒരു പവന് 43368 രൂപയുമാണ്. പവന്‍ വിലയില്‍ ഏകദേശം 10000 രൂപയുടെ മാറ്റം വരുന്നതിനാല്‍ 18 കാരറ്റ് സ്വര്‍ണത്തിന് ആവശ്യക്കാരേറെയാണ്. എന്നാല്‍ കേരളത്തില്‍ കൂടുതലും സ്വര്‍ണം വാങ്ങിക്കുന്നത് ആഭരണാവശ്യത്തിനാണ്. അതിനാല്‍ തന്നെ പവന്‍ വിലയേക്കാള്‍ കൂടുതല്‍ തുക കൊടുത്താലെ സ്വര്‍ണം വീട്ടിലെത്തിക്കാന്‍ പറ്റൂ.
ഡിസൈനിന് അനുസരിച്ച് പണിക്കൂലിയില്‍ മാറ്റം വരാം. പല ജ്വല്ലറികളും വ്യത്യസ്ത പണിക്കൂലിയാണ് ആഭരണത്തിനായി ഈടാക്കുന്നത്. അതിനാല്‍ ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ വില വ്യത്യാസം വരാം. ഇത് കൂടാതെ ജിഎസ്ടി കൂടി അടയ്‌ക്കേണ്ടി വരും. പണിക്കൂലി കുറയ്ക്കാന്‍ സാധിച്ചാല്‍ നികുതി ഇനത്തിലും ആ ഇളവ് പ്രതിഫലിക്കും. സ്വര്‍ണത്തിന്റെ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടിയായി നല്‍കേണ്ടത്.
പലഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അതിനാല്‍ തന്നെ നാളെ സ്വര്‍ണവിലയില്‍ എന്ത് സംഭവിക്കും എന്നത് അപ്രവചനീയമാണ്. ഡോളര്‍, എണ്ണവില, യുദ്ധം പോലുള്ള അന്താരാഷ്ട്ര സാഹചര്യങ്ങള്‍ എല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കും.












Click it and Unblock the Notifications