കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണി ഉയര്‍ന്നു, രൂപയ്ക്ക് വിലകൂടുന്നു

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക ഉദാരവത്കരണ നടപടികളുമായി മുന്നോട്ടുപോകുമെന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനം ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ കുതിപ്പുണ്ടാക്കി. വ്യാപാരം തുടങ്ങി അല്‍പ്പ സമയത്തിനകം തന്നെ സെന്‍സെക്‌സ് 570.99 പോയിന്റും നിഫ്റ്റി 187.35 പോയിന്റും മുന്നോട്ടുകയറി.

ബാങ്കിങ് ഓഹരികളിലാണ് മുന്നേറ്റം ഏറെ പ്രകടമായത്. യെസ് ബാങ്ക് 16 ശതമാനവും ഇന്‍ഡസ് ഇന്‍ഡ്, ഐസിഐസിഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയും ഒമ്പത് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. വിദേശനിക്ഷേപങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകാന്‍ തുടങ്ങിയതോടെ രൂപയുടെ മൂല്യത്തിലും വ്യത്യാസമുണ്ടായി.

Sensex Nifty Up

ഡോളറിനെതിരേ 61.65 എന്ന നിലയില്‍ രൂപ നിലമെച്ചപ്പെടുത്തി. അമേരിക്കന്‍ സാമ്പത്തിക മേഖല ഒരു പരിധിവരെ മെച്ചപ്പെട്ടതിനാല്‍ ഉത്തേജകനടപടികള്‍ പിന്‍വലിച്ചേക്കുമെന്ന ആശങ്കകളുണ്ടായിരുന്നു. പ്രതിമാസം 8500 കോടി ഡോളറിന്റെ ബോണ്ടുകള്‍ വാങ്ങുന്ന പദ്ധതി പിന്‍വലിച്ചിരുന്നെങ്കില്‍ അത് വികസ്വരരാജ്യങ്ങളിലെ വിപണികളെ താല്‍കാലികമായെങ്കിലും പ്രതികൂലമായി ബാധിക്കുമായിരുന്നു. പലിശനിരക്ക് കുറയ്ക്കുന്നതിനായി ബോണ്ടുകള്‍ വാങ്ങുന്നത് തുടരുമെന്ന് ഫെഡറല്‍ വ്യക്തമാക്കിയതോടെ ഈ പ്രതിസന്ധി ഇല്ലാതായി.

English summary
The US Federal Reserve decision to keep its bond purchase programme of $85 billion-a-month intact, saw a fierce rally across global markets, including India with the Sensex rallying a staggering 530 points in early trade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X