കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവംബറിന് ശേഷമുള്ള ഓണ്‍ലൈന്‍ നിക്ഷേപങ്ങള്‍ പരിശോധിക്കണം;ആദായ നികുതി വകുപ്പിന്റെ കര്‍ശന നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനത്തിന് ശേഷമുള്ള ഓണ്‍ലൈന്‍ നിക്ഷേപങ്ങള്‍ പരിശോധിക്കണമെന്ന് ആദായനികുതി വകുപ്പ്. ഓണ്‍ലൈന്‍ വഴി നടന്നിട്ടുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കണമെന്നും അന്വേഷണത്തില്‍ സംശയം തോന്നിയാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നികുതി ദായകര്‍ക്കാണ് ആദായനികുതി വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്നുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പ് പരിശോധിച്ചുവരുന്നതിനിടെയാണ് നിര്‍ദേശം. അക്കൗണ്ടുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള പണമിടപാടുകളില്‍ വിശദീകരണം നല്‍കേണ്ടതും ഡിജിറ്റലായി വിശദീകരണം നല്‍കേണ്ടതും അനിവാര്യമാണ്.

ഓണ്‍ലൈന്‍ വേരിഫിക്കേഷന്‍

ഓണ്‍ലൈന്‍ വേരിഫിക്കേഷന്‍

നികുതിദായകര്‍ക്ക് നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഓണ്‍ലൈന്‍ വേരിഫിക്കേഷന്‍ നടത്താന്‍ ആദായ നികുതി വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്.

വേരിഫിക്കേഷന്‍ എങ്ങനെ

വേരിഫിക്കേഷന്‍ എങ്ങനെ

പാന്‍കാര്‍ഡ് ദാതാക്കളുടെ ഇ- ഫയലിംഗ് വിന്‍ഡോ വഴി ഓരോ അക്കൗണ്ട് ദാതാക്കള്‍ക്കും പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാം. യൂസര്‍ ഗൈഡിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്. https://incometaxindiaefiling.gov.in എന്ന വെബ്ബ്‌സൈറ്റില്‍ നിന്നാണ് ഇത് പരിശോധിക്കേണ്ടത്.

ക്യാഷ് ട്രാന്‍സാക്ഷന്‍സ് 2016

ക്യാഷ് ട്രാന്‍സാക്ഷന്‍സ് 2016

ഓരോ അക്കൗണ്ട് ദാതാക്കളും ഇ ഫയലിംഗ് വെബ്ബ്‌സൈറ്റില്‍ കയറിയ ശേഷം കംപ്ലിയന്‍സ് സെക്ഷനിലുള്ള ക്യാഷ് ട്രാന്‍സാക്ഷന്‍സ് 2016 എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താണ് വേരിഫൈ ചെയ്യേണ്ടത്. നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30വരെയുള്ള പണ നിക്ഷേപങ്ങളാണ് വെബ്ബ്‌സൈറ്റില്‍ നിന്ന് വേരിഫൈ ചെയ്യേണ്ടത്.

എന്തെല്ലാം ശ്രദ്ധിയ്ക്കണം

എന്തെല്ലാം ശ്രദ്ധിയ്ക്കണം

ബാങ്ക് അക്കൗണ്ടുകള്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിച്ചതാണെന്ന് അക്കൗണ്ട് ദാതാക്കള്‍ ഉറപ്പുവരുത്തണം. പാന്‍കാര്‍ഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ അതിന് അനുസൃതമായ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ആദായനികുതി വകുപ്പിനെ സമീപിക്കേണ്ടതാണ്.

സ്രോതസ്സ് വെളിപ്പെടുത്തണം

സ്രോതസ്സ് വെളിപ്പെടുത്തണം

ആദായനികുതി ഓഫീസ് സന്ദര്‍ശിയ്ക്കാതെ നിക്ഷേപിച്ചിട്ടുള്ള പണത്തിന്റെ സ്രോതസ്സ് ഡിജിറ്റലായി വെളിപ്പെടുത്തുന്നതിനായുള്ള സൗകര്യവും ആദായനികുതി വകുപ്പിന്റെ വെബ്ബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാന്‍ കാര്‍ഡ് ഉടമകളുടെ അക്കൗണ്ടിലുള്ള പണമിടപാട് വിവരങ്ങള്‍ തെറ്റാണെങ്കില്‍ തിരുത്തി നല്‍കാനുള്ള ഓപ്ഷനും വെബ്ബ്‌സൈറ്റിലുണ്ട്.

ആവശ്യമായ രേഖകള്‍

ആവശ്യമായ രേഖകള്‍

ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചുവെന്ന് അവകാശപ്പെടുന്ന പണത്തിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണമെന്നും ഗൈഡ് പറയുന്നു. ഇതിന് പുറമേ മറ്റ് വ്യക്തികളില്‍ നിന്ന് ലഭിയ്ക്കുന്ന പണം, ലോണ്‍, സമ്മാനങ്ങള്‍, സംഭാവനകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും നികുതി ദായകര്‍ നല്‍കണം.

English summary
The Income Tax department has asked taxpayers to verify online the deposits they have made in their accounts post demonetisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X