കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഫര്‍ ജിയോയ്ക്ക് മാത്രം മതിയോ; വോഡഫോണ്‍ കോടതിയിലേയ്ക്ക്, ഇത്തവണ ജിയോ കുടുങ്ങും!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ടെലികോം സേവന ദാതാവ് വോഡഫോണ്‍ ഇന്ത്യ റിലയന്‍സ് ജിയോയ്‌ക്കെതിരെ നിയമപോരാട്ടത്തിന്. ട്രായിയുടെ താരിഫ് ഉത്തരവുകള്‍ മറികടന്ന് സൗജന്യ വോയ്‌സ്‌കോള്‍ ലഭ്യമാക്കുന്നതിനെതിരെയാണ് വോഡഫോണ്‍ ഇന്ത്യ ദില്ലി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഇന്റര്‍കണക്ഷന്‍ ചാര്‍ജ്ജ് സംബന്ധിച്ച് ജിയോയ്‌ക്കെതിരെ നേരത്തെയും വോഡഫോണ്‍ നിയമനടപടികളുമായി മുന്നോട്ടുപോയിരുന്നു. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ 2018 മാര്‍ച്ച് വരെ ലഭ്യമാക്കുമെന്ന റിലയന്‍സ് ജിയോ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് വോഡഫോണിന്റെ നീക്കം.

90 ദിവസത്തിന് ശേഷവും പ്രമോഷണല്‍ ഓഫര്‍ നല്‍കാന്‍ ജിയോയെ അനുവദിക്കുന്നത് വഴി ജിയോ താരിഫ് ഓര്‍ഡര്‍ സംബന്ധിച്ച ഐയുസി, ട്രായ് ചട്ടങ്ങള്‍ ലംഘിക്കുകയാണെന്നാണ് വോഡഫോണ്‍ ചൂണ്ടിക്കാണിക്കുന്നത്. ട്രായ് റിലയന്‍സ് ജിയോയെ നിയമലംഘനം തുടരാന്‍ അനുവദിക്കുകയാണെന്നും വോഡഫോണ്‍ ആരോപിയ്ക്കുന്നു. എന്നാല്‍ ജിയോ നല്‍കുന്നത് പ്രമോഷണല്‍ ഓഫറുകള്‍ അല്ലെന്നും താരിഫ് പ്ലാനുകളില്‍ വ്യത്യാസമുണ്ടെന്നും വാദിച്ച ട്രായി ജിയോയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. വോഡഫോണിന് പുറമേ ഭാരതി എയര്‍ടെല്ലും ജിയോയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

vodafonelogo

ഇരു ടെലികോം കമ്പനികളും ഉന്നയിയ്ക്കുന്ന പരാതികള്‍ പരിഗണിച്ച കോടതി കേസില്‍ വാദം കേള്‍ക്കുന്നതിനായി ഫെബ്രുവരി 27ലേയ്ക്ക് മാറ്റിവച്ചിട്ടുണ്ട്. ട്രായ് പുലര്‍ത്തുന്ന നിഷ്ട്ക്രിയത്വം ആരോപിച്ചാണ് വോഡഫോണിന്റെ ഹര്‍ജി. റിലയന്‍സ് ജിയോയുടെ അണ്‍ലിമിറ്റഡ് സൗജന്യ ഓഫറുകള്‍ ഇന്ത്യന്‍ വിപണിയിലെ മറ്റ് ടെ ലികോം കമ്പനികള്‍ക്ക് വെല്ലുവിളിയായതോടെയാണ് വോഡഫോണിന് പുറമേ വോഡഫോണ്‍, ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍ എന്നീ ടെലികോം കമ്പനികള്‍ റിലയന്‍സ് ജിയോയുടെ നീക്കത്തിനെതിരെ നിയമനടപടികളുമായി രംഗത്തെത്തുന്നത്.

English summary
Jio's scheme violated TRAI's tariff orders, Vodafone told Delhi high court Reliance contended that Vodafone should have first moved TDSAT
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X