വാട്‌സ്ആപ്പ് വഴി ഇനി ബാങ്ക് ഇടപാടുകളും നടത്താം!!പുതിയ ഫീച്ചര്‍ ഉടന്‍!!

Subscribe to Oneindia Malayalam

ദില്ലി: ഇന്‍സ്റ്റന്റ് മെസേജിങ്ങ് സര്‍വ്വീസായ വാട്‌സ്ആപ്പിലൂടെ ബാങ്ക് ഇടപാടുകള്‍ നടത്താനുള്ള സൗകര്യം ഒരുങ്ങുന്നു. പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള പണിപ്പുരയിലാണ് വാട്‌സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. യുപിഐ ഉപയോഗിച്ച് ആയിരിക്കും വാട്‌സ്ആപ്പിലൂടെയുള്ള പണമിടപാട്. WABetaInfo എന്ന ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ ഇതേക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

പരീക്ഷണാര്‍ത്ഥം ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനിലെ വാട്‌സ്ആപ്പില്‍ ഈ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടതായും ലേഖനത്തില്‍ പറയുന്നു. ആന്‍ഡ്രോയ്ഡ് 2.17.285 ബീറ്റാ വേര്‍ഷനിലെ ഹിഡന്‍ പേജിലാണ് ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ വേഗം അപ്‌ഡേറ്റ് ചെയ്ത് ബാങ്ക് ട്രാന്‍സ്ഫര്‍ ഫീച്ചര്‍ പരീക്ഷിച്ചു കളയാം എന്നു വിചാരിക്കരുത്. പ്രകടമായ മാറ്റങ്ങള്‍ അപ്‌ഡേറ്റഡ് വേര്‍ഷനില്‍ കാണില്ല. യുപിഐ പേമന്റ് നടത്താന്‍ പരീക്ഷണാര്‍ത്ഥമുള്ള ഹിഡന്‍ ഫീച്ചറാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

 17-1492424962-whatsapptosupportnumber

WABetaInfo ബ്രോഗ് ലേഖനത്തില്‍ ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനിലുള്ള വാട്‌സ്ആപ്പില്‍ യുപിഐ പേമെന്ററ് നടത്തുന്ന ഫീച്ചറിന്റെ സ്‌ക്രീന്‍ ഷോട്ടും ഷെയര്‍ ചെയ്തിട്ടുണ്ട്. മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ തമ്മിലുള്ള പണമിടപാട് നടത്താന്‍ നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുെ സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് യുപിഐ.

English summary
WhatsApp to allow bank to bank transfer using UPI
Please Wait while comments are loading...