130 കി.മീ വേഗതയിലെത്തിയ ഹോണ്ടാ സിറ്റി ഇടിച്ച് തെറിപ്പിച്ചു, മലയാളി യുവതിക്ക് ചെന്നൈയിൽ ദാരുണാന്ത്യം
ചെന്നൈ: അമിത വേഗതയിലെത്തിയ കാറിടിച്ച് മലയാളി യുവതി അടക്കം രണ്ട് പേര്‍ക്ക് ചെന്നൈയില്‍ ദാരുണാന്ത്യം. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മലയാളിയായ ആര്‍ ലക്ഷ്മി, ആന്ധ്ര സ്വദേശിനിയായ എസ് ലാവണ്യ എന്നിവരാണ് മരിച്ചത്. ലക്ഷ്മി പാലക്കാട് സ്വദേശിനിയാണ്. ഇരുവരും സോഫ്‌റ്റ്വെയര്‍ കമ്പനിയായ എച്ച്‌സിഎല്‍ സ്റ്റേറ്റ് സ്ട്രീറ്റ് സര്‍വ്വീസ് എന്ന സ്ഥാപനത്തില്‍ അനലിസ്റ്റുകളായി ജോലി ചെയ്ത് വരികയായിരുന്നു. ഇരുവര്‍ക്കും 23 വയസ്സാണ് പ്രായം.
ബുധനാഴ്ച രാത്രി 11.30തോട് കൂടിയാണ് അപകടം ഉണ്ടായത്. ലക്ഷ്മിയും ലാവണ്യയും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ എത്തിയ ഹോണ്ടാ സിറ്റി കാര്‍ ഇരുവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് താംബരം ട്രാഫിക് അസിറ്റന്‍ഡ് കമ്മീഷണര്‍ എംആര്‍ ജികെ കണ്ണന്‍ പറഞ്ഞു. അപകട സമയത്ത് കാര്‍ ഓടിച്ചിരുന്ന മൊതീഷ് കുമാര്‍ എന്ന 20കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

130 കിലോ മീറ്റര്‍ വേഗതയിലായിരുന്നു മൊതീഷ് കുമാര്‍ കാര്‍ ഓടിച്ചിരുന്നത് എന്ന് പോലീസ് പറയുന്നു. യുവതികളില്‍ ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. രണ്ടാമത്തെയാള്‍ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് മരണപ്പെട്ടത്. ഇരുവരുടേയും മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ സ്വദേശത്ത് എത്തിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ഒന്നാമന്‍ സ്റ്റാലിന്‍, പിണറായി എത്രാമത്: ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരെ അറിയാം
ചെന്നൈയിലെ ഐടി ഇടനാഴിയായ ഈ പ്രദേശത്ത് നിരവധി ടെക് കമ്പനികളാണ് ഉളളത്. മാത്രമല്ല വലിയൊരു റെസിഡെന്‍ഷ്യല്‍ ഏരിയ കൂടിയാണ് ഇവിടം. എങ്കിലും ഇവിടെ റോഡില്‍ സീബ്രാ ക്രോസിംഗ് പോലുളള സംവിധാനങ്ങള്‍ കുറവാണ്. അതുകൊണ്ട് തന്നെ ജീവന്‍ പണയം വെച്ചാണ് ആളുകള്‍ പലപ്പോഴും റോഡ് മുറിച്ച് കടക്കാറുളളത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് കാര്യമായ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. വേണ്ടത്ര സീബ്ര ക്രോസിംഗ് സംവിധാനമുണ്ടാക്കാനോ അതല്ലെങ്കില്‍ കാല്‍നട യാത്രക്കാര്‍ക്കായി മേല്‍പ്പാലം പണിയാനോ അധികൃതര്‍ തയ്യാറാകണം എന്നാണ് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പ്രതികരണം.












Click it and Unblock the Notifications