കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ എയര്‍പോര്‍‌ട്ടില്‍ ഈ 'കുരങ്ങ്‌ സാറന്‍മാര്‍ക്ക്‌ കൈക്കൂലി' കൊടുക്കണം

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: കുരങ്ങന്‍മാര്‍ കാട്‌ വിട്ട്‌ നാട്ടിലിറങ്ങിയാലുള്ള അവസ്ഥ പലപ്പോഴും നാം കണ്ടും കേട്ടും അറിഞ്ഞിട്ടുള്ളതാണ്‌. കാട്ടില്‍ നിന്ന്‌ ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയ രണ്ട്‌ വികൃതി കുരങ്ങന്‍മാര്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങളുടെ ഞെട്ടലിലാണ്‌ യാത്രക്കാര്‍. വിമാനത്താവളത്തിലേയ്‌ക്ക്‌ പോകുന്നതിനും വരുന്നതിനുമൊക്കെ ഈ കുരങ്ങ്‌ സാറന്‍മാര്‍ക്ക്‌ എന്തെങ്കിലും 'കൈക്കൂലി' കൊടുക്കണമെന്നതായിരുന്നു അവസ്ഥ. അല്ലാത്ത പക്ഷം യാത്രക്കാരന്റെ പെട്ടിയും തട്ടിപ്പറിച്ച്‌ കുരങ്ങന്‍മാര്‍ സ്ഥലം വിടും.

കാട്ടില്‍ നിന്നും നാട്ടിലെത്തിയ രണ്ട്‌ ആണ്‍കുരങ്ങുകളാണ്‌ യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കിയത്‌. യാത്രക്കാരെ ആക്രമിയ്‌ക്കുക മാത്രമല്ല ലഗേജുകള്‍ തട്ടിയെടുക്കാനും ഇവര്‍ വിരുതന്‍മാരായിരുന്നു. ശല്യം സഹിയ്‌ക്കാതെ വന്നപ്പോഴാണ്‌ എയര്‍പോര്‍ട്ട്‌ ജീവനക്കാര്‍ വനംവകുപ്പിന്റെ സഹായം തേടിയത്‌.

monkeys

മൂന്ന്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ എത്തി കുരങ്ങിനെപ്പോലെ ചില സര്‍ക്കസുകള്‍ കാട്ടിയാണ്‌ വികൃതി കുരങ്ങന്‍മാരെ പാട്ടിലാക്കിയതും പിന്നീട്‌ കൂട്ടിലാക്കിയതും. നിലത്തും മറ്റും പഴങ്ങള്‍ വിതറുകയും അവ എടുക്കുന്നതിന്‌ വേണ്ടി കുരങ്ങന്‍മാരെ ആകര്‍ഷിയ്‌ക്കുകയും ചെയ്‌തു. ഒരു വിധത്തില്‍ പഴം എടുക്കാന്‍ എത്തിയ ഒരു കുരങ്ങിനെ കൂട്ടിലാക്കി. രണ്ടാമത്തേതിനെ കൂട്ടിലാക്കാന്‍ വീണ്ടും മണിയ്‌ക്കൂറുകള്‍ തന്നെ വേണ്ടി വന്നൂ. എന്തായാലും രണ്ട്‌ പേരെയും കൂട്ടിലാക്കിയ ശേഷം കാട്ടില്‍ കൊണ്ടുപോയി തുറന്നു വിട്ടു. ത്രിശൂലം കുന്നുകളില്‍ നിന്നാണ്‌ കുരങ്ങുകള്‍ എത്തിയതെന്ന്‌ വനംവകുപ്പ്‌ അധികൃതര്‍ പറയുന്നു. കുന്നിറങ്ങി വീണ്ടും കുരങ്ങുകള്‍ എത്തുമോ എന്ന ഭീതിയിലാണ്‌ എയര്‍പോര്‍ട്ട്‌ ജീവനക്കാര്‍

English summary
If you are flying in to or out of Chennai airport, make sure that you clutch your bag close to you. A monkey, one of the two male primates that created a ruckus in the domestic lounge on Sunday, is still having a free run
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X