കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ്റ്റര്‍ ഹിറ്റ്‌ലര്‍, ഇത് ജര്‍മനിയല്ല, അണ്‍പാര്‍ലമെന്ററി വാക്കുകളുടെ ലിസ്റ്റിനെതിരെ കമല്‍ഹാസന്‍

Google Oneindia Malayalam News

ചെന്നൈ: പാര്‍ലമെന്റില്‍ നടപ്പാക്കാന്‍ പോകുന്ന പുതിയ അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടികയ്‌ക്കെതിരെ നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍. ലോക്‌സഭാ സെക്രട്ടേറിയേറ്റാണ് പുതിയ നിരോധനവുമായി എത്തിയത്. ജനാധിപത്യത്തിന്റെ കഴുത്ത് ഞെട്ടിരിക്കുന്നതാണ് ഈ തീരുമാനമെന്ന് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കല്‍ നീതി മയ്യം പറഞ്ഞു. മിസ്റ്റര്‍ ഹിറ്റ്‌ലര്‍, ഇത് ജര്‍മനിയല്ലെന്നായിരുന്നു കമല്‍ഹാസന്‍ പറഞ്ഞത്. നിങ്ങള്‍ രാജഭരണം തിരികൊണ്ടുവരാന്‍ നോക്കുകയാണോ എന്ന് പാര്‍ട്ടി കമലിന്റെ ചിത്രമുള്ള പോസ്റ്റര്‍ ട്വീറ്റ് ചെയ്ത് കൊണ്ട് ചോദിച്ചു.

പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ദൃശ്യങ്ങള്‍ പരിശോധിച്ചത് 3 മണിക്ക്; 12.19ന് കണ്ടതാര്?പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ദൃശ്യങ്ങള്‍ പരിശോധിച്ചത് 3 മണിക്ക്; 12.19ന് കണ്ടതാര്?

1

ഇത് ജനാധിപത്യത്തെ ശ്വാസം മുട്ടിക്കാനും, അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുമുള്ള ശ്രമമാണ്. ജനാധിപത്യത്തില്‍ വീഴ്ച്ചകള്‍ എടുത്ത് പറയുകയെന്നത് അവകാശമാണ്. അതിന് സാധ്യമല്ലെങ്കില്‍, ഭരണഘടനയെ വെറും പരിഹസിക്കുന്നതിന് തുല്യമാണ്. ബഹുമാന്യനായ പ്രധാനമന്ത്രിയും മന്ത്രിമാരും വിമര്‍ശനത്തിന് അതീതരാണെങ്കില്‍, അവര്‍ക്കെതിരെ അഭിപ്രായം പറയാന്‍ പാടില്ലെങ്കില്‍, നമ്മള്‍ രാജവാഴ്ച്ചയുടെ കാലത്തേക്ക് മടങ്ങി പോകുന്നതിന് തുല്യമാകും. അവിടെ രാജാക്കന്മാരെയും മന്ത്രിമാരെയും പുകഴ്ത്തുന്ന സദസ്സുണ്ടായിരുന്നു.

തിരുക്കുറല്‍ എല്ലാവരും വായിക്കുന്നത് നന്നായിരിക്കും. ഒരു രാജാവിനെ ആരും ചോദ്യം ചെയ്യാനില്ലെങ്കില്‍ തീര്‍ച്ചയായും അവന്‍ നശിക്കും. അവനെ ആരും നശിപ്പിക്കാന്‍ ഇല്ലെങ്കില്‍ പോലും അത് സാധ്യമാകും. പ്രധാനമന്ത്രി ആദ്യം മനസ്സിലാക്കേണ്ടത് ഇത് ജര്‍മനിയല്ലെന്നും മക്കള്‍ നീതി മയ്യം കുറിച്ചു. അതേസമയം വ്യാപക വിമര്‍ശനം കടുക്കുന്നതിനിടെ പ്രതികരണവുമായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള രംഗത്തെത്തി. ഒരു വാക്കും പാര്‍ലമെന്റില്‍ നിരോധിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകള്‍ നോക്കി ആരും നിരോധനം കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പേപ്പറുകള്‍ വെറുതെ പാഴാക്കേണ്ട എന്ന് കരുതിയാണ്, ഞങ്ങള്‍ വിശദമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇട്ടത്. ഒരു വാക്കിനും നിരോധനമില്ല. നേരത്തെയും ചില വാക്കുകള്‍ ഇത്തരത്തില്‍ നിരോധനം കൊണ്ടുവന്നവയാണ്. 1100 പേജുള്ള നിഘണ്ടു പ്രതിപക്ഷം വായിച്ചിരുന്നെങ്കില്‍ ഈ തെറ്റിദ്ധാരണ പരത്തില്ലായിരുന്നു. ഇത് 1954, 1986, 1992, 1999, 2004, 2009, 2010 എന്നീ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2010 മുതല്‍ ഓരോ വര്‍ഷങ്ങളിലും ഈ നിഘണ്ടു പ്രസിദ്ധീകരിക്കുന്നുണ്ടെന്നും സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കി.

ഇത്തരം വാക്കുകള്‍ പ്രതിപക്ഷം രാജ്യം ഭരിക്കുമ്പോഴും വിലക്കിയിട്ടുണ്ട്. ഇപ്പോള്‍ പ്രതിപക്ഷം പറയുന്ന വാക്കുകള്‍ തിരഞ്ഞ് പിടിച്ച് ആരും വിലക്കിയിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അവരുടെ അഭിപ്രായം സ്വതന്ത്രമായി പങ്കുവെക്കാം. ആരും അവരുടെ അവകാശങ്ങളെ എടുത്ത് കൊണ്ടുപോകില്ല. എന്നാല്‍ പറയുന്ന കാര്യങ്ങള്‍ സഭയുടെ അന്തസ്സിനെ മാനിച്ചായിരിക്കണം. മറ്റ് അംഗങ്ങളുടെയും കൂടി എതിര്‍പ്പുകള്‍ പരിഗണിച്ചാണ് ചില വാക്കുകള്‍ മാറ്റാന്‍ തീരുമാനിച്ചതെന്നും ഓം ബിര്‍ള പറഞ്ഞു.

നടിയുമായി സംസാരിച്ചു, അവള്‍ ഷൂട്ടിലായിരുന്നു.... നിയമപരമായി മുന്നോട്ട് പോകുമെന്ന് ഭാഗ്യലക്ഷ്മിനടിയുമായി സംസാരിച്ചു, അവള്‍ ഷൂട്ടിലായിരുന്നു.... നിയമപരമായി മുന്നോട്ട് പോകുമെന്ന് ഭാഗ്യലക്ഷ്മി

Recommended Video

cmsvideo
സൂര്യയ്ക്ക് കമല്‍ഹാസന്‍ നല്‍കിയ സമ്മാനം കണ്ടോ | OneIndia Malayalam

English summary
mr hitler this is not germany, kamal haasan against unparliamentary words list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X