കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗിയുടെ വിവരമടക്കം ശസ്ത്രക്രിയയുടെ ചിത്രങ്ങള്‍ ഡോക്ടറുടെ ഫേസ്ബുക്കില്‍

  • By Gokul
Google Oneindia Malayalam News

ചെന്നൈ: രോഗിയുടെ വിവരങ്ങളടക്കം ശസ്ത്രക്രിയയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച സംഭവം വിവാദത്തില്‍. ചെന്നൈ സ്വദേശിയായ മുഹമ്മദ് ഫൈസല്‍ ആണ് തന്റെ വ്യക്തിഗത വിവരങ്ങളടക്കം ഡോക്ടര്‍ ശസ്ത്രക്രിയാ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മുഹമ്മദ് ഫൈസലിന്റെ ആരോപണത്തെ തുടര്‍ന്ന് ഡോക്ടര്‍ തന്റെ ഫേസ്ബുക്കില്‍ നിന്നും ചിത്രങ്ങള്‍ നീക്കി.

മുഹമ്മദിന്റെ ഹൃദയത്തില്‍ നിന്ന് ഭീമന്‍ മുഴ നീക്കം ചെയ്യുന്ന അപൂര്‍വ ശസ്ത്രക്രിയയുടെ ചിത്രങ്ങളാണ് ഫേസ്ബുക്കിലൂടെ കുറിപ്പു സഹിതം പുറത്തുവിട്ടത്. ചിത്രത്തില്‍ പലരും മോശം രീതിയില്‍ കമന്റുചെയ്തതോടെയാണ് മുഹമ്മദ് ഫൈസല്‍ സംഭവം ശ്രദ്ധിക്കുന്നത്. ഇതോടെ മുഹമ്മദ് ഡോക്ടര്‍ക്കെതിരെ പരാതി ഉന്നയിക്കുകയായിരുന്നു.

facebook

ഡോക്ടര്‍ ചിത്രങ്ങള്‍ നീക്കം ചെയ്‌തെങ്കിലും പലരും അതിനിടയില്‍ തന്നെ ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ഇത് തനിക്ക് മാനസികമായ ബുദ്ധമുട്ടുണ്ടാക്കിയതായി ഫൈസല്‍ പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അക്കാദമിക് വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ജെ.എ ജയലാല്‍ സംഭവത്തില്‍ ഡോക്ടറെ കുറ്റപ്പെടുത്തി.

സോഷ്യല്‍ മീഡിയയുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ രോഗികകളുടെ സ്വകാര്യത ലംഘിച്ച് ഇത്തരം ചിത്രങ്ങള്‍ വ്യാപകമാകുന്നത് വര്‍ദ്ധിച്ചതായി അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എത്തിക്‌സ് കോഡ് ഇക്കാര്യം വിലക്കുന്നുണ്ടെന്നും ഭാവിയില്‍ സംഭവം ആവര്‍ത്തിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Operation pics in facebook; Patients upset as doctors post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X