കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമ സ്വരാജും അരുണ്‍ ജെയ്റ്റ്‌ലിയും മരിച്ചത് മോദിയുടെ പീഡനം കാരണമെന്ന് ഉദയനിധി സ്റ്റാലിന്‍

Google Oneindia Malayalam News

ചെന്നൈ: ബിജെപിയുടെ മുന്‍ കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജും അരുണ്‍ ജെയ്റ്റ്‌ലിയും മരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പീഡനങ്ങള്‍ താങ്ങാനാവാത്തത് കൊണ്ടാണെന്ന് ഉദയനിധി സ്റ്റാലിന്‍. വന്‍ വിവാദമാണ് ഇതിലൂടെ ഉയര്‍ന്നിരിക്കുന്നത്. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ മകന്‍ കൂടിയാണ് ഉദയനിധി. മോദിക്കെതിരെയുള്ള വിമര്‍ശനം ഡിഎംകെ കടുപ്പിച്ചതിനെ തുടര്‍ന്നാണ് ഈ പരാമര്‍ശങ്ങള്‍ വന്നത്. കടുത്ത മോദി വിരുദ്ധത നിലനില്‍ക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. ജെയ്റ്റ്‌ലിയെന്നും സുഷമ സ്വരാജെന്നും പേരുള്ള കേന്ദ്ര മന്ത്രിമാര്‍ മുമ്പുണ്ടായിരുന്നു. അവര്‍ മരിച്ചുപോയി. മോദിയാണ് എല്ലാത്തിനും കാരണമെന്നും ഉദയനിധി ആരോപിച്ചു.

1

ബിജെപിയില്‍ പക്ഷേ ഇത് മാത്രമല്ല നടക്കുന്നത്. പ്രധാനമന്ത്രി സീനിയര്‍ നേതാവായ വെങ്കയ്യ നായിഡുവിനെ പോലും പാര്‍ട്ടിയില്‍ ഒതുക്കിയിരിക്കുകയാണ്. മോദി തനിക്ക് മുകളിലേക്ക് ആരെയും വളരാന്‍ അനുവദിക്കില്ല. എല്ലാവരെയും ഒതുക്കുകയാണ്. നിങ്ങളെ ഭയക്കാന്‍ ഞാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമിയല്ല, ഒരിക്കലും മോദിക്ക് മുന്നില്‍ ഞാന്‍ മുട്ടുമടക്കില്ല. കലൈജ്ഞര്‍ കരുണാനിധിയുടെ പേരമകന്‍ ഉദയനിധി സ്റ്റാലിനാണ് താനെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മോദി ഗോബാക്ക് ഹാഷ്ടാഗുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ മോദിക്കെതിരെ ഉണ്ടായിരുന്നു. ഇത് കൂടി രാഷ്ട്രീയ നേട്ടമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ഉദയനിധി.

അതേസമയം സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജ് പരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ അമ്മയുടെ ഓര്‍മകളെ ഉപയോഗപ്പെടുത്തരുതെന്ന് ബാന്‍സുരി പറഞ്ഞു. തെറ്റായ കാര്യങ്ങള്‍ എന്റെ അമ്മയുടെ പേരില്‍ പ്രചരിപ്പിക്കരുത്. നിങ്ങളുടെ പ്രസ്താവന തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്റെ അമ്മയോട് അതിയായ ആദരവും ബഹുമാനവുമുണ്ടായിരുന്നു. മോശം സമയത്ത് പ്രധാനമന്ത്രിയും ബിജെപിയും ഞങ്ങള്‍ക്കൊപ്പം ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. നിങ്ങളുടെ പ്രസ്താവന ഞങ്ങളെ ഒരുപാട് വേദനിപ്പിച്ചെന്നും ബാന്‍സുരി പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

ഉദയനിധിയുടെ പ്രസ്താവന തന്റെ അമ്മയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബാന്‍സുരി പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങളില്‍ ഊന്നിയാവണം തിരഞ്ഞെടുപ്പ് പ്രപാരണം. പ്രധാനമന്ത്രിയെ അക്രമിക്കാന്‍ തന്റെ അമ്മയെയും അരുണ്‍ ജെയ്റ്റലിയെയും അവര്‍ ഉപയോഗിക്കുകയാണെന്നും ബാന്‍സുരി സ്വരാജ് പറഞ്ഞു. അരുണ്‍ ജെയ്റ്റ്‌ലിയുടെ മകള്‍ സൊനാലി ജെയ്റ്റ്‌ലി ബക്ഷിയും ഇതിനെതിരെ രംഗത്ത് വന്നു. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് സമ്മര്‍ദമുണ്ടെന്ന് തനിക്കറിയാം. പക്ഷേ കള്ളം പറഞ്ഞ് എന്റെ പിതാവിനെ ഓര്‍മകളെ തരംതാഴ്ത്താന്‍ ശ്രമിച്ചാല്‍ ഞാന്‍ മിണ്ടാതിരിക്കില്ല. തന്റെ പിതാവും മോദിയും തമ്മില്‍ രാഷ്ട്രീയത്തിനപ്പുറത്തുള്ള ബന്ധമുണ്ടായിരുന്നു. നിങ്ങള്‍ക്ക് അത്തരം സൗഹൃദങ്ങളെ തിരിച്ചറിയാനുള്ള ഭാഗ്യമുണ്ടാകട്ടെയെന്നും സൊനാലി ജെയ്റ്റ്‌ലി ബക്ഷി പറഞ്ഞു.

സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
മോദിയുടെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം | Oneindia Malayalam

English summary
udhayanidhi stalin says sushma swaraj and arun jaitley died because of modi's torture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X