Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇളയദളപതിയുടെ വിരട്ടേറ്റു, വിജയ് മക്കള്‍ ഇയക്കം പിരിച്ചുവിട്ടെന്ന് പിതാവ്, ആരാധകര്‍ക്ക് മുന്നറിയിപ്പ്

ചെന്നൈ: പിതാവിനും അമ്മയ്ക്കുമെതിരെ നല്‍കിയ കേസുകളില്‍ ഒടുവില്‍ നടന്‍ വിജയ്ക്ക് വിജയം. പിതാവ് വിജയ് മക്കള്‍ ഇയക്കം പിരിച്ചുവിട്ടതായി അറിയിച്ചിരിക്കുകയാണ്. നേരത്തെ തന്റെ പേര് രാഷ്ട്രീയ പാര്‍ട്ടിക്കായി ഉപയോഗിക്കുന്നതില്‍ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ട് പിതാവിനും അമ്മയ്ക്കുമെതിരെ അടക്കംവിജയ് കേസ് നല്‍കിയിരുന്നു.

തനിക്ക് രാഷ്ട്രീയമില്ലെന്നും, അത്തരം പ്രചാരണങ്ങള്‍ വേണ്ടെന്നും വിജയ് തന്നെ പറഞ്ഞിരുന്നു. എന്നാല്‍ പിതാവ് ചന്ദ്രശേഖര്‍ തന്നോട് ചോദിക്കുക പോലും ചെയ്യാതെയാണ് പാര്‍ട്ടിയുമായി മുന്നോട്ട് പോകുന്നതെന്നായിരുന്നു വിജയ് പറഞ്ഞിരുന്നത്.

1

ചെന്നൈ കോടതിയിലാണ് വിജയ് മക്കള്‍ ഇയക്കം പിരിച്ചുവിട്ടതായി പിതാവ് പ്രഖ്യാപിച്ചത്. മകന്റെ പേരില്‍ അദ്ദേഹം രൂപീകരിച്ച രാഷ്ട്രീയ സംഘടനയായിരുന്നു ഇത്. ചെന്നൈ സിറ്റി സിവില്‍ കോടതിയിലായിരുന്നു പിതാവ് രാഷ്ട്രീയ സംഘടന ഉണ്ടാവില്ലെന്ന് അറിയിച്ചത്. ഈ വര്‍ഷം ഫെബ്രുവരി 28ന് ഒരു ജനറല്‍ ബോഡി യോഗം ചേര്‍ന്നിരുന്നുവെന്നും, ആ യോഗത്തില്‍ ഒരു പ്രമേയം പാസാക്കി വിജയ് മക്കള്‍ ഇയക്കം പിരിച്ചുവിട്ടതായി അറിയിച്ചിട്ടുണ്ടെന്നും എസ്എ ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയം പിതാവ് തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയുമായി മുന്നോട്ട് പോകുന്നത് ഇളയദളപതിയെ ചൊടിപ്പിച്ചിരുന്നു.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

വിജയ് നേരത്തെ പിതാവിനും അമ്മ ശോഭയ്ക്കും എതിരെ കേസ് നല്‍കിയിരുന്നു. മൊത്തം 11 പേരായിരുന്നു കേസില്‍ ഉള്‍പ്പെട്ടത്. തന്റെ പേര് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നായിരുന്നു പരാതി. തന്റെ പേരില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നായിരുന്നു വിജയ് ആവശ്യപ്പെട്ടത്. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ചന്ദ്രശേഖര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍ വിജയ് ഇതിന് സമ്മതം അറിയിച്ചിരുന്നില്ല. താരത്തിന്റെ അമ്മ ശോഭയായിരുന്നു സംഘടനയുടെ ട്രഷറര്‍. ജനറല്‍ സെക്രട്ടറിയായി പിതാവ് തന്നെയായിരുന്നു ഉണ്ടായിരുന്നത്.

3

ഈ സംഘടനയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, ആരാധകര്‍ ആരും ഇതുമായി സഹകരിക്കരുതെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു. എല്ലാ കുടുംബത്തിലും പിതാവും കുട്ടികളും തമ്മില്‍ പ്രശ്‌നമുണ്ടാവാം. അല്ലെങ്കില്‍ തന്നെ പ്രശ്‌നങ്ങള്‍ ഇല്ലാത്ത കുടുംബങ്ങളുണ്ടാവുമോ? ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഈ പ്രശ്‌നം വൈകാതെ തന്നെ പരിഹരിക്കുമെന്നാണ് കരുതുന്നത്. കുടുംബ പ്രശ്‌നങ്ങള്‍ അധികം നീളില്ലെന്നും ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വിജയുടെ പേരില്‍ രൂപീകരിച്ച രാഷ്ട്രീയ സംഘടന പിരിച്ചുവിട്ടതായി കോടതിയെ അറിയിച്ചത്.

4

വിജയ്‌യുടെ അമ്മ ശോഭ നേരത്തെ ചന്ദ്രശേഖറിനെ തള്ളിപ്പറഞ്ഞിരുന്നു. താരത്തോട് ചോദിക്കാതെ ഫാന്‍സ് ക്ലബിനെ രാഷ്ട്രീയ സംഘടനയായി പിതാവ് മാറ്റുകയായിരുന്നുവെന്ന് അമ്മ പറയുന്നു. അതേസമയം കേസില്‍ ഉള്‍പ്പെട്ട പത്ത് പേരും സംഘടനയുടെ ചുമതലയുള്ളവരാണെന്നും, ഇവര്‍ രാജി സമര്‍പ്പിച്ചുവെന്നും ചന്ദ്രശേഖര്‍ കോടതിയെ അറിയിച്ചു. നിലവില്‍ ആ സംഘടന തന്നെ ഇല്ല. അതിലെ അംഗങ്ങളായും ആരുമില്ല. ഞങ്ങള്‍ വിജയിന്റെ ആരാധകരായി തുടരുമെന്നും പിതാവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയം കേസ് ഒക്ടോബര്‍ 29ലേക്ക് മാറ്റിയിട്ടുണ്ട്.

Recommended Video

cmsvideo
    Vijay filed civil lawsuit against parents and 9 others
    5

    ആരാധകര്‍ക്ക് വിജയ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ആരാധകരുടെ പോസ്റ്ററുകളില്‍ ഒരു രാഷ്ട്രീയ നേതാക്കളുടെയും ചിത്രങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നാണ് വിജയ് നല്‍കിയ മുന്നറിയിപ്പ്. അതല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വിവാദപരമായ ടാഗ് ലൈനുകള്‍ നല്‍കുന്നതില്‍ നിന്ന് പോസ്റ്റര്‍ നിര്‍മാതാക്കള്‍ വിട്ടുനില്‍ക്കണമെന്നും വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമ സംബന്ധമായ കാര്യത്തില്‍ മാത്രം ആരാധകര്‍ ഇടപെട്ടാല്‍ മതിയെന്നാണ് വിജയ് നല്‍കുന്ന സന്ദേശം. രാഷ്ട്രീയത്തില്‍ ഇറങ്ങാനേ താല്‍പര്യമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+