സാഹിത്യോത്സവം കേന്ദ്രസർക്കാറിന്റെ പ്രചാരണത്തിനുള്ളതല്ല: കുമ്മനത്തിന് മറുപടിയുമായി സച്ചിദാനന്ദന്‍

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: സാഹിത്യോത്സവങ്ങള്‍ പണം നല്‍കുന്നവരുടെ പ്രചാരണത്തിനുള്ളതല്ലെന്ന് കെ സച്ചിദാനന്ദന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എകെജി ഭവനില്‍നിന്ന് തിട്ടൂരം വാങ്ങിയ എഴുത്തുകാര്‍ മാത്രം പോരെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 theatre

കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 20 ലക്ഷം ജനങ്ങളുടെ നികുതിപ്പണമാണ്. പണം നല്‍കിയാല്‍ അനുകൂലമായി പറയണമെന്ന വാദം വിലപ്പോവില്ല. നുണ പ്രചരിപ്പിക്കുന്ന ഒരുകൂട്ടം ആളുകള്‍ വീണ്ടും നുണക്കഥകളുമായി ഇറങ്ങിയിരിക്കുകയാണ്. സംഘ്പരിവാര്‍ എഴുത്തുകാരെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചാല്‍ അതിന് വഴങ്ങില്ലെന്നും ഫെസ്റ്റിവല്‍ ഡയറക്ടര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.

sachithananthan

സാഹിത്യോത്സവങ്ങളില്‍ എകെജി ഭവനില്‍നിന്ന് തിട്ടൂരം വാങ്ങിയ എഴുത്തുകാര്‍ മാത്രം പങ്കെടുത്താല്‍ പോരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടിരുന്നു. എല്ലാ ചിന്താഗതികള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കണം.

പള്‍സര്‍ സുനി ജയിലില്‍ വിഐപി; സഹായിയായ തടവുകാരന്‍ പിടിയില്‍, പ്രത്യേക കൂടിക്കാഴ്ച!!

സംഘാടകരുടെ നടപടി വൈവിധ്യത്തിനും ബഹുസ്വരതയ്ക്കും എതിരാണ്. ചോദ്യംചെയ്യാനുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം നേരത്തെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

English summary
controversy over kerala literature fest; sachidanandan and kummanam argues each other

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്