നടക്കാനിറങ്ങിയ അച്ഛൻ വഴിയരികിൽ മരിച്ചുവീണു: ഇരട്ടക്കുട്ടികൾ മൃതദേഹത്തിനരികെ കഴിഞ്ഞത് മൂന്ന് മണിക്കൂർ
കൊച്ചി: പുലർച്ചെ ഇരട്ടക്കുട്ടികൾക്കൊപ്പം നടക്കാൻ ഇറങ്ങിയ യുവാവ് വഴിയരികിൽ കുഴഞ്ഞുവീണ് മരിച്ചു. അച്ഛൻ മരിച്ചതറിയാതെ മൂന്ന് വയസ്സുള്ള കുട്ടികൾ മൂന്ന് മണിക്കൂറോളം മൃതദേഹത്തിന് സമീപത്ത് കഴിയുകയായിരുന്നു. ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിൽ താമസത്തിനെത്തിയ കലൂർ സ്വദേശിയായ ജോർജിന്റെ മകൻ ജിതിൻ (29) ആണ് മരിച്ചിട്ടുള്ളത്. പുലർച്ചെ രണ്ടരയോടെയാണ് ജിതിൻ മക്കൾക്കൊപ്പം റിസോർട്ടിൽ നിന്ന് ഇറങ്ങിയതെങ്കിലും, ഈ സമയത്ത് പുറത്തുപോയത് എന്തിനാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
രാവിലെ ആറുമണിയോടെ ഇതുവഴി പത്രവിതരണം ചെയ്യാനെത്തിയ എത്തിയ ആളാണ് യുവാവ് മരിച്ചുകിടക്കുന്നതായി ആദ്യം കണ്ടത്. യുവാവ് വഴിയരികിൽ കിടക്കുന്നതും രണ്ടു കുട്ടികൾ സമീപത്തിരുന്ന് കരയുന്നതും കണ്ടതോടെ അടുത്തെത്തി നോക്കിയപ്പോഴാണ് യുവാവ് മരിച്ച വിവരമറിഞ്ഞത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ജിതിന്‍റെ മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ ഏയ്ഡനും ആമ്പര്‍ലിയുമാണ് അച്ഛന്‍റെ മൃതദേഹത്തിന് അരികിൽ മൂന്നു മണിക്കൂറോളം ഇരുന്നത്.
എന്തൊരു സുന്ദരിയാ കാണാന്‍; ട്രെന്‍ഡിംഗായി നയന്‍താര ചക്രവര്‍ത്തിയുടെ ചിത്രങ്ങള്‍

റഷ്യക്കാരിയായ ക്രിസ്റ്റീനയാണ് ജിതിന്റെ ഭാര്യ. നിലവിൽ ജോലി ആവശ്യത്തിനായി ബെംഗളരൂവിലാണ് ക്രിസ്റ്റീന കഴിയുന്നത്. ജിതിനും കുടുംബവും താമസിച്ചിരുന്ന കാക്കനാട്ടെ വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത് കണക്കിലെടുത്താണ് മക്കൾക്കൊപ്പം മാൻഗ്രൂപ് റിസോർട്ടിൽ താമസിക്കാനെത്തുന്നത്. ഒരാഴ്ച മുമ്പാണ് മൂവരും ഇവിടെയെത്തുന്നത്. ജിതിന്റെ അച്ഛന്‍ വിദേശത്താണ്. അമ്മ ലിസിമോള്‍ ഇടപ്പള്ളി നോര്‍ത്ത് വില്ലേജ് ഓഫീസറാണ്. ഗോവയില്‍ ബിസിനസുമായി കഴിഞ്ഞിരുന്ന ജിതിന്‍ കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ കുറച്ചു കാലമായി കൊച്ചിയിൽ തന്നെയാണ് കഴിഞ്ഞുവരുന്നത്. കലൂരില്‍ ഇവർക്ക് സ്വന്തമായി വീട് ഉണ്ടെങ്കിലും കാക്കനാടുള്ള വാടകവീട്ടിലാണ് കുറച്ചുകാലമായി താമസിച്ച് വരുന്നത്.
റിസോര്‍ട്ടില്‍ നിന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ഇരട്ടക്കുട്ടികൾക്കൊപ്പം ജിതിന്‍ മുറിയിൽ നിന്ന് പുറത്തിറങ്ങിയത്. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സമയത്ത് നടക്കാനിറങ്ങിയത് എന്തിനാണെന്ന സംശമാണ് പൊലീസിനുള്ളത്. ജിതിന്റെ മരണം പ്രാഥമിക പരിശോധനയിൽ ഹൃദയാഘാതം മൂലമാണെന്ന് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications