എറണാകുളം ജില്ലയില്‍ ആകെ 947340 ആളുകള്‍ വാക്സിന് സ്വീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ മെയ് 20 വരെ 727909 ആളുകള്‍ കോവിഡ് പ്രതിരോധ വാക്സിന്റ ആദ്യ ഡോസും 219431 ആളുകള്‍ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 947340 ആളുകള്‍ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും 640070 ആളുകളും സ്വകാര്യ ആശുപത്രികളില്‍ നിന്നും 307270 ആളുകളും വാക്സിന് സ്വീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരില്‍ 58703 ആളുകള്‍ രണ്ട് ഡോസ് വാക്സിനും 74884 പേര് ആദ്യ ഡോസ് വാക്സിനും എടുത്തു.

കോവിഡ് മുന്നണി പ്രവര്‍ത്തകരില്‍ 30123 ആളുകള്‍ രണ്ട് ഡോസ് വാക്സിനും 50570 ആളുകള്‍ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവരില്‍ 3365 ആളുകളാണ് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചത്. 141 ആളുകള്‍ കോവി ഷീല്‍ഡും 3324 പേര് കോ വാക്സിനുമാണ് സ്വീകരിച്ചത്. 45 നും 59 നും ഇടയില്‍ പ്രായമുള്ളവരില്‍ 223453 ആളുകള്‍ ആദ്യ ഡോസും 27573 ആളുകള്‍ രണ്ടാം ഡോസും എടുത്തു. 60 ന് മുകളില്‍ പ്രായമുള്ളവരില്‍ 375637 ആളുകള്‍ ആദ്യ ഡോസും 103032 ആളുകള്‍ രണ്ട് ഡോസും സ്വീകരിച്ചു.
ജില്ലയില്‍ ഇതുവരെ 668155 ആളുകള്‍ക്ക് കോവി ഷീല്‍ഡിന്റെ ആദ്യ ഡോസും 200089 ആളുകള്‍ക്ക് രണ്ട് ഡോസും നല്കി. കോ വാക്സിന് 59754 ആളുകള്‍ ആദ്യ ഡോസും 19342 ആളുകള്‍ രണ്ട് ഡോസും സ്വീകരിച്ചു. അതേസമയം ജില്ലയിലെ പട്ടികവര്‍ഗ കോളനികള്‍ കേന്ദ്രീകരിച്ച് അടിയന്തര കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. പട്ടികവര്‍ഗ കോളനികളില്‍ കോവിഡ് വാക്സിനേഷന് നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. പട്ടികജാതി കോളനികളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
ആ രക്തസാക്ഷിത്വത്തിന് 30 വയസ്; രാജ്യം രാജീവ് ഗാന്ധി ഓര്‍മയില്‍- ചിത്രങ്ങള്‍ കാണാം
കടലാക്രമണ കെടുതികള്‍ അനുഭവിക്കുന്ന ചെല്ലാനം മേഖലയില്‍ ശനിയാഴ്ച മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ചെല്ലാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തും. കടലാക്രമണത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ട വീടുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതായി പ്ലംബര്‍മാര്‍, മെയ്സണ്‍ ജോലിക്കാര്‍ എന്നിവരുടെ സംഘടനകളുമായി ബന്ധപ്പെട്ട് സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ മാറ്റിയതിനാല്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും ഹാര്‍ബറുകള്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് യോഗത്തില്‍ അറിയിച്ചു.
പ്രിയങ്ക ജ്വാള്‍ക്കറിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
Recommended Video
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications