Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്‍സര്‍ സുനിയുടെ കത്തില്‍ സിദ്ദിഖും, പുറത്തുവിട്ട് റിപ്പോര്‍ട്ടര്‍, ദിലീപിനെ തല്ലിക്കൊല്ലും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് കുരുക്കായി പള്‍സര്‍ സുനിയുടെ കത്ത്. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇക്കാര്യങ്ങള്‍ പുരത്തുവിട്ടത്. ദിലീപിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഈ കത്തില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം നടന്‍ സിദ്ദീഖിന്റെ പേരും ഈ കത്തില്‍ ഉള്ളതായി റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നുണ്ട്.

അതേസമയം പള്‍സര്‍ സുനിയുടെ അമ്മയുടെ നേരത്തെ നിര്‍ണായക വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. സുനിക്ക് ഭീഷണിയുണ്ടെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. ദിലീപ് അപായപ്പെടുത്താന്‍ ശ്രമിക്കുമെന്നാണ് ഇവര്‍ ഭയപ്പെടുന്നത്. നടിയെ ആക്രമിച്ചത് അടക്കം ദിലീപിന് വേണ്ടിയാണെന്നും ഇവര്‍ റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കി.

1

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് സുനി എഴുതിയതെന്ന് പറയുന്ന കത്താണ് പുറത്തുവിട്ടത് നടിയെ ആക്രമിച്ചത് ദിലീപാണെന്ന് ഈ കത്തില്‍ പറയുന്നുണ്ട്. 2018 മെയ് മാസത്തിലാണ് ഈ കത്ത് എഴുതിയതെന്ന് ചാനല്‍ അവകാശപ്പെടുന്നു. പള്‍സര്‍ സുനി ഈ കത്ത് തന്റെ അമ്മയ്ക്ക് സൂക്ഷിക്കാനായി ഏല്‍പ്പിച്ചതാണെന്ന് റിപ്പോര്‍ട്ടര്‍ ടിവി പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്നും അമ്മയോട് പള്‍സര്‍ സുനി പറഞ്ഞിട്ടുണ്ട്. കേസില്‍ തന്നെ കുടുക്കിയാല്‍ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പുറത്തറിയിക്കുമെന്നും കത്തില്‍ വ്യക്തമായി പറയുന്നുണ്ട്. പ്രതികളെയും സാക്ഷികളെയും എല്ലാം വിലയ്‌ക്കെടുത്താലും സത്യം അറിയാവുന്നവര്‍ എല്ലാം എന്നും മൂടിവെക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും കത്തില്‍ പറയുന്നു.

2

തനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമില്ലെന്നും, താന്‍ തെറ്റ് ചെയ്തവനാണെന്നും, പക്ഷേ അത് തനിക്ക് വേണ്ടിയായിരുന്നില്ല എന്നെങ്കിലും ഓര്‍ക്കണമെന്നും ഈ കത്തില്‍ സുനി പറയുന്നതായി റിപ്പോര്‍ട്ടര്‍ ടിവി പറയുന്നു. മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് വന്നാല്‍ ജനം ആരാധിക്കുകയല്ല, തല്ലിക്കൊല്ലുകയാണ് ചെയ്യുക. സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതാണെന്നും കത്തില്‍ സുനില്‍ പറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യജമാനന് ആവശ്യമില്ലാത്ത നായയായതിനാല്‍, അതിനെ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇത് എനിക്കറിയാം. അതുകൊണ്ട് ഞാന്‍ എല്ലാം കോടതിയില്‍ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാമെന്നും സുനില്‍ കത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടര്‍ പറയുന്നു.

3

നടന്‍ സിദ്ദീഖും കേസില്‍ കുരുക്കിലായിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടിവി പറയുന്നത് പ്രകാരം കത്തില്‍ സിദ്ദീഖിന്റെ പേരുമുണ്ട്. ഗൂഢാലോചന നടത്തുമ്പോള്‍ സിദ്ദീഖും അടുത്തുണ്ടായിരുന്നുവെന്ന് കത്തില്‍ പറയുന്നു. അമ്മ എന്ന സംഘടന ചേട്ടന്‍ എന്ത് ചെയ്താലും കൂട്ട് നില്‍ക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയില്‍ വെച്ച് ഈ കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നുവെന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോള്‍ സിദ്ദീഖ് ഓടി നടന്നത്. അമ്മയിലെ പലര്‍ക്കും കാര്യങ്ങള്‍ അറിയാത്തത് ചേട്ടന്‍ അവരുടെ കണ്ണില്‍ പൊടിയിട്ടത് കൊണ്ടല്ലേ എന്നും കത്തില്‍ ചോദിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടര്‍ അവകാശപ്പെടുന്നു.

4

അതേസമയം സിദ്ദിഖിന് പുറമേ സിനിമ രംഗത്തുള്ള പലരെയും പേരെടുത്ത് പറയാതെ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് അടക്കം റിപ്പോര്‍ട്ട് ടിവി പുറത്തുവിട്ട സുനിയുടെ കത്തിലുണ്ട്. അമ്മയുടെ സംഘടനയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും, ചേട്ടന്‍ പുറത്തുപോയി പരിപാടി അവതരിപ്പിക്കാന്‍ എന്തിനാണെന്നും, പരിപാടിയുടെ ലാഭം എത്ര ആളുകള്‍ക്ക് നല്‍കണമെന്നും അടക്കമുള്ള കാര്യങ്ങള്‍ പുറത്ത് വന്നാല്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇതെല്ലാം ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് കത്തില്‍ പറയുന്നുണ്ടെന്നും റിപ്പോര്‍ട്ട് ടിവി പറയുന്നു.

5

അതേസമയം കേസില്‍ മഞ്ജു വാര്യരെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും ഉള്‍പ്പെടുത്താന്‍ ദിലീപ് ശ്രമിച്ചതായും കത്തില്‍ പറയുന്നുണ്ട്. കേസിലെ പ്രതികളിലൊരാളായ മാര്‍ട്ടിനെ ദിലീപിന്റെ സഹോദരന്‍ അനൂപ് സ്വാധീനിച്ച് മഞ്ജുവിന്റെയും ശ്രീകുമാര്‍ മേനോന്റെയും പേര് കോടതിയില്‍ വിളിച്ച് പറയാന്‍ പറഞ്ഞതായി കത്തില്‍ പറയുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മഞ്ജുവിനോട് പദവിയും പവറും നേടിയ ശേഷം ചെയ്ത കാര്യം ഓര്‍ക്കേണ്ടതായിരുന്നുവെന്നും കത്തില്‍ പള്‍സര്‍ സുനി പറയുന്നത് റിപ്പോര്‍ട്ടര്‍ ടിവി പറയുന്നു. അതേസമയം കേസില്‍ പള്‍സര്‍ സുനില്‍ അമ്മയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. പള്‍സര്‍ സുനി അമ്മയ്ക്ക് നല്‍കിയ കത്ത് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടുന്ന കത്താണ് നേരത്തെ പുറത്തുവിട്ടതെന്ന് റിപ്പോര്‍ട്ട് ടിവി പറഞ്ഞിരുന്നു.

6

ഇതിനിടെ നടിയെ ആ ക്രമിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകള്‍ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് ഐജി കെ ഫിലിപ്പ്, എസ്പിമാരായ കെ സുദര്‍ശന്‍, എംജി സോമന്‍, എന്നിവരും അന്വേഷണസംഘത്തിലുണ്ടാവും. നേരത്തെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു പള്‍സര്‍ സുരനിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. കേസില്‍ വഴിത്തിരിവുണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്നാണ് സൂചന.

7

അതേസമയം പള്‍സര്‍ സുനിയുടെ അമ്മ റിപ്പോര്‍ട്ടര്‍ ടിവിയോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സുനി ജയിലില്‍ ഭയത്തോടെയാണ് കഴിയുന്നത്. തന്നെ കൊലപ്പെടുത്തുമോ എന്ന് മകന്‍ ഭയക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. കോടതിയില്‍ വെച്ച് കണ്ടപ്പോള്‍ ഇക്കാര്യം പലവട്ടം പറഞ്ഞിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും, എപ്പോള്‍ വേണമെങ്കില്‍ വകവരുത്താമെന്ന് മകന്‍ ഭയപ്പെട്ടതായും അമ്മ പറയുന്നു. ജയിലില്‍ തന്റെ കൂട്ടുപ്രതി വിജീഷ് ആത്മഹത്യക്ക് ശ്രമിച്ച വിവരവും മകന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അമ്മ പറയുന്നു. കഴിഞ്ഞ ദിവസം ഒരു ഞായറാഴ്ച്ച അവന്റെ കൂടെ കേസില്‍പ്പെട്ട് കിടക്കുന്ന പ്രതി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് പറഞ്ഞത്. തലയ്ക്കും കൈക്കും പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് അന്ന് മകന്‍ തന്നോട് പറഞ്ഞതെന്നും പള്‍സര്‍ സുനിയുടെ അമ്മ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിട്ടുണ്ട്.

8

നടിയെ ആക്രമിച്ച സംഭവത്തില്‍ മാസങ്ങള്‍ നീണ്ട ഗൂഢാലോചന ഉണ്ടന്ന് സുനിയുടെ അമ്മ പറയുന്നു. 2015 മുതല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ദിലീപിന് ഒപ്പം പലരും പങ്കാളിയായിട്ടുണ്ട്. കൃത്യം നടത്താന്‍ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗ്ദാനം ചെയ്്തിട്ടുണ്ട്. ഒളിവില്‍ കഴിയുമ്പോള്‍ സുനിയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നുണ്ടെന്നും പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞു. അതേസമയം ദിലീപിന് പിന്നിലുള്ള ഉന്നതനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ബാലചന്ദ്രകുമാറും റിപ്പോര്‍ട്ടര്‍ ടിവിയോട് പങ്കുവെച്ചിട്ടുണ്ട്. തിരുവനന്തപുരം ഭാഷാ ശൈലിയാണ് ഇയാള്‍ പിന്തുടരുന്നതെന്നും, രണ്ട് പേരെയാണ് സംശയമുള്ളതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലാണ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+