എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അവര്‍ പട്ടിക ജാതിക്കാരിയാണ് എന്നറിഞ്ഞത് ഇപ്പോള്‍; നിയമപരമായി നേരിടുമെന്ന് രഞ്ജിനി ഹരിദാസ്

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര മുന്‍സിപ്പാലിറ്റിയില്‍ തെരുവുനായകളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ നഗരസഭാ അധ്യക്ഷയുടെ പരാതിയോട് പ്രതികരിച്ച് രഞ്ജിനി ഹരിദാസ്. നായകളെ കൂട്ടമായി കൊന്നതിനെതിരെ മുന്‍സിപ്പാലിറ്റിക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു രഞ്ജിനി. എന്നാല്‍ തന്നെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും സോഷ്യല്‍ മീഡിയകളില്‍ സഭ്യമല്ലാത്ത രീതിയില്‍ ചിത്രീകരിക്കുന്നുവെന്നും കാണിച്ച് ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ പോലീസില്‍ പരാതി നല്‍കി. പട്ടിക ജാതിക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

സൗദി അതിര്‍ത്തികള്‍ തുറന്നു; വന്‍ പ്രഖ്യാപനം!! ക്വാറന്റൈന്‍ ഇല്ല, വാക്‌സിന്‍ എടുത്ത സഞ്ചാരികള്‍ക്ക് സ്വാഗതംസൗദി അതിര്‍ത്തികള്‍ തുറന്നു; വന്‍ പ്രഖ്യാപനം!! ക്വാറന്റൈന്‍ ഇല്ല, വാക്‌സിന്‍ എടുത്ത സഞ്ചാരികള്‍ക്ക് സ്വാഗതം

അതേസമയം, അവര്‍ ആ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് എന്ന് ഞാനറിഞ്ഞത് പരാതി നല്‍കിയ ശേഷമാണ് എന്ന് രഞ്ജിനി പ്രതികരിച്ചു. താന്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടിട്ടില്ല. ചിലരുടെ പോസ്റ്റുള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നായകളെ കൊന്ന വിഷയത്തില്‍ ഇനിയും പ്രതികരിക്കും. തനിക്കെതിരെ പരാതി നല്‍കിയ കാര്യം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. നിയമപരമായി നേരിടുമെന്നും രഞ്ജിനി പറഞ്ഞു.

01

കേസില്‍ അറസ്റ്റിലായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചെയര്‍പേഴ്‌സണെതിരെ മൊഴി കൊടുത്തിട്ടുണ്ട്. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരായ പരാതി. തെറ്റായ കാര്യങ്ങള്‍ കണ്ടാല്‍ പ്രതികരിക്കും. മറ്റു ആവശ്യങ്ങള്‍ക്കുള്ള ഫണ്ട് ഇത്തരം ക്രൂര കൃത്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.

ഇസ്രായേലിനെ ഞെട്ടിച്ച് വന്‍ ആക്രമണം; പിന്നില്‍ ഇറാന്‍? വലവീശി ചാരക്കണ്ണുകള്‍, എന്തും സംഭവിക്കാംഇസ്രായേലിനെ ഞെട്ടിച്ച് വന്‍ ആക്രമണം; പിന്നില്‍ ഇറാന്‍? വലവീശി ചാരക്കണ്ണുകള്‍, എന്തും സംഭവിക്കാം

നായകളെ കൂട്ടമായി കൊന്ന സംഭവത്തില്‍ നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് മാറാട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ നഗരസഭാ അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് തൃക്കാക്കരയിലെത്തിയതും നായകളെ കൊന്നതും എന്നാണ് വിവരം. കേസിലെ മറ്റൊരു പ്രതിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാരിന്റെ പ്രതികരണം തേടിയിരിക്കുകയാണ് ഹൈക്കോടതി.

ബിഗ് ബോസ് താരത്തിന് പ്രണയ സാഫല്യം; സ്‌നേകനും നടി കന്നികയും വിവാഹിതരായി, സാക്ഷിയായി കമല്‍ഹാസന്‍, ചിത്രങ്ങള്‍ കാണാം

Ernakulam
English summary
Bigg Boss Malayalam 1 Fame Ranjini Haridas reply to Thrikkakara Municipality Chairperson complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X