• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കെ ബാബുവിന്‍റെ വിജയം റദ്ദാക്കണം: എം സ്വരാജിനായി സിപിഎം ഹൈക്കോടതിയിലേക്ക്

കൊച്ചി: ഇത്തവണ നാല് സിറ്റുകള്‍ നഷ്ടമായപ്പോള്‍ അത്രയും തന്നെ സീറ്റുകള്‍ തിരികെ പിടിക്കാനും അവര്‍ക്ക് സാധിച്ചു. അരുവിക്കര, കുന്നത്തുനാട്, തൃത്താല, വടക്കാഞ്ചേരി സീറ്റുകള്‍ നഷ്ടമായ കോണ്‍ഗ്രസ് കുണ്ടറ, കരുനാഗപ്പള്ളി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ എന്നീ എന്നീ സീറ്റുകളായിരുന്നു എല്‍ഡിഎഫില്‍ നിന്നും കോണ്‍ഗ്രസ് തിരികെ പിടിച്ചത്. ഇതില്‍ തന്നെ ഏറെ ശ്രദ്ധേയമായ വിജയം തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്‍റെതായിരുന്നു. എന്നാല്‍ ബാബുവിന്‍റെ ഈ വിജയത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സിപിഎം ഇപ്പോള്‍.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

തൃപ്പൂണിത്തുറ മണ്ഡലം

തൃപ്പൂണിത്തുറ മണ്ഡലം

1991 മുതല്‍ 2011 വരെ അഞ്ച് തവണ തുടര്‍ച്ചായി കെ ബാബു വിജയിച്ച തൃപ്പൂണിത്തുറ മണ്ഡലം കഴിഞ്ഞ തവണ അദ്ദേഹത്തെ പരാജയപ്പെടുത്തി എം സ്വാരാജ് പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണം മണ്ഡലത്തില്‍ കെ ബാബു-എം സ്വരാജ് പോരാട്ടമായിരുന്നു. ഒപ്പത്തിനൊപ്പം നിന്ന പ്രചരണത്തിലെ ആവേശം വോട്ടെണ്ണലിലും കാണാന്‍ കഴിഞ്ഞു.

വിജയം ബാബുവിന്

വിജയം ബാബുവിന്

മാറി മറിഞ്ഞ ലീഡ് നിലയ്ക്ക് ശേഷം നേരിയ ഭൂരിപക്ഷത്തിന് കെ ബാബു വിജയം സ്വന്തമാക്കി. സ്വരാജിനെതിരെ 992 വോട്ടുകള്‍ക്കായിരുന്നു കെ ബാബുവിന്‍റെ വിജയം. കെ ബാബുവിന് 65875 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 64883 വോട്ടാണ് എം സ്വരാജിന് ലഭിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെയുണ്ടായിരുന്ന വോട്ട് കച്ചവട ആരോപണം തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ ശക്തി പ്രാപിക്കുന്നതും കാണാന്‍ കഴിഞ്ഞു.

ബിജെപി വോട്ടുകള്‍

ബിജെപി വോട്ടുകള്‍

കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച വലിയൊറു ശതമാനം വോട്ടുകള്‍ ഇത്തവണ തനിക്ക് ലഭിക്കുമെന്ന അവകാശവാദം കെ ബാബു നേരത്തെ തന്നെ നടത്തിയിരുന്നു. ഫലം വന്നപ്പോള്‍ ബിജെപിയുടെ വോട്ട് നില വലിയ തോതില്‍ കുറഞ്ഞു. കഴിഞ്ഞ തവണ 29,843 വോട്ടുകള്‍ ലഭിച്ച മണ്ഡലത്തില്‍ ഗ്ലാമര്‍ സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ മുൻ പിഎസ്‍സി ചെയർമാൻ ഡോ. കെഎസ് രാധാകൃഷ്ണന്‍ മത്സരിച്ചിട്ടും ലഭിച്ചത് 23756 വോട്ട് മാത്രം.

കോടതിയിലേക്ക്

കോടതിയിലേക്ക്

തൃപ്പൂണിത്തുറയിലെ വോട്ട് കച്ചവട ആരോപണം മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തതിന് പിന്നാലെയാണ് കെ ബാബുവിന്‍റെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ കോടതിയ സമീപിക്കാനുള്ള നീക്കവുമായി സിപിഎം രംഗത്ത് എത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച കെ ബാബുവിന്‍റെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം കോടതിയെ സമീപിക്കുന്നത്.

പോസ്റ്റൽ വോട്ട്

പോസ്റ്റൽ വോട്ട്

സ്വരാജിനെതിരെ ശബരിമല അയ്യപ്പന്‍റെ പേരില്‍ കെ ബാബു വോട്ടു പിടിച്ചത് തിരഞ്ഞെടുപ്പ് ചട്ടത്തിന്‍റെ ലംഘനമാണെന്നും സീൽ ഇല്ലാത്തതിന്‍റെ പേരിൽ 1071 പോസ്റ്റൽ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും സിപിഎം കോടതിയില്‍ ചൂണ്ടിക്കാട്ടും. ഇതിനായുള്ള നടപടികള്‍ പാര്‍ട്ടി ആരംഭിച്ച് കഴിഞ്ഞു.

ബാബുവിന്‍റെ പ്രസംഗം

ബാബുവിന്‍റെ പ്രസംഗം

അയ്യപ്പന്‍റെ ചിത്രം പതിച്ച തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും, കെ ബാബുവിന്‍റെ പ്രസംഗങ്ങളുമടക്കമുള്ള തെളിവുകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നില്‍ ഹാജരാക്കിയെങ്കിലും ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്നാണ് സിപിഎം അഭിപ്രായപ്പെടുന്നത്. 80 വയസ്സ് കഴിഞ്ഞവരുടെ 1071 പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണാത്ത നടപടിയേയും സിപിഎം ചോദ്യം ചെയ്യുന്നു.

ഉദ്യോഗസ്ഥ പിഴവ്

ഉദ്യോഗസ്ഥ പിഴവ്

പോസ്റ്റല്‍ ബാലറ്റില്‍ സീല്‍ പതിക്കേണ്ട ചുമതല ഉദ്യോഗസ്ഥരുടേതാണ്. അവരുടെ പിഴവില്‍ ഒരു പൗരന്‍റെ വോട്ട് അസാധുവാക്കാന്‍ കഴിയില്ലെന്നും സിപിഎം വാദിക്കുന്നു. സ്വരാജിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മിറ്റ് കണ്‍വീനര്‍ സിഎം സുന്ദരനാണ് കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. അതേസമയം സ്വരാജിന്‍റെ തോല്‍വിയില്‍ പാര്‍ട്ടി തലത്തില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചോയെന്ന കാര്യവും സിപിഎം പരിശോധിക്കും.

cmsvideo
  Shailaja Teacher to be the next CM? A campaign going on | Oneindia Malayalam
  മറുപടി

  മറുപടി

  അതേസമയം, താന്‍ ജയിച്ചത് ബിജെപിയുടെ വോട്ട് വാങ്ങിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ലെന്ന് കെ ബാബു വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനു വസ്തുതകളുടെ പിൻബലമില്ല. ആരോപണം തൃപ്പൂണിത്തുറയിലെ വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണ്. കഴിഞ്ഞ തവണ ബിജെപി വോട്ടുയര്‍ത്താന്‍ കാരണമായത് അന്നത്തെ രാഷ്ട്രീയ സാഹചര്യമായിരുന്നെന്നും ബാബു പറഞ്ഞു.

  നടി പാര്‍വതി നായരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

  Ernakulam
  English summary
  CPM goes to high court against K Babu's victory in Tripunithura
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X