എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമിതമായി തടികയറ്റി വരുന്ന ലോറികള്‍ യാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തുന്നു

  • By Desk
Google Oneindia Malayalam News

പെരൂമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ തൊടാപ്പറമ്പ്-കാവുംപുറം റോഡില്‍ അമിതമായി തടികയറ്റിയ വരുന്ന ലോറികള്‍ യാത്രക്കാര്‍ക്ക് അപകട ഭീഷണിയുര്‍ത്തുന്നു. വെളളിയാഴ്ച്ച രാവിലെ എട്ടിന് വീതി കുറഞ്ഞ ഈ റോഡിലൂടെ വന്ന ലോറിയില്‍ നിന്നുളള തടി തട്ടി റോഡിന് കുറികെ വലിച്ചിരുന്ന കേബിളുകളും, വൈദ്യുതി കമ്പികളും പൊട്ടി വീണു. ഈ സമയം ലോറിക്ക് പിന്നില്‍ ബൈക്കില്‍ വരുകയായിരുന്ന അമല്‍ സുരേന്ദ്രന്‍(18) ന്റെ കഴുത്തില്‍ പൊട്ടി വീണ കേബിള്‍ ചുറ്റുകയും, ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലുളള തോട്ടിലേക്ക് മിറഞ്ഞ് വീഴുകയും ചെയ്തു.

അമലിന് നിസാര പരിക്ക് പറ്റി. അമിത വേഗതയിലായിരുന്നു ലോറി ഓടിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് നിറുത്താതെ പോയ ലോറിയെ നാട്ടൂക്കാര്‍ പിന്തുടര്‍ന്ന് പിഷാരിക്കല്‍ ക്ഷേത്രത്തിന് മുന്നില്‍ വച്ചാണ് തടഞ്ഞിട്ടത്. വാര്‍ഡ് മെമ്പര്‍ ഉഷാദേവി, വിവിധ സംഘടന ഭാരവാഹികളായ എം.എസ്. രാധാകൃഷ്ണന്‍, എസ്.ഷറഫ്, കെ.ആര്‍. സന്തോഷ് കുമാര്‍, സുരേന്ദ്രന്‍ കളരിക്കല്‍, ടി.കെ. വിജയന്‍, എം.എന്‍. അജയകുമാര്‍, ആന്റണി കൂനത്താന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്.

news

കോടനാട് പോലീസ് സ്ഥലത്തെത്തി വാഹനം സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അനുവദനീയമാതിലും കൂടുതല്‍ ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ ഈ റോഡ് വഴി പോകാതിരിക്കാന്‍ ക്രോസ്ബാര്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Ernakulam
English summary
Goods carrier lorries are becoming a threat to passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X